നെടുമങ്ങാട്ടെ കെഎസ്ആര്‍ടിസി യൂണിയന്റെ മാമാപ്പണി നേതൃത്വം അറിയുന്നുണ്ടോ? വനിതാ കണ്ടക്ടറെ വീടുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്റ്റേഷന്‍ മാസ്റ്ററെ ന്യായീകരിക്കാന്‍ ഇറങ്ങുന്നില്ലേ ആനാവൂര്‍ നാഗപ്പാ; കെഎസ് ആര്‍ടിസിയില്‍ ഇത്രയും വൃത്തികെട്ടവന്മാരോ

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സി യ്ക്ക് തികച്ചും ഇരുട്ടടി കിട്ടിയിരിക്കുകയാണ്. കണ്‍സെഷന്‍ ടിക്കറ്റെടുക്കാന്‍ വന്ന പിതാവിനെയും മകളെയും മര്‍ദ്ദിച്ച പ്രതികള്‍ക്കായി പോലീസ് വല വീശികാത്തിരിക്കുകയാണ്. അതിനിടയില്‍ വനിത കണ്ടക്ടര്‍ യാത്രക്കാരായ അമ്മയേയും കുഞ്ഞിനെയുമ ഇറക്കിവിടാന്‍ നടത്തിയ ആക്രോശങ്ങളും കേരളം യഥാസമയം കണ്ടെതാണ്. അപ്പോഴൊക്കെ ജനം ചോദിയ്ക്കുന്നുണ്ടായിരുന്നു. എന്തുപറ്റി ഈ ആനവണ്ടി ജീവനക്കാര്‍ക്ക്. ആനവണ്ടി എംഡി കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ അസഹിഷ്ണുതയുള്ളവര്‍ ധാരളമുണ്ടെന്നറിയാം. അതിനവര്‍ ആനമുതലാളിമാര്‍ക്കെതിരെ കൂടെ കൂടെ പാരയും പണിയുന്നുണ്ട്.
സമരങ്ങളും, പണിമുടക്കുകളും , സംഘടനാ പ്രവര്‍ത്തനവുമൊക്കെ നടത്തി കറങ്ങി തിരിഞ്ഞ് നടക്കുന്നവര്‍. സര്‍ക്കാര്‍ ഖജനാവിലെ പണം കൃത്യമായി കൈപറ്റാന്‍ മാത്രം കെ.എസ്.ആര്‍ടിസി. ഓഫീസില്‍ വന്നിരുന്ന ഒരു പുഷ്‌കല കാലം ജീവനക്കാര്‍ക്കുണ്ടായിരുന്നു. ജോലി ചെയ്യാതെ ഓഫീസില്‍ കറങ്ങി തിരിഞ്ഞ് നടന്ന് യാത്രക്കാരന്റെ മെക്കിട്ട് കയറുന്നതിന് മാസശമ്പളം പറ്റുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. അത്തരം കാപാലികരാണ് ബാലികയുടെ മുന്നിലിട്ട് പിതാവിനെ തല്ലി ചതച്ചത്. എന്നിട്ടും അതിനെ ന്യായീകരിക്കാനിറങ്ങിയ യൂണിയന്‍ നേതൃത്വത്തിന്റെ നാണം കെട്ട തൊലിയെ കുറിച്ച് പറയാതിരിക്കാനാവില്ല. സോഷ്യ മീഡിയ ശക്തമല്ലായിരുന്നെങ്കില്‍ ജീവനക്കാരെ ഉപദ്രവിച്ചെന്ന പേരില്‍ ഇത്തരക്കാര്‍ ആ ബാലികയേയും അച്ഛന്‍ േ്രപമനനേയും ജയിലിലടയ്ക്കുമായിരുന്നു. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ചിലര്‍ കെ.എസ്.ആര്‍.ടി.സിയില്‍ അവേശേഷിയ്ക്കുന്നത് കൊണ്ടാണ് ആ വീഡിയോ പുറത്തായത്. ഓഫീസുകളുടെ തിണ്ണകളില്‍ കറങ്ങി നടന്ന ബസ് യാത്രക്കാര്‍ക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാക്കുന്ന അഭിനവ യൂണിയന്‍ നേതാക്കള്‍ എല്ലാ ഡിപ്പോയിലും തലവേദനയാണ്.
