PFIയെ പൂട്ടാനിറങ്ങിയത് 15 കേന്ദ്ര ഏജൻസികൾ... ഇന്ത്യ കണ്ടത് രാജ്യത്തെ ഏറ്റവും വലിയ റെയ്ഡ്... ഡോവലിന്റെ പദ്ധതി ഏറ്റു!

ദേശീയ അന്വേഷണ ഏജന്‍സി, സിബിഐ, എന്‍ഫോഴ്സ്മെന്റ്, ഐബി, റോ എന്നിവയടക്കം പതിനഞ്ചിലേറെ കേന്ദ്ര ഏജന്‍സികളാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ യോജിച്ചു പ്രവര്‍ത്തിച്ചത്. അര്‍ധ സൈനിക വിഭാഗങ്ങളുടെ 86 പ്ലക്റ്റൂണുകളെയാണ് എന്‍ഐഎയെ സഹായിക്കാന്‍ നിയോഗിച്ചത്.
എൻഐഎ, ഇ.ഡി, ആന്റി ടെറർ സ്ക്വാഡ് എന്നീ വിഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം ഉദ്യോഗസ്ഥരെയാണ് 'ഓപ്പറേഷൻ ഒക്‌ടോപ്പസിനായി തിരഞ്ഞെടുത്തത്. പത്തോളം സംസ്ഥാനങ്ങളിലെ പൊലീസ് സേനയും ഇതിന്റെ ഭാഗമായി. 15 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് പോക്കറ്റുകളിലാണ് ഇവർ വ്യാപക റെയ്ഡ് നടത്തിയത്.
തീവ്രവാദത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനും സായുധ പരിശീലനം നല്‍കുന്നതിനുമായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വ്യക്തികളെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ പിഎഫ്‌ഐ നേതാക്കളും അണികളും പ്രവര്‍ത്തിച്ചുവെന്ന വിവരങ്ങളുടെയും തെളിവുകളും അടിസ്ഥാനത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് നടത്തിയത്.
ഡോവൽ മുംബയിൽ വച്ചാണ് ആസൂത്രണങ്ങൾ ഓരോന്നായി നടപ്പിലാക്കിയത്. ജമ്മു കാശ്‌മീരിലെ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യാനും, ഉറിയിലെ സർജിക്കൾ സ്ട്രൈക്കിനും നടത്തിയ പ്ലാനിംഗുകൾക്ക് സമാനമായിരുന്നു 'ഓപ്പറേഷൻ ഒക്‌ടോപ്പസ്' എന്ന് പേരിട്ട് ഈ പദ്ധതിയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഓരോ നീക്കവും ഡോവൽ അറിയിച്ചു കൊണ്ടിരുന്നു.
മാസങ്ങൾക്ക് മുമ്പ് തന്നെ രാജ്യത്തെ പ്രധാന ഇസ്ളാമിക നേതാക്കളുമായി ദീർഘമായ ചർച്ചകൾ ഡോവൽ നടത്തി എന്നാണ് സൂചന. അവരിൽ നിന്നും കൂടി ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ഓക്‌ടോപ്പസ് തീരുമാനിക്കപ്പെട്ടത്. നൂറുകണക്കിന് പിഎഫ്എ നേതാക്കളെ അറസ്‌റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























