താൻ അവരെ ചീത്ത പറഞ്ഞിട്ടില്ല; പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് ഞാൻ എണീറ്റ് പോയത്; എനിക്ക് പറയാനുള്ളത് കൂടെ പോലീസ് കേൾക്കണം; ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ നടന്‍ ശ്രീനാഥ് ഭാസി

അവതാരകരോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശ്രീനാഥ് ഭാസി. താൻ അവരെ ചീത്ത പറഞ്ഞിട്ടില്ല. പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് ഞാൻ എണീറ്റ് പോയത്. അല്ലാതെ ആരേയും മാനസികമായി തളർത്തുന്ന രീതിയിൽ ഒന്നും പറഞ്ഞില്ല. ഉറക്കെ സംസാരിക്കുമ്പോൾ അവർ അവിടെയുണ്ടായിരുന്നു. അതുകൊണ്ട് അവർ ആ തെറി കേട്ടു. അത് നല്ലതല്ല. അതുകൊണ്ടാണ് സോറി പറയണം എന്ന് പറഞ്ഞതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
എവിടെ വേണമെങ്കിലും ക്ഷമ പറയാൻ തായാറാണ്. കേസിന്റെ രീതിയൽ അവർ പറഞ്ഞത് പോലെ സഹകരിക്കും. ഒത്തു തീർപ്പാക്കാനാണ് വിചാരിക്കുന്നത്. ഏത് രീതിയിലുള്ള നടപടിയും ഞാൻ ഫേസ് ചെയ്യാൻ തയാറാണ് എന്നും നടൻ പറഞ്ഞു. കാരണം പൊലീസ് അന്വേഷിക്കേണ്ടതാണല്ലോ. തനിക്ക് പറയാനുള്ളത് കൂടെ കേൾക്കണം. എന്താണ് സംഭവിച്ചതെന്ന് തനിക്ക് പറയണമെന്നും 'ശ്രീനാഥ് ഭാസി വ്യക്തമാക്കി.
അതേസമയം ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ നടന്‍ ശ്രീനാഥ് ഭാസി. ഹാജരാകാന്‍ ശ്രീനാഥ് ഭാസി സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണ്. നാളെ ഹാജരാവാനാണ് പൊലീസ് നല്‍കിയ നിര്‍ദേശം.
ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസിക്ക് ആദ്യം പൊലീസ് നോട്ടീസ് നല്‍കിയിരുന്നത് സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറി എന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഈ മാസം 22 ന് ആണ് അവതാരക ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയത്. കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