യാത്രക്കാര്‍ അവര്‍ പറയുന്നത് അനുസരിയ്ക്കണം, മറ്റ് ജീവനക്കാര്‍ അവര്‍ക്ക് വേണ്ടി ജോലിയെടുക്കണം തുടങ്ങി അലിഖിതങ്ങളായ യൂണിയന്‍ നയങ്ങളുണ്ട് . അത് തിരുത്താന്‍ ശ്രമിച്ചാല്‍ അത്തരക്കാരെ യൂണിയന്‍ തന്നെ നേരിടും. ജീവഭയമുള്ളതിനാല്‍ ജീവനക്കാരോ യാത്രക്കാരോ പ്രതികരിക്കാറില്ല. പ്രതകികരിച്ച കാട്ടാക്കട സ്വദേശി പ്രേമനന്റെ അവസ്ഥ കേരളം കണ്ടതാണ്.
ഇവിടെ മലയോര ഡിപ്പോയായ നെടുമങ്ങാട് കഥയിലെ താരം സ്‌റ്റേഷന്‍ മാസറ്ററാണ്. കഥയിലെ താരത്തിന് വില്ലന്റെ സ്വഭാവമാണ്. ഇപ്പോള്‍ വില്ലന്‍ കഥാപാത്രമായാണ് വിലസുന്നത്. കിളിമാനൂര്‍ നെടുമങ്ങാട് സര്‍ക്കുലര്‍ സര്‍വ്വീസിലെ വനിത കണ്ടക്ടറാണ് ഈ വില്ലന്‍ സ്റ്റേഷന്‍ മാസ്റ്ററുടെ പീഡനത്തിനിരായായത്. ഓരോ ട്രിപ്പ് വരുമ്പോഴും കണ്ടക്ടര്‍ പലവിധ ആവശ്യങ്ങള്‍ക്കും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ പോകാറുണ്ട്. കിളിമാനൂരിലെ കണ്ടക്ടറാണെങ്കിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസറോട് നല്ല സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ സൗഹൃദത്തെ അതിന്റ പരകോടിയില്‍ മാസ്റ്റര്‍ ഉപയോഗിച്ചു. ആദ്യം കണ്ടക്ടറോട് തമാശകള്‍ പറഞ്ഞു തുടങ്ങി. പിന്നെ ലൈഗീകതയുള്ള തമാശകളായി .പിന്നീടുള്ള ദിവസങ്ങളില്‍ പലപ്പോഴും കണ്ടക്ടര്‍ സ്‌റ്റേഷന്‍ മാസ്റ്ററായ വേണുഗോപാലന്‍ നായരെ കാണാതെ നടക്കാനാണ് വനിത കണ്ടക്ടര്‍ ശ്രമിച്ചത്. നെടുമങ്ങാട് റൂട്ടില്‍ നിന്നും ഒഴിവാക്കി തരണമെന്ന് കിളിമാനൂര്‍ ഡിപ്പോയില്‍ അറിയിച്ചതും വേണുഗോപാലന്‍ കണ്ടെത്തി.
റൂട്ട് മാറ്റി കൊടുക്കാതിരിക്കാന്‍ ഇദ്ദേഹത്തിന്റെ ചരടുവലികളുമുണ്ടായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞതോടെ സംസാരം ശാരീരിക ആക്രമണത്തിന് വഴിമാറി. നിരന്തരമുള്ള തോണ്ടലും തലോടലും കണ്ണു കാണിയ്ക്കലും സഹിക്കാതായപ്പോള്‍ വനിത കണ്ടക്ടര്‍ സഹപ്രവര്‍ത്തകരോട് പരാതി പറഞ്ഞു. പരാതി വിശ്വസിയ്ക്കാതിരിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കുമായില്ല. വേണുഗോപാലന്‍ നായര്‍ സത്രീവിഷയത്തല്‍ അല്പം വീക്കാണെന്ന് എല്ലാവര്‍ക്കുമറിയാം. സ്റ്റേഷന്‍മാസ്റ്ററുടെ വനിത കണ്ടക്ടറോടുള്ള പെരുമാറ്റം പിന്നീടങ്ങോട്ട് പ്രതികാരത്തിന്റേതായി മാറി. അങ്ങനെയാണ് ഓഫീലെത്തിയ കണ്ടക്ടറെ കടന്നു പിടിച്ചത്. നിലവിളിച്ചോടിയ കണ്ടക്ടര്‍ നെടുമങ്ങാട് പോലീസിലെത്തി പരാതി നല്‍കി.
