അഴിമതിയും തീവ്രവാദവും കടക്കെണിയും കേരളത്തെ വേട്ടയാടുകയാണ്; കേരളം മൂന്ന് ലക്ഷത്തി മുപ്പത് കോടി രൂപ കടത്തിലാണ്; മാറി മാറി ഭരിച്ച മൂന്നണികളാണ് കേരളത്തെ കടക്കെണിയിലാക്കിയത്; സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയാണ്; ഭീകരവാദികൾ അഴിഞ്ഞാടുകയാണ്; ഇതിന് അറുതി വരുത്താൻ ബിജെപി അധികാരത്തിലെത്തണം; തുറന്നടിച്ച് ജെപി നദ്ദ

കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ കേരളത്തിൽ എത്തിയിരുന്നു. അദ്ദേഹം നിർണ്ണായകമായ കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്. അഴിമതിയും തീവ്രവാദവും കടക്കെണിയും കേരളത്തെ വേട്ടയാടുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ പറഞ്ഞു. കേരളം മൂന്ന് ലക്ഷത്തി മുപ്പത് കോടി രൂപ കടത്തിലാണ്. മാറി മാറി ഭരിച്ച മൂന്നണികളാണ് കേരളത്തെ കടക്കെണിയിലാക്കിയത്. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയാണ്. ഭീകരവാദികൾ അഴിഞ്ഞാടുകയാണ്.
ഇതിന് അറുതി വരുത്താൻ ബിജെപി അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർ ബിജെപിയെ കേരളത്തിൽ വളർത്തിയത് രക്തവും ജീവനും ത്യജിച്ചാണ്. 10 വർഷം മുന്നേ നല്ല ഓഫീസുകൾ പാർട്ടിക്ക് സംസ്ഥാനത്ത് ഇല്ലായിരുന്നു. ഇന്ന് 18 കോടി അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി. ഇന്ന് ഇന്ത്യയിലെ ഏക ദേശീയ പാർട്ടിയും ബിജെപിയാണ്. 1951 ൽ നമ്മൾ പറഞ്ഞു, ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു പ്രധാനമന്ത്രി. ആ മുദ്രാവാക്യം 2019ൽ നമ്മൾ അത് നടപ്പിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബിജെപിക്ക് ഒരു സാമ്പത്തിക നയവും പ്രത്യയശാസ്ത്രവുമുണ്ട്. ബിജെപി പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ മത്സരിക്കുന്നത് പ്രാദേശിക പാർട്ടികളുമായാണ്. ഇവയെല്ലാം തന്നെ കുടുംബപാർട്ടികളാണ്. മൂക്കറ്റം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന പാർട്ടികളാണ് എല്ലാ കുടുംബ പാർട്ടികളും. കേരളത്തിലും നമ്മുടെ പ്രത്യയശാസ്ത്രം കമ്യൂണിസ്റ്റുകാരെയും കോൺഗ്രസിനെയും തോൽപ്പിച്ച് വിജയം കൈവരിക്കുമെന്നും ജെ പി നദ്ദ പറഞ്ഞു. പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികൾ ഇന്ത്യയെ ശക്തമാക്കുകയാണ്. കൃത്യമായ രീതിയിൽ കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നു.
കൊവിഡ് കാലത്ത് 217 ഡോസ് വാക്സിൻ വിതരണം ചെയ്തു. റോഡ് വികസനത്തിലും റെയിൽവെ വികസനത്തിലും രാജ്യം മുന്നേറുകയാണ്.ഇന്ത്യയിലെ എല്ലാ ജില്ലയിലും ബിജെപിക്ക് അഭിമാനാർഹമായ ജില്ലാ ഓഫീസുകൾ വന്നുകൊണ്ടിരിക്കുകയാണ്. നാഗമ്പടം ശിവക്ഷേത്രത്തിൻ്റെ പരിസരത്തുള്ള കോട്ടയം ഓഫീസ് സാംസ്കാരിക കേന്ദ്രം കൂടിയാണെന്നും ജെപി നദ്ദ പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്ര വിദേശ- പാർലമെൻ്ററി കാര്യ മന്ത്രി വി.മുരളീധരൻ, ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ജില്ലാ പ്രഭാരി ഗോപാലകൃഷ്ണൻ, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, സികെ പദ്മനാഭൻ, പികെ കൃഷ്ണദാസ് മുൻ ജില്ലാ അദ്ധ്യക്ഷൻമാർ എന്നിവർ പങ്കെടുത്തു.അതേസമയം അടുത്തിടെ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് സംസ്ഥാന ഘടകത്തെ കുറിച്ച് കിട്ടിയത് നല്ല റിപ്പോര്‍ട്ടുകളല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .പാര്‍ട്ടി നേരിടുന്ന പ്രധാനവെല്ലുവിളി വിശ്വാസ്യതയുള്ള നേതൃത്വം ഇല്ലെന്നതാണ്. ഈ കാര്യം ഒരു വിഭാഗം പ്രധാനമന്ത്രിയടക്കമുള്ളവരോട് പറഞ്ഞു .
നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളിലെ കടുത്ത അതൃപ്തി പ്രധാനമന്ത്രി അറിയിച്ചു. ഈയൊരു സാഹചര്യത്തിലാണ് നദ്ദ കേരളത്തിലേക്ക് കുതിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള ഒരു സീറ്റിലും ബിജെപി തോറ്റു. എപ്ലസ് എന്ന വിലയിരുത്തിയ മണ്ഡലങ്ങളിലെ ജനപിന്തുണയും കുറഞ്ഞു. സംസ്ഥാന അധ്യക്ഷനും മകനുമടക്കം വിവാദങ്ങളില്‍ ഉൾപ്പെടുന്ന സാഹചര്യമുണ്ടായി. പാർട്ടിക്കുള്ളിലുള്ളവർ തുടങ്ങിയ ഘടകങ്ങള്‍ ദേശീയ അധ്യക്ഷന്‍ പരിശോധിക്കും.
ലൗ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ പല ക്രിസ്ത്യന്‍ സഭകൾക്കും പാർട്ടി നിലപാടിനോട് യോജിപ്പുണ്ട്. എന്നാൽ ഈ സാഹചര്യം പോലുമുപയോഗിക്കുവാൻ സംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ല. കെ സുരേന്ദ്രന്‍റെ മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കാര്യങ്ങളിലും ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയാണുള്ളത് . തൊലിപ്പുറത്തെ ചികിത്സ പോരെന്ന വിലയിരുത്തലില്‍ ദേശീയ നേതൃത്വം കേരളത്തിലെത്തുവാനിരിക്കുകയാണ്. ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടിമുടി മാറ്റം വേണമെന്ന ആവശ്യം പരിഗണിക്കാനിടയുണ്ടെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന സൂചന. ഇതിനിടയിലാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ കേരളത്തിലെത്തിയത്.
https://www.facebook.com/Malayalivartha


























