നേർക്ക് നേർ , ഒളിപ്പോര് വേണ്ട ! PFI നേതാക്കളെ കുടുക്കി എന്‍ഐഎയുടെ ലുക്ക്ഔട്ട് നോട്ടീസ് ; റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ വിടാൻ ഉദ്ദേശമില്ല. വീണ്ടും കുടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് എന്‍ഐഎ. തീവ്രവാദ കേസിലും ഹര്‍ത്താല്‍ ആക്രമക്കേസിലും ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
അതേസമയം സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സി.എ. റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ ഇതിനായി ഹര്‍ജി നല്‍കുന്നത്. മാത്രമല്ല റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് കോടികളുടെ നാശനഷ്ടം വരുത്തുന്ന വിധത്തിലായിരുന്നു ഈ ഹര്‍ത്താല്‍ അരങ്ങേറിയത്. മാത്രമല്ല തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവില്‍ കഴിയുന്ന പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. കൂടാതെ കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും കഴിഞ്ഞ ദിവസത്തെ മിന്നല്‍ പരിശോധനയ്ക്കിടയില്‍ ഒളിവില്‍പോകുകയായിരുന്നു.
https://www.facebook.com/Malayalivartha


























