നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ് ഫോമില്‍ വീണ യുവതിയെ ട്രെയിന് അടിയില്‍പ്പെടാതെ രക്ഷപ്പെടാതെ കോളേജ് വിദ്യാർത്ഥി

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നു വീണ് യുവതിക്ക് സാരമായി പരിക്കേറ്റു. ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ് ഫോമില്‍ വീണ യുവതിയെ ട്രെയിന് അടിയില്‍പ്പെടാതെ രക്ഷപ്പെടുത്തി കോളേജ് വിദ്യാർത്ഥി. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ മയ്യനാട് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലായിരുന്നു സംഭവം. സുരഭിയും മകന്‍ അഞ്ചാംക്ലാസുകാരൻ റിഥിക്കുമായി മധുരയില്‍ നിന്ന് മയ്യനാട്ടെ വീട്ടിലേക്ക് വിജയദശമി അവധിക്ക് എത്തിയതായിരുന്നു.
ഇവര്‍ ഏറെ നാളായി ഭര്‍ത്താവുമായി മധുരയിലാണ് താമസം. കൈവശമുണ്ടായിരുന്ന ട്രോളി ബാഗുമായി പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങവെ ട്രെയിന്‍ മുന്നോട്ടെടുത്തു. ഒരു മിനിറ്റായിരുന്നു ട്രെയിന്‍ നിറുത്തിയത്. ഇറങ്ങാന്‍ താമസിച്ചതാണ് അപകട കാരണം. ഈ സമയം റിഥിക് ട്രെയിനിലായിരുന്നു. പ്ലാറ്റ് ഫോമിലേക്ക് മുഖമിടിച്ചു വീണതുകണ്ട കോളജ് വിദ്യാര്‍ത്ഥി ഉടന്‍ പ്ലാറ്റ് ഫോമിലേക്ക് വലിച്ചിട്ടു. സുരഭിയുടെ കാല്‍ പ്ലാറ്റ്‌ഫോമിനും ബോഗിക്കും ഇടയിലായിരുന്നു.
ബോധം നഷ്ടപ്പെട്ട സുരഭിയെ യാത്രക്കാര്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനില്‍ നിന്ന റിഥിക് ടി.ടി.ഇയെ വിവരം അറിയിച്ചു. കൊല്ലത്ത് എത്തിയ ട്രെയിനില്‍ നിന്ന് റെയില്‍വേ പൊലീസ് കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റി.
ബോധരഹിതയായതിനാല്‍ സുരഭയുടെ ബന്ധുക്കളെക്കുറിച്ച് ആദ്യം വിവരം ലഭിച്ചിരുന്നില്ല. അപകടം നടന്ന മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ സുരഭിയുടെ ഫോണും ബാഗും സൂക്ഷിച്ചിരുന്നു. ഇതിനിടെ ഫോണിലേക്ക് സുരഭിയുടെ അമ്മയുടെ ഫോണ്‍ വിളി വന്നു. ഉടന്‍ വീട്ടുകാരെയും മധുരയിലുള്ള ഭര്‍ത്താവിനെയും വിവരം അറിയിച്ചു. വിവരമറിഞ്ഞ സുരഭിയുടെ മാതാവിന്റെ സഹോദരന്‍ കൊല്ലത്തെത്തി റിഥിക്കിനെ കൂട്ടിക്കൊണ്ട് സുരഭി ചികിത്സയിലുള്ള ആശുപത്രിയിലേക്ക് പോയി. ഇതിനിടെ ജീവന്‍ രക്ഷിച്ച് പെട്ടെന്ന് മിന്നിമറഞ്ഞ വിദ്യാര്‍ത്ഥിക്കായി സന്നദ്ധസംഘടനകള്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha