നാടിനെ നടുക്കി വിഷ്ണുപ്രിയയുടെ മരണം; അക്രമിയെത്തുമ്പോൾ വീടിനുള്ളിൽ ഉണ്ടായിരുന്നത് വിഷ്ണുപ്രിയ മാത്രം, കൊലപാതകം നടന്നത് അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് കുടുംബവീട്ടിലായിരുന്ന പെൺകുട്ടി വസ്ത്രം മാറാനായി പോയപ്പോൾ

നാടിനെ നടുക്കിയ സംഭവമായി മാറി പാനൂരിലെ വിഷ്ണുപ്രിയയെന്ന 23 കാരിയുടെ മരണം. അതേസമയം വള്ളിക്കാവിലെ ബന്ധുക്കൾക്ക് ഇത് താങ്ങാനാവാത്ത നോവായിരിക്കുകയാണ്. അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് കുടുംബവീട്ടിലായിരുന്ന പെൺകുട്ടി, വസ്ത്രം മാറാനായി പോയപ്പോഴായിരുന്നു കൊലപാതകം നടന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
അക്രമി എത്തുമ്പോൾ തന്നെ വിഷ്ണുപ്രിയ മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. ആ സമയം വീട്ടുകാരും ബന്ധുക്കളും അയൽക്കാരുമെല്ലാം മരണവീട്ടിലായിരുന്നു. അതിനാൽ തന്നെയാണ് വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ടപ്പോൾ സംഭവം ആരും അറിഞ്ഞതുമില്ല. അതേസമയം വസ്ത്രം മാറാൻ വീട്ടിൽ പോയ വിഷ്ണുപ്രിയ തിരികെ വരാൻ വൈകിയതോടെയാണ് ആദ്യ മരണം നടന്ന കുടുംബ വീട്ടിൽ നിന്ന് ബന്ധുക്കൾ യുവതിയെ തിരഞ്ഞ്എത്തിയത്.
അതേസമയം ഇവർ വീട്ടിലെത്തിയപ്പോഴായിരുന്നു കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം പ്രണയപ്പകയാണെന്ന് സംശയം ഉയർന്നിട്ടുമുണ്ട്. കൂടാതെ കൊലപാതകിയെ കുറിച്ച് വിവരം ലഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















