ഷർട്ട് വാങ്ങാൻ 500 രൂപയും വാങ്ങി പോയ മകനാണ്; ഈ പോക്ക് പോകുമെന്ന് അറിഞ്ഞില്ല; സന്തോഷത്തോടെ പോയി വരാമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒരു പോക്കായിരിക്കുമെന്ന് അറിഞ്ഞില്ല; ചത്ത് കഴിഞ്ഞാൽ കുഴിയിലേക്ക് ബലിയിടാൻ ഇനി ഞങ്ങൾക്ക് ആരുമില്ല; ചങ്കു തകർന്ന് അപകടത്തിൽ മരിച്ച അധ്യാപകന്റെ അച്ഛൻ

എറണാകുളം മുളന്തുരുത്തി ബസേലിയേസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും വിനോദയത്രക്ക് പോയ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് ഒമ്പതുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഏവരുടെയും ഉള്ളു ഉലച്ചിരുന്നു. ഇപ്പോൾ ഇതാ അപകടത്തിൽ മരിച്ച അധ്യാപകനെ കുറിച്ച് വിവരം പുറത്ത് വരികയാണ്. വാഹനാപകടത്തിൽ മരിച്ച മുളന്തുരുത്തി ബെസേലിയോസ് സ്‌ക്കൂളിലെ കായികാധ്യാപകൻ ഇഞ്ചിമല വട്ടത്തറ വീട്ടിൽ പി.കെ വിഷ്ണു(33) വിന്റെ പിതാവ് ജോസ് ആണ് പ്രതികരിച്ചിരിക്കുന്നത്.
ഷർട്ട് വാങ്ങാൻ 500 രൂപയും വാങ്ങി പോയ മകനാണ് . എന്നാൽ തിരിച്ചെത്തുന്നത് ഇങ്ങനത്തെ അവസ്ഥയിലാണ്. സന്തോഷത്തോടെ പോയി വരാമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒരു പോക്കായിരിക്കുമെന്ന് ആ പിതാവ് അറിഞ്ഞിരുന്നില്ല . ചത്ത് കഴിഞ്ഞാൽ കുഴിയിലേക്ക് ബലിയിടാൻ ഇനി ഞങ്ങൾക്ക് ആരുമില്ല എന്ന് പറഞ്ഞ് ആ അച്ഛൻ വിതുമ്പുകയാണ്. ഇങ്ങനെയൊരു പോക്കു പോകുമെന്നറിഞ്ഞില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രയോടെയാണ് അപകടം സംഭവിച്ചത്. അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എറണാകുളം മാര്‍ ബസേലിയോസ് സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ അഞ്ചുപേര്‍ വിനോദയാത്രയ്ക്കു പോയ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.മറ്റൊരാള്‍ ഈ സ്‌കൂളിലെ കായികാധ്യാപകനും, മരിച്ച മറ്റു മൂന്നുപേര്‍ കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരാണ്. ദേശീയ ബാസ്‌കറ്റ് ബോള്‍ താരമായ രോഹിത് രാജും മരിച്ച കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha

























