ഹൈബി ഈഡന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ തീ പടര്‍ന്നു.. തരൂര്‍ ഡാ..കത്തിച്ചാമ്പലായി രാഹുല്‍.

കോണ്‍ഗ്രസിന് അല്പമെങ്കിലും വേരോട്ടമുള്ള ജില്ലയാണ് എറണാകുളം. കേരള ഭൂപടത്തില്‍ നിന്നും മാഞ്ഞു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ത്രിവര്‍ണ്ണപതായ്ക്ക് അല്പമെങ്കിലും നിറമുള്ളത് എറണാകുളത്ത് മാത്രമാണ്. ഇക്കാര്യം ഒരുമാതിരി ബോധമുള്ള കോണ്‍ഗ്രസുകാര്‍ക്ക് അറിയാം. അത് തൃക്കാകരയില്‍ അവര്‍ കണ്ടതുമാണ്.സംസ്ഥാന നേതൃത്വം പോലും എറണാകുളത്തിന്റെ പച്ചയിലാണ് വിലസുന്നതെന്ന് പറാതെ പറയുന്നുമുണ്ട്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലി നിര്‍ണ്ണയത്തിലും എറണാകുളം മോഡല്‍ ഉയര്‍ന്നു വരാറുണ്ട്. ഇപ്പോള്‍ ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള അങ്കതട്ടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ അണികള്‍ക്കാകട്ടെ നേതൃത്വത്തോട് ഒന്നേ പറയാനുള്ളൂ. പുലഭ്യം പറഞ്ഞും ഗ്രൂപ്പ് കളിച്ചും കുതികാല്‍വെട്ടിയും നടന്ന കാലം മറന്നേക്കൂ. ഇനിയെങ്കിലും രാഷ്ട്രീയ മര്യാദ പാലിക്കൂ . ആവേശം വിതറുന്ന പ്രസംഗങ്ങളോ നേതാക്കളുടെ ഗ്ലാമറോ ഉയര്‍ത്തി കാട്ടി പാര്‍ട്ടി പ്രവര്‍ത്തകരെ പിടിച്ചു നിറുത്താനാവില്ലെന്ന് മലയോരക്കാര്‍ക്ക് മനസിലായിട്ടും തലമൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസിലായില്ല.
എറണാകുളത്തെ എംപിയും യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതാവുമായ ഹൈബി ഈഡന്‍ കോണ്‍ഗ്രസിന്റെ തട്ടകത്തിനല്‍ നിന്നാണ് ലോക്‌സഭയിലെത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ ആവശ്യത്തിന് കാര്യങ്ങള്‍ മുഖം നോക്കാതെ പറയും സോഷ്യയില്‍ മീഡിയയില്‍ അദ്ദേഹം സജീവവുമാണ്. നാല് ദിവസം മുന്‍പാണ് രണ്ടും കല്പിച്ച് ഹൈബി ഈഡന്‍ ആ ചിത്രം പങ്കുവെച്ചത്. ശശിതരൂരിന്റെ ചിരിതൂകി നില്ക്കുന്ന ചിത്രം പങ്കുവെയ്ക്കുമ്പോള്‍ ഇത്രയൊന്നും ഹൈബി പ്രതീക്ഷിച്ചില്ല. ഗ്രൂപ്പ് മാമന്‍മാരില്‍ നിന്നും ശകാരവും സോഷ്യല്‍ മീഡിയയില്‍ നിന്നും പൊങ്കാല മഹോത്സവവും ആയിരിക്കുമെന്ന് അദ്ദേഹം വിചാരിച്ചു. ഏതാനും നാള്‍ മുന്‍പ് ശബരീനാഥന്‍ യുവനേതൃത്വത്തിനായി പൊട്ടിച്ച വെടിയുടെ ഭാഗമായിരുന്നു ഹൈബിയുടെ പോസ്റ്റ്.
