കൊല്ലം തീരത്ത് നങ്കൂരമിടാൻ കൂറ്റൻ കപ്പലുകൾ ഉടനെത്തും... 18 ബ്ലോക്കിൽ തനി തങ്കം! വരാനിരിക്കുന്നത് വമ്പൻ സൗഭാഗ്യം

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലത്തിന്റെ ആഴക്കടലിൽ വീണ്ടും ഇന്ധന പര്യവേഷണം നടത്താനൊരുങ്ങുന്നു. രണ്ട് വർഷം മുമ്പ് കൊല്ലത്തിന്റെ ആഴക്കടലിൽ നടത്തിയ പര്യവേഷണത്തിൽ ഇന്ധന സാന്നിദ്ധ്യത്തിന്റെ സൂചന ലഭിച്ചതിനാലാണ് പര്യവേഷണം തുടരാൻ തീരുമാനിച്ചത്.
ഈ കണ്ടെത്തൽ ജില്ലയ്ക്ക് വലിയ പ്രതീക്ഷ സമ്മാനിച്ചിരിക്കുകയാണ്. രണ്ട് വർഷം മുമ്പുള്ള പര്യവേഷണത്തിൽ ഇന്ധന സാന്നിദ്ധ്യത്തിന്റെ സൂചന ലഭിച്ചതിനാലാണ് വീണ്ടും പര്യവേഷണം നടക്കുന്നതെന്നാണ് വിവരം. ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
ഇവയിൽ കൊല്ലം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയുള്ള ബ്ലോക്കുകളിലെ പര്യവേഷണം വൈകാതെ ആരംഭിക്കും. ഇതിൽ ഒരു ബ്ലോക്കിൽ പര്യവേഷണത്തിന് പുറമേ ഖനനത്തിനും പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്, ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയതായും സൂചനയുണ്ട്.
ലേലത്തിൽ ഉൾപ്പെട്ട കേരള –-കൊങ്കൺ തീരത്തെ ഒരു ബ്ലോക്കിലാണ് കൊല്ലവും ഉൾപ്പെട്ടത്. ഇതിനുപുറമെ അസം, അരുണാചൽപ്രദേശ്, ത്രിപുര, ആൻഡമാൻ, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഒഡിഷ എന്നിവിടങ്ങളിലും പര്യവേക്ഷണത്തിന് കമ്പനിക്ക് അനുമതിയുണ്ട്. രണ്ട് വർഷം മുമ്പ് കൊല്ലം മുതൽ ആലപ്പുഴ വരെയുള്ള ഭാഗത്തെ ആഴക്കടലിൽ ഇന്ധന പര്യവേഷണം നടത്തിയിരുന്നു. ഇപ്പോൾ കൊല്ലം മുതൽ കന്യാകുമാരി വരെയുള്ള ഭാഗത്താണ് പര്യവേഷണം നടത്തുന്നത്. ഇവിടെ ഇന്ധന സാന്നിദ്ധ്യത്തിന് സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോഴത്തെ നീക്കം.
മൂന്ന് ഘട്ടങ്ങളായാണ് പര്യവേഷണം നടത്തുന്നത്. ഇതിനായി സർവ്വേ കപ്പൽ വാടകയ്ക്ക് എടുക്കും. ഇതിനായി കൂറ്റൻ സർവ്വേ കപ്പൽ വാടകയ്ക്ക് എടുക്കാനുള്ള ഒരുക്കങ്ങൾ ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ കപ്പലിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ബോട്ടുകളും അകറ്റിനിർത്താനും കപ്പലിന് ഇന്ധനവും ജീവനക്കാർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ ചുറ്റും ടഗുകൾ ഉണ്ടാകും.
അടുത്ത വർഷം പകുതിയോടെ ഖനനം ആരംഭിച്ചേക്കും. കടലിന് നടുവിൽ ഇരുമ്പ് ഉപയോഗിച്ച് കൂറ്റൻ പ്ലാറ്റ്ഫോം നിർമ്മിച്ചാകും ഖനനം. പര്യവേഷണ സമയത്ത് ടഗുകൾ വഴി കപ്പലിൽ ഇന്ധനവും ഭക്ഷണവും എത്തിക്കുന്നത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ചായിരിക്കും. ഇന്ധന സാന്നിദ്ധ്യം സ്ഥിരീകരിച്ചാൽ അടുത്ത വർഷം പകുതിയോടെ ഖനനത്തിനാണ് ആലോചന.
