പൊലീസുകാരെ ബൈക്കിടിപ്പിച്ചു വീഴ്ത്തി! പിന്നാലെ ഒളിവിൽ പോയി; PFI പ്രവർത്തകൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ ഷംനാദിനെ പിടികൂടാനാണ് ശ്രമിച്ചതെന്ന് പൊലീസ്

കൊല്ലത്ത് ഹർത്താൽ ദിനത്തിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. സംഭവത്തിനു പിന്നാലെ ഒളിവിൽ കഴിഞ്ഞ പിഎഫ്ഐ പ്രവർത്തൻ കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. ഹർത്താൽ ദിനത്തിൽ പൊലീസുകാരെ ബൈക്കിടിപ്പിച്ചു വീഴ്ത്തുകയായിരുന്നു ഇയാൾ.
അക്രമത്തെ തുടർന്ന് ഇരവിപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ആന്‍റണി, എആർ ക്യാംപിലെ സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് ആന്‍റണി ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അതേസമയം ഹർത്താൽ ദിനത്തിൽ കൊല്ലം പള്ളിമുക്കിലൂടെ ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന ഷംനാദിനെ പൊലീസ് പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ പൊലീസുകാരെ ആക്രമിച്ചത്. മാത്രമല്ല വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ ഷംനാദിനെ പിടികൂടാനാണ് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിർബന്ധിച്ച് കടകൾ അടപ്പിക്കാൻ ഷംനാദ് മുതിർന്നപ്പോൾ ഇത് തടയാനും പൊലീസ് ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha


























