ഇതുവരെ മൂന്ന് വക്കീലിനെ മാറ്റിയിട്ടുണ്ട്; എല്ലാവരെയും അവർ പർച്ചേസ് ചെയ്തിട്ടുണ്ടായിരുന്നു; ഒരു വക്കീൽ കോടതിയിൽ വച്ച് ശിവശങ്കർ സാറിനെതിരെ ഒന്നും പറയരുതെന്നും അത് മുഖ്യമന്ത്രിയെ ബാധിക്കുമെന്നും പറഞ്ഞിരുന്നു; സത്യം കോടതിയിൽ സംസാരിക്കാൻ നട്ടെല്ലുള്ള ഒരു വക്കീലിനെയാണ് ഞാൻ പിന്നീട് നിയമിച്ചത്; അയാൾ ബിജെപിയാണോ കുറിയിടുന്ന ആളാണോ എന്നൊന്നും ഞാൻ നോക്കിയില്ല; ബിജെപി എന്നാൽ താമര എന്നും മോദിജി എന്ന് മാത്രമേ എനിക്ക് അറിയാവൂവെന്ന് സ്വപ്ന

സ്വർണ്ണ കടത്ത് കേസിൽ സ്വപ്ന സുരേഷ് പുറത്തിറങ്ങിയതിനു ശേഷം മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്. സ്വർണ്ണക്കടത്ത് തുടങ്ങിയ സമയത്ത് മുഖ്യമന്ത്രിക്കോ സർക്കാറിനോ ഈ കേസിൽ യാതൊരു പങ്കുമില്ല എന്ന തരത്തിൽ സ്വപ്നം സുരേഷ് ഒരു ഓഡിയോ പുറത്തുവിട്ടിരുന്നു.
മാത്രമല്ല ജയിലിനകത്തു വച്ച് അത്തരത്തിൽ ചില പരാമർശങ്ങൾ സ്വപ്നം നടത്തിയിരുന്നു.എന്നാൽ ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു ശേഷം മാത്രമാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും അതുപോലെതന്നെ സർക്കാരിനെതിരെയും ഒക്കെ സ്വപ്ന ഉന്നയിച്ചത്. ഇതിന് പിന്നിൽ ബിജെപി ഉണ്ട് എന്നും ബിജെപി സ്വപ്നയെ ചരട് വലിക്കുന്നു എന്ന് തരത്തിലുള്ള ആരോപണങ്ങളും മറുവശത്ത് ശക്തമാണ്.
ഇപ്പോൾ ഇതാ ഈ ആരോപണങ്ങൾക്ക് മറുപടിയുമായി സ്വപ്ന സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്.ഒരു പ്രമുഖ ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് ഈ കാര്യങ്ങൾക്ക് സ്വപ്ന വിശദീകരണം നൽകിയത്. എന്താണ് ബിജെപി എന്നാണ് സ്വപ്ന ചോദിക്കുന്നത്. ബിജെപി എന്നാൽ താമര എന്നും മോദിജി എന്ന് മാത്രമേ എനിക്ക് അറിയാവൂ എന്നാണ് സ്വപ്നം സുരേഷ് പറയുന്നത് അതല്ലാതെ വേറൊന്നും തനിക്ക് ബിജെപിയെ കുറിച്ച് അറിയില്ല. എന്റെ കുട്ടികളുമായിട്ട് ജീവിക്കാൻ വളരെയധികം കഷ്ടപ്പെടുകയാണ്. ആരും എനിക്കൊരു തണൽ ആയിട്ട് വന്നിട്ടില്ല ഇതുവരെ. അതെന്തുകൊണ്ടാണ് എന്നതും എനിക്കറിയില്ല.
സ്വപ്ന ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ബിജെപിയുമായി ബന്ധമുള്ള ഇടത്താണ് സ്വപ്നയ്ക്ക് ജോലി കിട്ടിയത്. മാത്രമല്ല ഇപ്പോൾ ഈ കേസ് വാദിക്കുന്നവരിൽ പലരും ബിജെപിയുമായി ബന്ധമുള്ളവരാണ് എന്ന ഒരു ആരോപണം നിലനിൽക്കുന്നുണ്ട് എന്നാൽ ഈ ഒരു ആരോപണങ്ങൾക്കും സ്വപ്ന സുരേഷ് കൃത്യമായ മറുപടി കൊടുത്തിരിക്കുകയാണ്.
