പത്തനംതിട്ടയിൽ കാട് വെട്ടുന്നതിനിടയിൽ കല്ല് തെറിച്ച് കടന്നൽക്കൂട്ടം ഇളകി, മഞ്ഞ കടന്നലുകളുടെ കുത്തേറ്റ് പുല്ല് വെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം, ശരീരത്തിൽ കണ്ടെത്തിയത് അറുപതോളം കുത്തുകൾ

പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് പുല്ല് വെട്ട് തൊഴിലാളി മരിച്ചു. അന്ത്യാളൻക്കാവ് ആറൊന്നിൽ ജോസഫ് മാത്യൂ (രാജു-60) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മെഷീൻ ഉപയോഗിച്ച് കാട് വെട്ടുന്നതിനിടയിൽ കല്ല് തെറിച്ച് കടന്നൽ ഇളകുകയായിരുന്നു.
ഓടി രക്ഷപെടാനുള്ള ശ്രമവും നടന്നില്ല. അപ്പോഴേക്കും കടന്നലുകൾ ജോസഫിനെ പൊതിഞ്ഞിരുന്നു. മഞ്ഞ കടന്നലൽ ആണ് ആക്രമിച്ചത്.അറുപതോളം കുത്തുകൾ ശരീരത്ത് ഏറ്റിട്ടുണ്ട്.ആദ്യം പത്തനംതിട്ട ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം വ്യാഴാഴ്ച (ഒക്ടോബർ 6ന് ) 11ന് കാട്ടൂർ സെൻ്റ് ആൽബർട്ട്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ അന്നമ്മ ജോസഫ്. മക്കൾ: അജിൻ, ഏഞ്ചൽ
https://www.facebook.com/Malayalivartha