ഗവർണ്ണറുടെ അന്ത്യശാസനം; സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്ന് തന്നെ നിർദ്ദേശിക്കണം; വിസിക്ക് വീണ്ടും കത്ത് നൽകി രാജ്ഭവൻ

കേരള വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് അന്ത്യശാസനം നൽകി ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്. സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്ന് തന്നെ നിർദ്ദേശിക്കണം എന്ന് ഗവർണർ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് വീസിക്ക് വീണ്ടും കത്ത് നൽകിയിരിക്കുകയാണ് ഗവർണർ. ഈ കത്തിന്മേൽ എന്ത് നടപടിയുണ്ടാകും എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണര്‍ കത്ത് നൽകിയിരുന്നു കണ്ണൂര്‍ വൈസ് ചാന്‍സലറായി ഡോ: ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതില്‍ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചു, നിയമവിരുദ്ധമായ ഇടപെടല്‍ നടത്തി എന്നീ പരാതികളില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയാണ് കത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയാണ് പ്രോസിക്യൂഷന് അനുമതി തേടി ഗവര്‍ണറെ സമീപിച്ചത്. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് 29 ലേക്ക് മാറ്റിയിരിക്കുകയാണ്.
പിണറായി വിജയനെതിരേ പ്രോസിക്യൂഷന്‍ അനുമതി തേടിയ കത്തില്‍ ഗവര്‍ണര്‍ എന്തു നടപടിയാകും സ്വീകരിക്കുക എന്ന് ഉറ്റുനോക്കുകയാണ് കേരളം ജനത. ഗവര്‍ണറും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സമയത്ത് ഗവര്‍ണര്‍ തന്നെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണു പരാതി നല്‍കിയിരിക്കുന്നത്.
അഴിമതിനിരോധന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം അധികാരത്തിലിരിക്കുന്നവർക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ നിയമനാധികാരിയുടെ അനുമതി വേണം. ഇതുപ്രകാരം ഗവർണറുടെ അനുമതിയുണ്ടെങ്കിൽമാത്രമേ ഹർജി നിലനിൽക്കൂ. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ചോദിച്ച് ഗവർണർക്കും കത്ത് നൽകി.
അതുകൊണ്ടുതന്നെ പ്രോസിക്യൂഷന് അനുമതി നല്‍കാതിരുന്നാല്‍ അത് ഗവര്‍ണര്‍ക്കു തന്നെ വലിയ തിരിച്ചടിയാകും എന്നതിൽ സംശയമില്ല. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ എന്ത് നടപടി സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയം. ഇക്കാര്യത്തിലെ നടപടിക്രമങ്ങള്‍ ഗവര്‍ണര്‍ അനൗദ്യോഗികമായി ശേഖരിച്ചു എന്നാണ് വിവരം. പ്രോസിക്യൂഷന്‍ അനുമതി തേടിയുള്ള അപേക്ഷ ഗവര്‍ണര്‍ മന്ത്രിസഭയുടെ അഭിപ്രായത്തിന് അയയ്ക്കണം.
സ്വാഭാവികമായും ഇതിനെ മന്ത്രിസഭ എതിര്‍ക്കും. എന്നിരുന്നാലും ഗവര്‍ണര്‍ക്ക് മറിച്ചുള്ള തീരുമാനം എടുക്കാം. അതിനു മുന്‍പ് മുഖ്യമന്ത്രിക്ക് പറയാനുള്ളത് കേള്‍ക്കണം. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ വിജിലന്‍സിന് കേസുമായി മുന്നോട്ടു പോകാനാവൂ. എസ്എൻസി ലാവലിൻ കേസിൽ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകരുതെന്ന മന്ത്രിസഭയുടെ ശുപാർശ അന്നത്തെ ഗവർണർ ആർഎസ് ഗവായ് തള്ളിയിരുന്നു.
https://www.facebook.com/Malayalivartha


