കടലിന് നടുവിൽ ഇരുമ്പ് കൊണ്ട് കൂറ്റൻ പ്ലാറ്റ്ഫോം നിർമ്മിച്ചാകും ഖനനം. ഈ പ്ലാറ്റ്ഫോം വഴി കടലിന്റെ അടിത്തട്ടിലേക്ക് കൂറ്റൻ പൈപ്പ്ലൈനുകൾ കടത്തിവിടും. ഖനനം ആരംഭിക്കുകയാണെങ്കിൽ കൂറ്റൻ പൈപ്പ് ലൈനുകൾ കൊല്ലം പോർട്ടിൽ സംഭരിക്കുന്നതിന്റെ സൗകര്യം സംബന്ധിച്ച പരിശോധനയും നടന്നിട്ടുണ്ട്.
പര്യവേക്ഷണത്തിൽ ഇന്ധന സാന്നിദ്ധ്യം കണ്ടെത്തിയാൽ കൊല്ലം പോർട്ടിന് വൻ നേട്ടമായിരിക്കും. കണ്ടെത്തുന്ന ഇന്ധനം ഖനനം ചെയ്ത് സംസ്കരണത്തിനായി കൊണ്ടുപോകുന്നത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ചായിരിക്കും. ഇത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് സ്ഥിരം ചരക്ക് നീക്കത്തിന് അവസരം ഒരുക്കും. പോർട്ട് കേന്ദ്രീകരിച്ച് കൂടുതൽ തൊഴിൽ അവസരങ്ങൾക്കും സാദ്ധ്യതയുണ്ട്.
അതേസമയം, അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. ഇറക്കുമതിയുടെ കാര്യത്തിലും രാജ്യം മുന്നിലാണ്. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ചൈനയ്ക്ക് പിന്നിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിന്റെ 85 ശതമാനത്തിനും വിദേശ എണ്ണ ഇറക്കുമതിയെ ആണ് ആശ്രയിച്ചത്.
ഈ ഇറക്കുമതിയുടെ സിംഹഭാഗവും സൗദി അറേബ്യയിൽ നിന്നാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി മൊത്തം എണ്ണ ഇറക്കുമതിയുടെ 63 ശതമാനമാണ്. ഈ കാലയളവിൽ സൗദി അറേബ്യ മാത്രം 23 ബില്യൺ ഡോളറിന്റെ ക്രൂഡ് ഓയിൽ ഇന്ത്യക്ക് വിറ്റു.
2021 മുതൽ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ അഭൂതപൂർവമായ വർധനവാണുണ്ടായത്. കോവിഡ് 19 ലോക്ഡൗണിലും അതിനുശേഷവും രണ്ട് ഇന്ധനങ്ങളുടെയും വില റെക്കോർഡ് ഉയരത്തിലെത്തി. ഇന്ത്യയിലുടനീളമുള്ള പല നഗരങ്ങളിലും രണ്ട് ഇന്ധനങ്ങൾക്കും ലിറ്ററിന് 100 രൂപയിൽ കൂടുതൽ വില ഉയർന്നു.
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 12 മാസത്തിനിടെ 70 തവണയിലേറെയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. രണ്ട് ഇന്ധനങ്ങളുടെയും നികുതി കുറച്ചാണ് വില നിയന്ത്രിക്കാൻ കേന്ദ്രത്തിന് മുന്നിട്ടിറങ്ങേണ്ടി വന്നത്. അസംസ്‌കൃത എണ്ണയുടെ വില വർദ്ധിപ്പിക്കാൻ സൗദി അറേബ്യ തീരുമാനിച്ചാൽ, അത് രാജ്യത്തെ പ്രതികൂലമായി ബാധിക്കും. ഇതിനെ നേരിടാൻ മറ്റൊരു സാധ്യത വളരെ വേഗത്തിൽ അവലംബിക്കേണ്ടത് അനിവാര്യമാണ്.
https://www.facebook.com/Malayalivartha


























