എനിക്കൊരു മനുഷ്യനോടും വെറുപ്പില്ല; അവന്റെ പ്രത്യയശാസ്ത്രത്തോടല്ലാതെ അവന്റെ ആശയം അവനു നൽകിയ പെരുമാറ്റ രീതിയോടല്ലാതെ; അവന്റെ ചിന്താശേഷിയെ മരവിപ്പിച്ച മതബോധത്തോടല്ലാതെ; മറ്റുള്ളവനെ വെറുക്കാനും വധിക്കാനും ക്രൂശിക്കാനും അവനെ പഠിപ്പിച്ച അവന്റെ വിശ്വാസങ്ങളോടല്ലാതെ; ചിലരോട് ചില ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് തോന്നി; നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി

ചില വാദങ്ങൾക്ക് മറുപടി ഇത്രേയുള്ളൂ .. എനിക്കൊരു മനുഷ്യനോടും വെറുപ്പില്ല .. അവന്റെ പ്രത്യയശാസ്ത്രത്തോടല്ലാതെ .. അവന്റെ ആശയം അവനു നൽകിയ പെരുമാറ്റരീതിയോടല്ലാതെ ..അവന്റെ ചിന്താശേഷിയെ മരവിപ്പിച്ച മതബോധത്തോടല്ലാതെ .. മറ്റുള്ളവനെ വെറുക്കാനും വധിക്കാനും ക്രൂശിക്കാനും അവനെ പഠിപ്പിച്ച അവന്റെ വിശ്വാസങ്ങളോടല്ലാതെ .. ചിലരോട് ചില ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് . നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി രംഗത്ത്. ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ'
ചില വാദങ്ങൾക്ക് മറുപടി ഇത്രേയുള്ളൂ ..എനിക്കൊരു മനുഷ്യനോടും വെറുപ്പില്ല ..അവന്റെ പ്രത്യയശാസ്ത്രത്തോടല്ലാതെ .. അവന്റെ ആശയം അവനു നൽകിയ പെരുമാറ്റരീതിയോടല്ലാതെ ..അവന്റെ ചിന്താശേഷിയെ മരവിപ്പിച്ച മതബോധത്തോടല്ലാതെ .. മറ്റുള്ളവനെ വെറുക്കാനും വധിക്കാനും ക്രൂശിക്കാനും അവനെ പഠിപ്പിച്ച അവന്റെ വിശ്വാസങ്ങളോടല്ലാതെ ..
ചിലരോട് ചില ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് തോന്നി ... എന്തുകൊണ്ട് ഇസ്ലാമും കമ്മ്യൂണിസവും ആകുന്നു കേരളത്തിലെ ഏറ്റവും ഭയപ്പെടേണ്ട 2 കാര്യങ്ങൾ എന്നവർ പറഞ്ഞതിന് മറുപടി ... ചില ചാനലുകാരോടാണ് .(.നാസ്തിക ചാനൽ ) ചിലർ പറയുന്നത് കേട്ടപ്പോൾ തോന്നിയത് കേരളം ഇന്ത്യയിലല്ല എന്നാണു ..കേരളത്തിൽ സംഘ് ആശയം മൈൽഡ് ആണ് എന്നൊക്കെ തള്ളുന്നത്. ആളെണ്ണമല്ല ആശയത്തിന്റെ വേരാണ് പ്രശ്നം ..
അതെ സംഘപരിവാർ എന്ന് പറയാൻ ഉള്ള ഭയം. പണ്ട് ഈ ചാനലിൽ വർത്തമാനം പറയുന്ന ആൾ സംഘ്പരിവാറിനെതിരെ എഴുതിയ ഒരു പോസ്റ്റ് വായിച്ചിരുന്നു ..ഫാസിസത്തെ കുറിച്ചും ..ഭീകരതയെ കുറിച്ചുമൊക്കെ ഉള്ള ആശങ്കകൾ .. പിന്നീടങ്ങോട്ട് ശ്രദ്ധിക്കും തോറും ആ നിലപാടുകൾ മയപ്പെടുന്നതും വീഡിയോ മയപ്പെടുന്നതും ശ്രദ്ധിച്ചു.. ഇപ്പൊ പിന്നെ ഒട്ടുമില്ലാതായി ..
