ഒമ്പതുപേരുടെ ജീവൻ പൊലിഞ്ഞ അപകടത്തിന് കാരണമായ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ; ഡ്രൈവർ ജോമോൻ അഭിഭാഷകനെ കാണാൻ പോകുന്നതിനിടയിലാണ് പിടിയിലായത്; ഇയാളെ രക്ഷപ്പെടാൻ സഹായിച്ചവരും പിടിയിലായി; കൊല്ലം ചവറയിൽ നിന്നാണ് പിടിയിലായത്; ചവറ പോലീസ് പിടികൂടി വടക്കാഞ്ചേരി പൊലീസിന് കൈമാറി

എറണാകുളം മുളന്തുരുത്തി ബസേലിയേസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും വിനോദയത്രക്ക് പോയ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് ഒമ്പതുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തി ഡ്രൈവർ പിടിയിൽ .അപകടത്തിന് ഇടയാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ആണ് പിടിയിലായത്.
ഡ്രൈവർ ജോമോൻ അഭിഭാഷകനെ കാണാൻ പോകുന്നതിനിടയിൽ ആണ് പിടിയിലായത്. രക്ഷപ്പെടാൻ സഹായിച്ചവരും പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് പിടിയിലായത്. ചവറ പോലീസ് പിടികൂടി വടക്കാഞ്ചേരി പൊലീസിന് കൈമാറി.
അപകടമുണ്ടാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോജോ പത്രോസ് ചികിത്സ തേടിയിരുന്നതായി വെളിപ്പെടുത്തൽ പുറത്ത് വന്നിരുന്നു . ഇകെ നായനാർ ആശുപത്രിയിലെ നഴ്‌സാണ് വെളിപ്പെടുത്തൽ നടത്തിയത്. അപകടത്തിൽ പെട്ട ബസിലെ ഒരാൾ പുലർചെ ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും അവർ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് നഴ്‌സും, ആശുപത്രി അധികൃതരും പറയുന്നത് ഇങ്ങനെ.... വടക്കഞ്ചേരി ഇ.കെ.നായനാര്‍ ആശുപത്രിയിലെത്തിയ ഡ്രൈവര്‍ ജോമോന്‍ ജോജോ പത്രോസ് എന്ന പേരിലാണ് ചികിത്സ തേടിയത്.
തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് പോയി. പുലര്‍ച്ചെ മൂന്നരയോടെ പോലീസുകാരാണ് പരിക്കേറ്റയാളെ ഇവിടെ കൊണ്ടുവന്നത്. കാര്യമായ പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയില്‍ തൊലിയുരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എക്‌സ് റേ എടുത്ത് പരിശോധിച്ചിരുന്നു. പൊട്ടലോ ചതവോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്ത് നിന്ന് ബസിന്റെ ഉടമസ്ഥരാണെന്ന് കരുതുന്നവര്‍ക്കൊപ്പമാണ് ഇയാള്‍ പോയതെന്നാണ് സംശയിക്കുന്നതെന്ന് ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരും വ്യക്തമാക്കി.
'മുന്നില്‍ ഒരു കെഎസ്ആര്‍ടിസി ബസ് വൈറ്റില മുതല്‍ റോഡിന്റെ മധ്യത്തിലൂടെയായിരുന്നു പോയിരുന്നത്. ഹോണടിച്ച് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പെട്ടെന്ന് കെഎസ്ആര്‍ടിസി ഇടുതഭാഗത്തേക്കെടുത്തു. ഇതോടെ കെഎസ്ആര്‍ടിസിയുടെ പിന്‍വശം വലത് ഭാഗത്തേക്ക് വന്നിടിച്ച് താന്‍ തെറിച്ചുപോയി. ഇതോടെ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് തന്നെ മറിയുകയായിരുന്നു' ഇങ്ങനെയാണ് ചികിത്സ തേടിയ ഡ്രൈവര്‍ എന്ന് പറയുന്ന ആള്‍ തന്നോട് പറഞ്ഞതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























