പുറത്ത് ഇറങ്ങി നോക്കിയപ്പോൾ, ഒരാൾ മരിച്ച് കിടക്കുന്നു; ഒരു കൈ അറ്റുകിടക്കുന്നു, കാലുകൾ മുറിഞ്ഞ് കിടക്കുന്നു: ഒന്നു കൊണ്ടു പോകാമോ എന്നു ചോദിച്ചപ്പോൾ മൂന്ന് നാല് കാറുകാർ സമ്മതിക്കില്ലെന്ന് പറഞ്ഞ് കടന്ന് പോയി:- ഭീകര രംഗങ്ങൾ കണ്മുന്നിൽ കണ്ടിട്ടും മനഃസാക്ഷി ഇല്ലാതെ ചിലർ....

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലേയ്ക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ആദ്യഘട്ടത്തിൽ അതുവഴി കടന്നുപോയ വാഹനങ്ങളൊന്നും തയ്യാറായില്ലെന്ന് അപകടത്തിൽ പെട്ട കെഎസ്ആർടിസി ബസിലെ കണ്ടക്‌ടർ. ആദ്യം കണ്ടപ്പോൾ തന്നെ വല്ലായ്‌മ തോന്നി. പുറത്തിറങ്ങി നോക്കിയപ്പോൾ ഒരാൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഒരാളുടെ കൈയറ്റു കിടക്കുന്നു, കാലുകൾ മുറിഞ്ഞ് കിടക്കുന്നു. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്- അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ നോക്കിയപ്പോൾ മൂന്നാല് കാറുകാർ കാണിച്ചത് വളരെ ചതിയാണ്. ഒന്നു കൊണ്ടുപോകാമോ എന്നു ചോദിച്ചപ്പോൾ സമ്മതിക്കില്ല എന്ന് പറഞ്ഞ് അവർ പോവുകയായിരുന്നു. അതിന്റെ പിന്നിലായിട്ട് വന്ന പിക്കപ്പുകാരാണ് സഹായിച്ചത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ വളരെയധികം സഹായിച്ചുവെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു.
ഈ അപകടത്തിന് കാരണമായ ലുമിനസ് എന്ന ടൂറിസ്റ്റ് ബസ് തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ബസ് ഇടിച്ചുകയറിയ കെഎസ്ആര്‍ടിസി ബസും അമിതവേഗതയ്ക്ക് നേരത്തെ തന്നെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വാഹനം ആണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
മോട്ടോര്‍വാഹനവകുപ്പിന്‍റെ എം പരിവാഹൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപകടത്തില്‍പ്പെട്ട കെഎല്‍ 15 എ 1313 എന്ന കെഎസ്ആര്‍ടിസി ബസ് എംവിഡിയുടെ കരമ്പട്ടികയില്‍ ആണ് എന്ന് എംവിഡി രേഖകള്‍ വ്യക്തമാക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് അമിതവേഗതയ്ക്ക് ഫൈന്‍ ചുമത്തിയ ഈ ബസ് ഇതുവരെ പിഴ അടച്ചിട്ടില്ല എന്നാണ് എം പരിവാഹൻ രേഖകള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























