അപകടത്തിന് തൊട്ടുമുമ്പ് ചിരിച്ചുല്ലസിക്കുന്ന ചിത്രം വീട്ടുകാർക്ക് അയച്ചുകൊടുത്തു, പിന്നാലെ കേൾക്കുന്നത് ഏകമകളുടെ മരണവാർത്ത, വടക്കഞ്ചേരി അപകടത്തിൽ മരിച്ച ദിയ രാജേഷ് മുളന്തുരുത്തിയിലെ രാജേഷ്-സിജി ദമ്പതികളുടെ ഏകമകൾ, ദമ്പതികളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും...!

വളരെ ഞെട്ടലുളവാക്കുന്ന വാർത്ത കേട്ടാണ് കേരളക്കര ഇന്ന് ഉണർന്നത്. വടക്കഞ്ചേരിയില്‍ സ്കൂള്‍ വിനോദയാത്ര വിദ്യാർത്ഥികളും അധ്യാപകരുമടക്കം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒമ്പതുപേർ സംഭവത്തിന്റെ ആഘാതത്തിലാണ് ഒരോ ആളുകളും. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് ടൂർ പോയ ടൂറിസ്റ്റ് ബസ്, കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിന്‍റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.
പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 നു ആയിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്.50-ൽ അധികം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. അപകടത്തിൽ മരണപ്പെട്ട പതിനേഴ് വയസുകാരി ദിയ രാജേഷ്, രാജേഷ്-സിജി ദമ്പതികളുടെ ഏകമകളാണ്.
അപകടത്തിന് തൊട്ടുമുമ്പ് ചിരിച്ചുല്ലസിക്കുന്ന ചിത്രം വാട്ട്സ്ആപ്പിൽ വീട്ടുകാർക്ക് അയച്ച് കൊടുത്ത് വളരെ സന്തോഷത്തിലായിരുന്നു ദിയ. തുടർന്ന് മണിക്കൂറുകൾക്കുള്ളിലാണ് തങ്ങളുടെ പൊന്നുമകളുടെ മരണ വാർത്ത ആ മാതാപിതാക്കളെ തേടിയെത്തിയത്. ചങ്ക് തകർന്നല്ലാതെ അവരുടെ എല്ലാമെല്ലാമായ പൊന്നോമനയുടെ മരണ വാർത്ത അവർക്ക് കേൾക്കാനായില്ല.
ദമ്പതികളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ആകെ വിഷമത്തിലാണ് ഇവരുടെ ബന്ധുക്കളും നാട്ടുകാരും. അയൽവാസികളോട് താൻ ടൂർ പോകുന്ന വിവരം വളരെ സന്തോഷത്തോടെ പങ്കുവെച്ചാണ് ദിയ യാത്ര തിരിച്ചത്. തങ്ങളുടെ കുടുബത്തെ ഒരംഗത്തിനെ പോലെ കണ്ട ദിയയുടെ വേർപാട് അയൽവാസികൾക്കും തീരാവേദനയായി മാറുകയാണ്.
37 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. അമിത വേഗതയിലെത്തിയെന്ന് ആരോപിക്കുന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിച്ച് മറിഞ്ഞുള്ള അപകടത്തില്‍ ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികളുമായിട്ട് ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു ലൂമിനസ് എന്ന ടൂറിസ്റ്റ് ബസ്. മരിച്ച ഒമ്പത് പേരില്‍ മൂന്ന് പേര്‍ കെഎസ്ആര്‍ടിസി ബസിലുള്ളവരാണ്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ആരോപിച്ചിട്ടുള്ളത്. അപകടം നടക്കുന്ന സമയത്ത് 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗതയെന്ന് അതില്‍ നിന്ന് കണ്ടെടുത്ത ജിപിഎസ് രേഖകളും വ്യക്തമാക്കുന്നുണ്ട്.
വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചിച്ചു.
https://www.facebook.com/Malayalivartha

























