പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍: കൂടുതല്‍ അറസ്റ്റുണ്ടാകും; 281 കേസുകള്‍ പോലീസ് രജിസ്റ്റര്‍ചെയ്തു; നാശനഷ്ടം കണക്കാക്കി കേസുകള്‍ കോടതിയിലെത്തിക്കും

പോപ്പുലർ ഫ്രണ്ട് വീണ്ടും കുടുങ്ങി. എൻഐഎയുടെ നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കൂടുതല്‍ അറസ്റ്റുണ്ടാകും. പിടിയിലായവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നും സി.സി. ടി.വി. ക്യാമറാദൃശ്യങ്ങളും പരിശോധിച്ചാണിത്.
അതേസമയം ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് 281 കേസുകള്‍ പോലീസ് രജിസ്റ്റര്‍ചെയ്തു. ആയിരത്തിലധികം പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ കേസുകളും അറസ്റ്റുകളും വരും ദിവസങ്ങളിലുണ്ടാകും.
മാത്രമല്ല പൊതുമുതലിനുണ്ടായ നഷ്ടവും കെ.എസ്.ആര്‍.ടി.സി., പൊതുമരാമത്ത് വകുപ്പ് എന്നിവയ്ക്കുണ്ടായ നഷ്ടവുമെല്ലാം കണക്കാക്കിയായിരിക്കും കോടതിയില്‍ സമര്‍പ്പിക്കുക. കഴിഞ്ഞദിവസം നടന്ന അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. തുടർന്ന് ഇക്കാര്യങ്ങള്‍ വിശദമായ പരിശോധനയിലാണ്.
https://www.facebook.com/Malayalivartha


