പകരം ഒരു മതം മാത്രാമാണ് ഭീകരമെന്നും ..മറ്റുള്ളതൊന്നും ഒരു വിഷയമേ അല്ലെന്നും സ്ഥാപിക്കാൻ ശ്രമിച്ചുതുടങ്ങി അതൊരു സുഖിപ്പിക്കലായിരുന്നു ... ഇടക്ക് ബാലൻസ് ചെയ്യാൻ നോക്കുന്നെങ്കിലും ശബ്ദമിടറുന്ന പോലെ .. ഇസ്‌ലാം വിമർശിക്കപ്പെടണം ..വലിയ തോതിൽ തന്നെ .. എന്നാൽ മുസ്ലിങ്ങൾ മൊത്തത്തിൽ പ്രശ്നമാണെന്ന തരത്തിലുള്ള പല നിലപാടുകളും ഈ നിലയത്തിൽ നിന്നും സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ടോ എന്നൊന്ന് വിലയിരുത്തുന്നത് നല്ലതാവും ..
മനുഷ്യരെയാണോ ആ പ്രത്യയശാസ്ത്രത്തെയാണോ പറയേണ്ടത് .. ഫാസിസത്തിന്റെ കൊടിയ ഭീകരത തളിച്ചു കൊണ്ടിരിക്കുന്ന പൊളിറ്റിക്കൽ ഹിന്ദുത്വയെ ചിരിച്ചുകൊണ്ട് ഉമ്മവെക്കുന്നത് ഒക്കെ പ്രഹസനം മാത്രമായാണ് തോന്നുന്നത് ..പൊളിറ്റിക്കൽ ഇസ്‌ലാം ആയാലും പൊളിറ്റിക്കൽ ഹിന്ദുത്വയായാലും മറ്റേതായാലും അതൊരു ജനാധിപത്യ മതേതര രാജ്യത്തു നിലയുറപ്പിച്ചാൽ ആ രാജ്യത്തിൻറെ അടിവേര് തോണ്ടി പിഴുതെറിയും ...
മാത്രമല്ല കമ്മ്യൂണിസത്തെ തെറി പറഞ്ഞു കുറിച്ച് വീഡിയോസ് ഇട്ടാൽ ധൈര്യവാന്മാരായി എന്ന തോന്നലും എങ്ങോട്ടാണ് നോട്ടമെന്ന് അറിയാതിരിക്കാൻ ഞങ്ങളൊന്നും പേപ്പറിൽ നിന്ന് വെട്ടിയെടുത്ത ചിത്രങ്ങളോ ദൈവങ്ങളോ അല്ല പാമ്പിനെയും പഴുതാരയുടെയും വിഷം വർഗ്ഗീയതയോടുപമിച്ചാണ് ചിലർ മറുപടി തന്നത് ..ഭൂരിപക്ഷ വർഗീയതയെ കുറിച്ചെന്താണ് പറയാനുള്ളത് . .ഇന്ത്യ എന്ന രാജ്യത്തിൻറെ കാര്യത്തിൽ .. അതെ പോലെ ..ന്യൂനപക്ഷ വർഗീയതയെ കുറിച്ചും ??
എനിക്ക് അവരെ രണ്ടു പേരെയുംതല്ലാന് രണ്ടു വടി കിട്ടിയില്ല ...ഒറ്റവടി .. രണ്ടിന്റെയും തൊലിയുരിക്കാൻ ഒറ്റവടി ..കാരണം ആളെണ്ണമല്ല ..ഉള്ളിലുള്ള വർഗീയുടെ ആഴമാണ് ഞാൻ അളന്നത് ഇസ്‌ലാം പ്രതിസ്ഥാനത്തു വരുമ്പോൾ നിങ്ങളൊക്കെ ആരെയാണ് ഭയപ്പെടുന്നതെന്നായിരുന്നു രണ്ടാമത്തെ ചോദ്യം ..??
