അലമുറയിട്ട് കരഞ്ഞ്... പാനൂരിലെ അരുംകൊലയില്‍ യുവാവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തെന്ന് പോലീസ്.... ശ്യാംജിത്ത് ഹീനകൃത്യം നടത്തിയത് കയറും കത്തിയും ചുറ്റികയുമായി വീട്ടിലെത്തി, മറ്റൊരു സുഹൃത്തിനോട് വീഡിയോ കോള്‍ ചെയ്യുന്നതു കണ്ട ശ്യാംജിത്ത് നടത്തിയത് അരുംകൊല.... ആഴത്തിലുള്ള 18 മുറിവുകള്‍, കഴുത്തറുത്ത നിലയില്‍ കൈകളിലടക്കം മാരകമായി മുറിവേറ്റ നിലയില്‍, കൃത്യം നടത്തി മണിക്കൂറുകള്‍ക്കകം തന്നെ പ്രതി പിടിയില്‍, ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതം നടത്തിയതായി പോലീസ്

അലമുറയിട്ട് കരഞ്ഞ്... പാനൂരിലെ അരുംകൊലയില്‍ യുവാവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തെന്ന് പോലീസ്....ശ്യാംജിത്ത് ഹീനകൃത്യം നടത്തിയത് കയറും കത്തിയും ചുറ്റികയുമായി വീട്ടിലെത്തി, മറ്റൊരു സുഹൃത്തിനോട് വീഡിയോ കോള്‍ ചെയ്യുന്നതു കണ്ട ശ്യാംജിത്ത് നടത്തിയത് അരുംകൊല.... വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആഴത്തിലുള്ള 18 മുറിവുകള്‍, കഴുത്തറുത്ത നിലയില്‍ കൈകളിലടക്കം മാരകമായി മുറിവേറ്റ നിലയില്‍, കൃത്യം നടത്തി മണിക്കൂറുകള്‍ക്കകം തന്നെ പ്രതി പിടിയില്‍
വിഷ്ണുപ്രിയയുമായി അഞ്ച് വര്‍ഷത്തെ പ്രണയ ബന്ധമുണ്ടായിരുന്നുവെന്നാണ് ശ്യാംജിത്ത് പോലീസിന് മൊഴി നല്‍കി. ആറുമാസം മുന്‍പ് ഇവര്‍ തമ്മില്‍ അകല്‍ച്ചയായി. തുടര്‍ന്ന് വിഷ്ണുപ്രിയയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ശ്യാംജിത്ത് സംശയിച്ചു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കായി. ആ വഴക്കാകട്ടെ പകയിലെത്തിച്ചു, ഒടുവില്‍ വിഷ്ണുപ്രിയയുടെ ജീവനെടുക്കുന്നതിലേക്ക് വരെയെത്തിച്ചു കാര്യങ്ങള്‍.
കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃത്യം നടത്തി മണിക്കൂറുകള്‍ക്കകം തന്നെ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി എം. ശ്യാംജിത്തിനെ പോലീസ് പിടികൂടിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയില്‍ കൈകളിലടക്കം മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സംഭവസമയത്ത് വിഷ്ണുപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ തൊപ്പിയിട്ട് ടീഷര്‍ട്ട് ധരിച്ച ഒരാളെ ഇവരുടെ വീടിന് മുന്നിലെ റോഡില്‍ കണ്ടതായി ചിലര്‍ മൊഴി നല്‍കി. തുടര്‍ന്ന് പോലീസ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും ശേഖരിച്ചു. ഈ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കൂത്തുപറമ്പ് എ.സി.പി. ഓഫീസില്‍ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം.
ഖത്തറില്‍ ജോലി ചെയ്യുന്ന മൊകേരി ഉമാ മഹേശ്വരക്ഷേത്രത്തിന് സമീപം നടമ്മല്‍ കണ്ണച്ചാങ്കണ്ടി വിനോദിന്റെയും ബിന്ദുവിന്റെയും മകള്‍ പാനൂര്‍ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരി വിഷ്ണുപ്രിയയാണ് (23) കൊല്ലപ്പെട്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്താണ് (25) അറസ്റ്റിലായത്.
ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കട്ടിലില്‍ തലകീഴായി, കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് ഇരുകൈകള്‍ക്കും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം.
പിതാവ് വിനോദിന്റെ അമ്മ മരിച്ചതിന്റെ അഞ്ചാം ദിവസമായ ഇന്നലെ മരണാനന്തര ചടങ്ങുകള്‍ക്കായി വിഷ്ണുപ്രിയയും കുടുംബാംഗങ്ങളും തൊട്ടടുത്ത തറവാട്ടു വീട്ടിലായിരുന്നു. ഇതിനിടെ വസ്ത്രം മാറാനായി വിഷ്ണുപ്രിയ സ്വന്തം വീട്ടിലേക്ക് മടങ്ങി. കുറെ സമയമായിട്ടും കാണാത്തതിനാല്‍ അമ്മയും സഹോദരിമാരും അന്വേഷിച്ചെത്തിയപ്പോഴാണ് വെട്ടേറ്റ നിലയില്‍ കണ്ടത്.
മാനന്തേരി സത്രത്തില്‍ പിതാവ് ശശിധരന്റെ ഹോട്ടലിലെ സഹായിയാണ് ശ്യാംജിത്ത്. ഇയാളുടെ സഹോദരിയും വിഷ്ണുപ്രിയയും സഹപാഠികളായിരുന്നു. ഇതുവഴിയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി.
വിനോദ് പത്തുദിവസം മുമ്പാണ് നാട്ടില്‍ വന്നുപോയത്. നാലുമാസം മുമ്പാണ് പാനൂരിലെ ആശുപത്രിയില്‍ വിഷ്ണുപ്രിയ ജോലിക്ക് കയറിയത്. വിപിന, വിസ്മയ, അരുണ്‍ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha






