ഇതുവരെ മൂന്ന് വക്കീലിനെ മാറ്റിയിട്ടുണ്ട് . എല്ലാവരെയും അവർ പർച്ചേസ് ചെയ്തിട്ടുണ്ടായിരുന്നു. ഒരു വക്കീലിരുന്ന് വന്ന് എന്നോട് കോടതിയിൽ വച്ച് പറഞ്ഞിരുന്നു ശിവശങ്കർ സാറിനെതിരെ ഒന്നും പറയരുതെന്ന്. അത് പറഞ്ഞാൽ മുഖ്യമന്ത്രിയെ ബാധിക്കും എന്നും ആ വക്കീൽ തന്നോട് പറഞ്ഞുവെന്നും സ്വപ്‍ന വെളിപ്പെടുത്തി . ഒരു കാര്യങ്ങളും തുറന്നു സംസാരിക്കരുത് ഒന്നും പറയരുതെന്നും ആ വക്കിൽ തന്നോട് പറഞ്ഞുവെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തി.
ക്യാഷ് ഒരു പ്രശ്നമല്ല എന്നും വക്കിൽ തന്നോട് പറഞ്ഞു. പറയുന്നത് പോലെ ഒക്കെ ചെയ്താൽ കുറച്ചുകാലത്തെ ശിക്ഷ മാത്രം നൽകിയിട്ട് സ്വപ്നയെ പുറത്തിറക്കാം എന്ന വാഗ്ദാനം തനിക്ക് നൽകിയിരുന്നു. ഇതോടെആ വക്കീലിനെ മാറ്റി അടുത്ത വക്കീലിനെ വച്ചു. പക്ഷേ ആ വക്കീലും ഒന്നും ചെയ്യുന്നില്ല. ജാമ്യത്തിന് പോലും ആ വക്കീൽ അപേക്ഷിക്കുന്നത് പോലുമില്ലായിരുന്നു . ഓരോ ന്യായം പറഞ്ഞ് സമയം ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയായിരുന്നു ആ വക്കീൽ.
എന്നാൽ ജയിലിൽ നിന്ന് ഞാൻ പുറത്തിറങ്ങിയപ്പോൾ ആ വക്കീൽ 164 എത്രയും പെട്ടെന്ന് പിൻവലിക്കണം എന്ന് പറഞ്ഞു. നമുക്ക് അത് വേണ്ട ശിവശങ്കർ സാറിനെയും മുഖ്യമന്ത്രിയെയും ബാധിക്കുന്നതാണ് ആ കാര്യങ്ങൾ. 164 നമുക്ക് വേണ്ട എന്നും ആ വക്കീൽ തന്നോട് പറഞ്ഞെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പൈസ അല്ലേ വേണ്ടത് ജീവിക്കാൻ എന്നും ആ വക്കിൽ തന്നോട് ചോദിച്ചു.
അതുകൊണ്ട് താൻ ആ വക്കീലിനെയും മാറ്റി സത്യം കോടതിയിൽ സംസാരിക്കാൻ നട്ടെല്ലുള്ള ഒരു വക്കീലിനെയാണ് ഞാൻ പിന്നീട് നിയമിച്ചത്. അയാൾ ബിജെപിയാണ് മാലയിടുന്ന ആൾ ആണോ കുറിയിടുന്ന ആളാണോ എന്നൊന്നും ഞാൻ നോക്കിയില്ല. സത്യത്തിനു വേണ്ടി പോരാടുന്ന ഒരു വ്യക്തി ആണോ എന്ന് മാത്രമേ ഞാൻ നോക്കിയിട്ടുള്ളൂ എന്നാണ് സ്വപ്ന സുരേഷ് പറയുന്നത്.
https://www.facebook.com/Malayalivartha






















