Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

റഷീദിനെ സുഖിപ്പിച്ചു നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശ്രീദേവി പറഞ്ഞു; തനിക്ക് ഷാഫിയുമായി ബന്ധപ്പെടുന്നതിനോട് താല്‍പര്യമില്ലായിരുന്നു; എന്നാല്‍ സിദ്ധനെ പിണക്കാന്‍ ആഗ്രഹിച്ചില്ല; അതുകൊണ്ടാണ് താല്‍പര്യമില്ലാതിരുന്നിട്ടും അയാളുമായി പലവട്ടം ലൈംഗിക വേഴ്ച നടത്തിയതെന്ന് ലൈല; നരബലി സിദ്ധന്‍ കാണാമറയത്തോ?

22 OCTOBER 2022 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

രാജ്യത്തെ വിറപ്പിച്ച ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. `കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ കൂടാതെ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന് സംശയം ബലപ്പെടുന്ന തരത്തിലാണ് പ്രതികളുട മൈാഴികള്‍ നല്കുന്ന സൂചന. ശ്രീദേവിയെന്ന പേരിലുള്ള ഫെയ്ക്ക് അക്കൗണ്ടിലൂടെ നടത്തിയ ചാറ്റുകളില്‍ ഒരു സിദ്ധന്റെ കാര്യം പറയുന്നുണ്ട്. ശ്രീദേവിയിലൂടെ ചാറ്റ് നടത്തിയത് ഷാഫിയാണെങ്കിലും സിദ്ധന്റെ സപ്രതിനിധിയായിട്ടാണ് റഷീദെന്ന പേരില്‍ ഷാഫി എത്തയത്. സിദ്ധന്റെ പ്രതിനിധിയാണ് ഷാഫിയെങ്കില്‍ സിദ്ധന്‍ ആരാണ് , എവിടെയിരുന്നു കൊണ്ടാണ് നരബലി നിയന്ത്രിച്ചത് തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

നരബലി നടന്ന കാലത്തും ശ്രീദേവിയുടെ ഉപദേശം ഭഗവല്‍സിംഗ് നേടിയിരുന്നു. ഷാഫി ഉദ്ദേശിക്കുന്ന തരത്തില്‍ കുടുംബത്തെ മാറ്റിയെടുക്കാന്‍ ശ്രീദേവി എന്ന അക്കൗണ്ടും സിദ്ധനെയും ഉപയോഗിച്ചു വെന്നാണ് കരുതുന്നത്. സിദ്ധന്റെ´ പ്രതിനിധിയായി എത്തിയ ഷാഫി പറയുന്നതെന്തും അനുസരിക്കുന്ന മാനസികാവസ്ഥയിലേക്ക് തങ്ങളെ എത്തിച്ചെന്ന് നരബലി കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിംഗും ലൈലയും പോലീസിനോട് വെളിപ്പെടുത്തി. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടായ 'ശ്രീദേവി'യിലുടെ ഷാഫി തന്നെയാണ് `ഷാഫി´യെ പരിചയപ്പെടുത്തിയത്.

 

ഷാഫി അവതരിപ്പിച്ച സിദ്ധനെ ദൈവതുല്യനായിക്കണ്ട് വിശ്വസിക്കുകയായിരുന്നു എന്നാണ് ദമ്പതികള്‍ പറയുന്നത്. സിദ്ധന്റെ ശിഷ്യന്‍ എന്ന് പറഞ്ഞാണ് റഷീദ് എന്ന പേരില്‍ ഷാഫി തങ്ങളെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു. സിദ്ധനോട് അടുപ്പമുള്ള ആളാണെന്നും സിദ്ധനാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഷാഫി ഇവരെ വിശ്വസിപ്പിച്ചു. എങ്കില്‍ ഷാഫിയെ നിയന്ത്രിച്ചിരുന്ന സിദ്ധന്‍ എന്നൊരാള്‍ ഉണ്ടായിരുന്നോ എന്നത് അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതാണ്.

സിദ്ധനോട് വളരെ അടുപ്പമുള്ള ആളാണ് റഷീദെന്നും അതുകൊണ്ട് റഷീദിനെ പിണക്കരുതെന്നും `ശ്രീദേവി´ ഭഗവല്‍ സിംഗിനേയും ലൈലയേയും ഉപദേശിച്ചു കെണ്ടിരുന്നു. റഷീദിനെ സുഖിപ്പിച്ചു നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശ്രീദേവി പറഞ്ഞു. അതുകൊണ്ടാണ് ഷാഫിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ലൈല വ്യക്തമാക്കി. തനിക്ക് ഷാഫിയുമായി ബന്ധപ്പെടുന്നതിനോട് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ സിദ്ധനെ പിണക്കാന്‍ ആഗ്രഹിച്ചില്ല. അതുകൊണ്ടാണ് താല്‍പര്യമില്ലാതിരുന്നിട്ടും അയാളുമായി പലവട്ടം ലൈംഗിക വേഴ്ച നടത്തിയതെന്നും ലൈല പൊലീസിനോട് പറഞ്ഞു.