ഹൈബിയെ മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് ഹൈബിയുടെ പോസ്റ്റിന് ലൈക്കും ഷെയറും കിട്ടിയിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് തൊണ്ണൂറായിരം പേരാണ് ചിത്രം ലൈക്ക് ചെയ്തത്.രണ്ടായിരത്തി മുന്നൂറ് പേര്‍ ചിത്രം ഷെയര്‍ ചെയ്തു. ഏഴായിരത്തോളം കമന്റും ലഭിച്ചു. ഹൈബിയെ പോലും ഞെടട്ിച്ചു കൊണ്ടാണ് ഇത്രയും വലിയ പ്രതികരണം അദ്ദേഹത്തിന്റെ ഒരു പോസ്റ്റിന് ലഭിക്കുന്നത്. സാധാരണ ഹൈബിയുടെ പോസ്റ്റുകള്‍ നാലായിരം അയ്യായിരം ലൈക്കുകളില്‍ ഒതുങ്ങുന്നതാണ്. കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകരാണ് ശശിതരൂരിന്റെ ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.
അതിവിശേഷം മറ്റൊന്നാണ് ആറ് ദിവസം മുന്‍പ് ഹൈബി പോസ്റ്റു ചെയ്ത രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിന് ലഭിച്ചത് 8200ലൈക്ക് മാത്രമാണ് ലഭിച്ചത്.43 കോണ്‍ഗ്രസ് പ്രവര്‍തത്കര്‍ മാത്രമാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. 235 കമന്റുകള്‍ കൊണ്ട് മൃതി അടയേണ്ടി വന്നു രാഹുലിന്റെ ചിരിതൂകുന്ന ചിത്രത്തിന്.
more power to you brother എന്ന കെ.എസ് ശബരീനാഥന്റെ കമന്റ് വന്നതോടെ യുവാക്കളുടെയും തലമുതിര്‍ന്നവരുടെയും കമന്റുകളുടെ പ്രവാഹമായി. ലക്ഷത്തിലേയ്ക്കടുക്കുന്ന ലൈക്ക് കണ്ടിട്ടും കേരളത്തിലെ കോണ്‍ഗ്രസുകാരില്‍ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. അതിനുമുണ്ട് കാരണം അവരുടെ ഹൈക്കമാന്‍ഡ് കെട്ടിയിറക്കി പ്രതിഷ്ടിക്കാന്‍ കാത്തിരിക്കുന്ന സ്ഥാനാര്‍ത്ഥി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് സ്വന്തമായി ഒരു ഫെയ്‌സ് ബുക്ക് അക്കൗണ്ട് പോലും ഇല്ലെന്നുള്ളത് ഏറെ വിചിത്രം. സോഷ്യല്‍ മീഡിയ ശക്തി കൊണ്ട് ഭരണകൂടങ്ങളെ പോലും മറിച്ചിടുന്ന ഇക്കാലത്ത് ദേശീയപാര്‍ട്ടിയുടെ ദേശീയ നേതാവ് ഇതൊന്നും അറിഞ്ഞില്ലെന്ന് പറയുന്നത് ബിജെപിക്ക് ഏറെ ഗുണം ചെയ്യും. സോഷ്യല്‍ മീഡിയയിലൂടെ സ്വയം പുകഴത്തലുകള്‍ നടത്തി രാഷ്ട്രീയ രംഗത്ത് പിടിച്ചു നില്ക്കാന്‍ പെടാപാടുപെടുന്ന കോണ്‍ഗ്ര്‌സ നേതാക്കളൊക്കെ ഹൈബിയുടെ പോസ്റ്റിന്റെ പ്രതികരണം കണ്ട് അമ്പരന്നിരിക്കുകയാണ്.
