ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം തലസ്ഥാനത്തെത്തി...28 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന പരമ്പര ഒക്ടോബര്‍ നാലിന് ഇന്‍ഡോറിലെ ഹോള്‍കര്‍ സ്‌റ്റേഡിയത്തിലെ മത്സരത്തോടെ അവസാനിക്കും; ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്ക ടീം സ്‌പോര്‍ട്‌സ് ഹബില്‍ പരിശീലനത്തിന് ഇറങ്ങി

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തി. ഹൈദരാബാദില്‍ നിന്നാണ് ഇന്ത്യന്‍ ടീം തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെയും ആരാധകരുടേയും നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. ഹൈദരാബാദില്‍ നിന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലെത്തിയ സംഘം കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് താമസിക്കുന്നത്. അതേസമയം, ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്ക ടീം സ്‌പോര്‍ട്‌സ് ഹബില്‍ പരിശീലനത്തിന് ഇറങ്ങി.
ഹൈദരാബാദില്‍ നിന്നെത്തിയ ഇന്ത്യന്‍ സംഘം വൈകിട്ട് 4.30ഓടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര 21നു സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളത്തിലിറങ്ങുന്നത്. ഈ മാസം 28നാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ മത്സരം.
വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്വീകരിച്ചു. കോവളത്തെ റാവിസ് ഹോട്ടലിലാണ് ടീം താമസിക്കുക. ടീം അംഗങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കുവന്നപ്പോള്‍ കൂടിനിന്ന ആരാധകര്‍ മലയാളി താരം സഞ്ജു സാംസണു വേണ്ടി ആര്‍പ്പുവിളിച്ചു. താരം ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. 28 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന പരമ്പര ഒക്ടോബര്‍ നാലിന് ഇന്‍ഡോറിലെ ഹോള്‍കര്‍ സ്‌റ്റേഡിയത്തിലെ മത്സരത്തോടെ അവസാനിക്കും. ഒക്ടോബര്‍ രണ്ടിന് ഗുവാഹത്തിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.
https://www.facebook.com/Malayalivartha


