സാമ്പത്തികാഭിവൃദ്ധിയുണ്ടാകാന്‍ പൂജ നടത്തിയാണ് കടം വന്നതെന്നും ദമ്പതികള്‍ വ്യക്തമാക്കി. പൂജകള്‍ നടത്താനായി പലരില്‍ നിന്നും പലപ്പോഴായി ആറുലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാന്‍ കഴിയാതിരുന്നതോടെയാണു നരബലിയിലേക്ക് കടന്നത്. വലിയ ചെലവു വരുമെന്നു ബോധ്യപ്പെടുത്തിയായിരുന്നു ഷാഫി നരബലി നടത്തിയത്. ഇതിനായി പത്തു ലക്ഷം രൂപയാണു ഷാഫി തങ്ങളോട് ആവശ്യപ്പെട്ടതെന്നും ദമ്പതികള്‍ വ്യക്തമാക്കി. നരബലിക്കു ശേഷം ഇരയായ സ്ത്രീകളുടെ അവയവങ്ങള്‍ മുഹമ്മദ് ഷാഫി ഒരോന്നായി മുറിച്ചെടുത്തശേഷം തങ്ങളെ കാണിച്ചു വിവരിച്ചു തന്നെന്നും ഭഗവല്‍ സിംഗും ലൈലയും പോലീസിനോട് പറഞ്ഞു.

നരബലി കേസ് പുറത്തറിഞ്ഞതു മുതല്‍ ഷാഫിയാണ് സിദ്ധനനെന്ന് പോലീസുള്‍പ്പടെ പറഞ്ഞിരുന്നത്. എന്നാല്‍ ലൈലയുടെയും ഭഗവല്‍സിംഗിന്റെയും പുതിയ മൊഴിയനുസരിച്ച് ഷാഫി സിദ്ധന്റെ പ്രതിനിധിയാണ്. സിദ്ധന്‍ പറയുന്നതനുസരിച്ചാണ് നരബലി നടത്തുന്നതെന്ന് ഷാഫി അവരെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിദ്ധന്റെ കാര്യത്തെ കുറിച്ച് നിങ്ങള്‍ അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് ലൈല വ്യക്തമായ മറുപടി നല്കിയില്ല. ലൈല അപ്പോഴേയ്ക്കും ഷാഫിയുമായി ഗാഡബന്ധത്തിലകപ്പെട്ടാന്നാണ് പോലീസ് നിഗമനം. പിന്നെ സിദ്ധനേക്കാള്‍ കൂടുതല്‍ വിശ്വാസം ഷാഫിയിലേയ്‌ക്കെത്തി.

ജൂണില്‍ കൊലചെയ്യപ്പെട്ട റോസിലിന്റെയും സെപ്തംബറില്‍ കൊലപ്പെടുത്തിയ പദ്മത്തിന്റയും ശരീരം അനായാസം കീറി അവയവങ്ങള്‍ മുറിച്ചെടുത്ത് തങ്ങളെ കാണിച്ചു തന്നു. എന്നിട്ട് അതിനെക്കുറിച്ച് വിവരിച്ചു തന്നു. മനുഷ്യശരീരത്തെപ്പറ്റി തനിക്ക് പരിജ്ഞാനമുണ്ടെന്നും അതു തങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു. അവയവങ്ങള്‍ മുറിച്ചെടുത്തത് ഭക്ഷിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ തങ്ങളള്‍ ഭക്ഷിച്ചില്ലെന്നും ഭഗവല്‍സിംഗും ഭാര്യ ലൈലയും പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു.ആദ്യം കൊല്ലപ്പെട്ട റോസിലിന്റെ കുറച്ചു മാംസം ചീന്തിയെടുത്തു ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍, ഭക്ഷിക്കാന്‍ തോന്നാത്തതിനാല്‍ മറവുചെയ്യുകയായിരുന്നു. മാസം സൂക്ഷിച്ച ഫ്രിഡ്ജിലെ രക്തക്കറയും മാംസം പാചകം ചെയ്തുവെന്നു കരുതുന്ന പ്രഷര്‍ കുക്കറും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം നിര്‍ണായക തെളിവെന്നു കരുതുന്ന പത്മയുടെ മൊെബെല്‍ഫോണ്‍ കണ്ടുകിട്ടാത്തതു അന്വേഷണത്തിനു തടസമാണ്. ഇന്നലെയും പ്രതികളുമായി ഇലന്തൂരില്‍ തെളിവെടുപ്പു നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. ഫോണ്‍ ഷാഫി നശിപ്പിച്ചെന്നാണു ലൈലയും ഭഗവലും പറയുന്നത്. ഇലന്തൂരില്‍ പ്രതികളെ എത്തിച്ച് ഫോറന്‍സിക് വിഭാഗത്തിന്റെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണം നടത്തി. എങ്ങനെയാണ് മനുഷ്യശരീരം അറുത്ത് മാറ്റിയതെന്നും അവയവങ്ങള്‍ എങ്ങനെ എടുത്തുവെന്നും ഫോറന്‍സിക് സാന്നിധ്യത്തില്‍ ഷാഫി കാണിച്ചു കൊടുത്തു. നരബലിയില്‍ ഷാഫിയ്ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന കാര്യത്തിലും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (29 minutes ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (49 minutes ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (4 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (4 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (5 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (12 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (13 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (13 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (14 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (14 hours ago)

Malayali Vartha Recommends