കൊച്ചിയിൽ ഗാനമേളയ്ക്കിടയിലുണ്ടായ കൊലപാതകം: മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ; പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും പോലീസ്

കൊച്ചി കലൂരിലെ കൊലപാതക കേസില്‍ ഒരാൾ കൂടി അറസ്റ്റിലായി. ഇന്നലെ ഗാനമേളയ്ക്കിടയിലുണ്ടായ കൊലപാതക കേസില്‍ മുഖ്യപ്രതികളിൽ ഒരാളായ തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണാണ് പിടിയിലായത്.
മാത്രമല്ല കൊല്ലപ്പെട്ട രാജേഷിനെയും സഹപ്രവർത്തകരെയും ആക്രമിച്ച രണ്ട് പേരിൽ ഒരാളാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാൽ അഭിഷേകിന്റെ കൂട്ടാളിയായ കാസർഗോഡ് സ്വദേശി മുഹമ്മദാണ് കേസിൽ ഒന്നാം പ്രതി. സംഭവത്തിനു പിന്നാലെ ഇയാൾ ഇപ്പോഴും ഒളിവിലാണ്. കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ ഇന്ന് രാവിലെ പിടിയിലായിരുന്നു.
അതേസമയം രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നാണ് പോലീസ് പറയുന്നത്. പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പോലീസ് ഡി.സി.പി എസ് ശശിധരൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് കലൂരിൽ നടന്ന ഗാനമേളയ്ക്കിടയിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചത്. എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha


