ശശിതരൂരിന് ലഭിച്ച തൊണ്ണൂറായിരം ലൈക്കുകളില്‍ ഒരാള്‍ പോലും വോട്ടവകാശമുള്ളയാളല്ലെന്നും കാണേണ്ടതാണ്. കമന്റിട്ടവര്‍ക്കും വോട്ടവകാശമില്ല. എങ്കിലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്ഡമാര്‍ പാര്‍ട്ടിക്ക് ബോധമുള്ള ഒരു നേതൃത്വം വേണമെന്ന് ആഗ്രഹിക്കുന്നു. ശശിതരൂരിനെ പോലെ ശ്രദ്ധിയ്ക്കപ്പെടുന്ന വൃക്തിയില്‍ നേതൃത്വം എത്തണമെന്നും അവര്‍ ആഗ്രഹിക്കുന്നു. യുവാക്കളും തരൂരിനൊപ്പമാണെന്നും ഹൈബിയ്ക്ക് കിട്ടിയ കമന്റുകള്‍ തെളിയിക്കുന്നു.
കോണ്‍ഗ്രസ് തകരരുത് അത് ഉയര്‍ന്നു വരും . ജാധിപത്യ വിശാവികള്‍ കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.ഗ്രൂപ്പ് മേലാളന്മാരുടെയും സ്തുതി പാഠകകരുടെയും മുന്ില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കണമെന്നുമുള്ള കമന്റുകള്‍ കൊണ്ട് കസേരകളില്‍ അള്ളിപിടിച്ചിരിക്കുന്നവരെ പൊതിരെ കളിയാക്കിയിട്ടുമുണ്ട്. പാവ പ്രധാനമന്ത്രി, പാവ പ്രസിഡന്റ് , പാവ നേതാക്കള്‍ ഇതൊക്കെ കോണ്‍ഗ്രസിന്റെ ട്രയ്ഡ് സീക്രട്ടുകളാണ്. ഡെല്‍ഹി നമ്പര്‍ 10 ജന്‍പഥില്‍ നിന്നും കോണ്‍ഗ്രസ് ഇതുവരെ വണ്ടി കയറിയിട്ടില്ല. ഓടി രക്ഷപ്പെട്ട് പോയി നന്നായി കൊള്ളാന്‍ ജന്‍പഥിലുള്ളവര്‍ ഉറക്കെ വിളിച്ചു പറയുന്നത് സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് മനസിലായി. എന്നാല്‍ സോണിയാ ഗാന്ധിയുടെയും കുടുംബത്തിന്റയും ഗേറ്റിന് പുറത്ത് നിന്ന് രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറിയവര്‍ക്ക് പാര്‍ട്ടിയില്‍ ജനാധിപത്യം വേണമെന്ന ആഗ്രഹമില്ല. ജനാധിപത്യം പ്രസംഗത്തില്‍ മതിയെന്ന് വിശ്വസിക്കുന്നവരോട് , സോഷ്യല്‍ മീഡിയയുടെ പ്രതികരണത്തെ കുറിച്ച് പറഞ്ഞിട്ടെന്തു കാര്യം.
കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളൊന്നും കാണിക്കാത്ത ധൈര്യത്തോടെ തരൂരിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഹൈബി ഈഡനെ അളവറ്റ് പ്രശംസിയ്ക്കുകയാണ് പ്രവര്‍ത്തകര്‍. വയസ്സന്‍മാരുടെയും അധികാര മോഹികളുടെയും കോണ്‍ഗ്രസല്ല,പകരം ഊര്‍ജ്ജമുള്ള ഉണര്‍വ്വുള്ള കോണ്‍ഗ്രസെന്ന വികാരം ഉള്ളില്‍ കൊണ്ടു നടക്കുന്നവരുടെ സാധാവികാര പ്രകടനം മാത്രമല്ല. മറിച്ച് നല്ല നേതൃത്വവും മെട്ടപ്പെട്ട നയങ്ങളും ആഗ്രഹിക്കുന്ന ഒരു യുവനിര പിന്നിലുണ്ടെന്ന് കോണ്‍ഗ്രസ് മുത്തച്ഛന്‍മാര്‍ മനസിലാക്കാത്താണ് കഷ്ടം.
https://www.facebook.com/Malayalivartha

