സാധാരണ ഏത് പീഡന കേസും ഒത്തുതീര്‍പ്പാക്കുന്ന പോലീസും കോടതിയും നെടുമങ്ങാട് പാര്‍ട്ടി ഓഫീസാണ്. കഴിഞ്ഞ രണ്ടാഴ്ച മുന്‍പാണ് ഇത്തരത്തിലൊരു കേസ് പാര്‍ട്ടി ഓഫീസില്‍ ഒത്തു കതീര്‍പ്പാക്കിയത്. സഹകരണ ബാങ്കില്‍ ജോലിയിള്ള ലോക്കല്‍ കമ്മിറ്റി അംഗമാമയ സഖാവായിരുന്ന പീഡനവീരന്‍. പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയെങ്കിലും കേസ് കൊടുക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ അനുവദിച്ചില്ല. ആളില്ലാത്ത നേരത്ത് വീടിനുള്ളി കടന്നുകയറി അവിവാഹിതയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഈ പീഡന സഖാവ്. ഒടുവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹിതനായ പീഡനവീരന് കെട്ടിച്ചു കൊടുക്കാമെന്നുവരെ പാര്‍ട്ടി നേതാക്കള്‍ തീരുമാനിച്ച് ഒത്തു തീര്‍പ്പുണ്ടാക്കി. സിപിഎമ്മിന്റെ മേല്‍ഘടകങ്ങള്‍ക്ക് നാണക്കേടാകുന്നൊരു ഒത്തുതീര്‍പ്പായിരുന്നു ഇത്. നാട്ടുകാരായ ചില വൃക്തികള്‍ പാര്‍ട്ടി നേതൃത്വത്തെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി പോലീസ് കേസുമെടുത്തു. പ്രതിയെയും പൊക്കി റിമാന്‍ഡും ചെയ്തു.
ഇതേ സാഹചര്യം നിലനില്ക്കുന്നതിനാല്‍ വനിത കണ്ടക്ടര്‍ പരാതി നല്‍കി സമയത്ത് തന്നെ കേസെടുപ്പിക്കുകകയും. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാവുകയും ചെയ്തു.
വനിത കണ്ടക്ടറോടുള്ള ശൃംഗാരം കേസായെന്നറിഞ്ഞ വേണുഗോപാലന്‍ നായര്‍ കണ്ടക്ടറുടെ വീട് തേടിച്ചു പോയി. അവിടെയും അവരെ അപമാനിയ്കകാനും പീഡിപ്പിയ്ക്കാനും ശ്രമിച്ചു. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ പിടിയ്ക്കാന്‍ പോലീസ് തയ്യാറായില്ല. 354, 354 എ വകുപ്പുകള്‍ പ്രകാരമാണ് നെടുമഹങ്ങാട് പോലീസ് വേണുഗോപാന്‍ നായര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒരാഴ്ചയായി നായര്‍ ഒളിവിലെന്നാണ് പോലീസ് പറയുന്നത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കെ.എസ്.ആര്‍.ടി.സിക്കാരെ മാത്രം കണ്ടെത്താന്‍ കഴിയാത്ത കേരള പോലീസിന്റെ കഴിവിനെ അഭിനന്ദിയ്‌ക്കേണ്ടിയിരിക്കുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിയ്ക്കുന്നതിനുള്ള പരമാവധി സമയം പോലീസ് കൊടുക്കും. അതിനായി യൂണിയന്‍ നേതാക്കളുടെ നിരതന്നെ കാത്ത് നില്ക്കും.
എന്തായാലും കെ.എസ്.ആര്‍.ടി സിയ്ക്കാണോ ജീവനക്കാര്‍ക്കാണോ കഷ്ടകാലം പിടിച്ചിരിക്കുന്നതെന്നറിയാന്‍ കവടി നിരത്തി നേക്കേണ്ടതാണ്. എന്തു ചെയ്തായലും സംരക്ഷിയ്ക്കാന്‍ യൂണിയനുണ്ടെന്ന ഹുങ്കാരമാണ് ജീവനക്കാരെ ഭരിക്കുന്നത്. സ്വന്തം കൂട്ടത്തിലെ ഒരു വനിതയോട് അപമര്യാദയായി പെരുമാറിയ ആളെ ഒളിപ്പിച്ച് നിറുത്തി മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമങ്ങള്‍ നടത്തുകയാണ്.
https://www.facebook.com/Malayalivartha

