ഇസ്‌ലാം പ്രതിസ്ഥാനത്തു വരുമ്പോൾ അതിനെ ശക്തമായി എതിർക്കാറുണ്ട് .. ഇനി വന്നില്ലെങ്കിലും ഇസ്‌ലാം എന്ന മതം ഇൻജക്ട് ചെയ്തുവെച്ചേക്കുന്ന ഭീകരത എത്രത്തോളമുണ്ടെന്ന് അറിയാം .. അതുകൊണ്ടു ആ മതം വിമര്ശിക്കപ്പെടാൻ പാടില്ലെന്നല്ല പറഞ്ഞത് ..
അത് വിമർശിക്കപ്പെടണം .. ഞാൻ ആ മതം ഉപേക്ഷിച്ചു പുറത്തുവന്നൊരാളാണ് .. മനുഷ്യനെന്ന പരിഗണന പോലും നിഷേധിക്കപ്പെട്ടിരുന്നു .. ബന്ധങ്ങൾ പോലും എനിക്ക് നഷ്ടപ്പെടുത്തി .. പലരീതിയിൽ അപകടങ്ങളുണ്ടാക്കീട്ടുണ്ട് .. ശാരീരികോപദ്രവങ്ങളും മാനസീകോപദ്രവങ്ങളും ..സൈബർ അറ്റാക്കുകളും നടത്തീട്ടുണ്ട് .. സമൂഹത്തിൽ ഏതൊരു പുരോഗമന നിലപാട് മുന്നോട്ടു വെക്കപ്പെടുമ്പോളും ആദ്യം എതിർപ്പുമായി വരുന്നതും ഇവരാണ് ...
എന്നാൽ അവർ മാത്രമാണോ ഭീകരത പടർത്തുന്നവർ ..??മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നവർ ???അല്ലെന്നു തീർത്തുപറയും ..കാരണം ഞാൻ ഇന്ത്യയുടെ ഒട്ടുമിക്ക ഭാഗങ്ങളും യാത്ര നടത്തിയൊരാളാണ് ..ടൂറിസ്റ്റ് പ്ലേസ് കൾ അല്ല .. ഗ്രാമങ്ങൾ .. സംഘപരിവാർ മനുഷ്യരെ ഏതെല്ലാം നിലയിൽ മതം പറഞ്‍ ഒറ്റപ്പെടുത്തുന്നു എന്ന് മനസ്സിലാക്കീട്ടുണ്ട് ..അവർ മാത്രമല്ല തിരിച്ചു അവരോടു അതെ നാണയത്തിൽ വെറുപ്പ് ശര്ധിക്കുന്ന ഇസ്ലാമിനെയും കണ്ടിട്ടുണ്ട് ..
അവരെ പോലെ തന്നെ ഞാൻ കാണുന്നു ശബരിമല കയറാൻ പെണ്ണ് പോകുന്നുണ്ടോ നോക്കി കാവൽ നിന്ന നാമജപ തെറി ഘോഷയാത്ര നടത്തിയവരെയും മുളകുപൊടി സ്പ്രൈ അടിച്ചവരെയും .. തലയിൽ കല്ലെറിഞ്ഞു പൊട്ടിച്ചവരെയും ... ജാതി മാറിക്കല്യാണം കഴിച്ചതിനു കുത്തി കൊന്നവരെയും ചുട്ടുകൊന്നവരെയും .. നഗ്നരാക്കിതെരുവിൽ കെട്ടിയിട്ട് തല്ലിയവരെയും .. അതുകൊണ്ടു തന്നെ എതിർക്കപ്പെടേണ്ടത് എല്ലാ പൊളിറ്റിക്കൽ മത തീവ്രവാദത്തെയുമാണ് .. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ഒരുപോലെ... ഇത്രേയുള്ളൂ എനിക്ക് പറയാൻ .. താഴെയുള്ളത് എനിക്ക് ചിലരിൽ നിന്ന് കിട്ടിയ മറുപടി ആണ്.
https://www.facebook.com/Malayalivartha