'ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്; സുഖത്തിലും ദുഃഖത്തിലും നിനക്ക് താങ്ങായി തണലായി ഞാൻ ഉണ്ടാവും; ആ കണ്ണുനീര് ഇനി പൊഴിയുന്നത് എന്റെ മരണ സമയത്തു മാത്രമാവും; തനിച്ചാക്കില്ല ഞാൻ നിന്നെ' 'ദേഷ്യം നമ്മുടെ ദുർബലതയാണ്; കോപം വന്നാൽ സ്വയം നിയന്ത്രിക്കണം' 'ജീവിതം ഒന്നേ ഉള്ളു അത് നമ്മൾ സ്നേഹിക്കുന്നവരുടെ കൂടെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ജീവിക്കുന്നതിൽ അർത്ഥം ഇല്ല'; പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന ശ്യാംജിത്ത് ഫേസ്ബുക്കിൽ അന്ന് കുറിച്ച ആ വാക്കുകൾ

കണ്ണൂരിൽ സ്വകാര്യ ലാബിലെ ജീവനക്കാരിയായ പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്താണ് ക്രൂര കൊലപതകം നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ഫോൺ കോളുകളാണ് അന്വേഷണത്തിൽ നിർണായകമായത്. ഇപ്പോൾ ഇതാ ഫേസ്ബുക്ക് പേജിലൂടെ പങ്കു വച്ച ചില പോസ്റ്റുകൾ ശ്രദ്ധേയമാകുകയാണ്.
തന്റെ ചിത്രം പങ്കുവച്ച് ശ്യാംജിത്ത് കുറിച്ചത് ഇങ്ങനെ ‘ദേഷ്യം നമ്മുടെ ദുർബലതയാണ്. ക്ഷമയും വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്ന്. ദേഷ്യപ്പെട്ടിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ഉടൻ നടപ്പാക്കരുത്. കോപം വന്നാൽ സ്വയം നിയന്ത്രിക്കണം. ദേഷ്യം അടങ്ങിയ ശേഷം വിവേകപൂർവം ചിന്തിക്കുക.’ പ്രണയവും വേദനയും വിജയവും പരാജയവും എല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് പറയുന്ന വരികളുമുണ്ട്.
ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്. സുഖത്തിലും ദുഃഖത്തിലും നിനക്ക് താങ്ങായി തണലായി ഞാൻ ഉണ്ടാവും. ആ കണ്ണുനീര് ഇനി പൊഴിയുന്നത് എന്റെ മരണ സമയത്തു മാത്രമാവും. തനിച്ചാക്കില്ല ഞാൻ നിന്നെ...’ ''കണ്ണീർ നനവോടെ നോക്കാനല്ല കണ്ണിലെ കൃഷ്ണമണി പോലെ നോക്കാനാണ് ഞാൻ നിനെ സ്നേഹിച്ചത്''. ''ജീവിതം ഒന്നേ ഉള്ളു അത് നമ്മൾ സ്നേഹിക്കുന്നവരുടെ കൂടെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ജീവിക്കുന്നതിൽ അർത്ഥം ഇല്ല''. –2018ല്‍ ശ്യാംജിത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഇത്. ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ ഉണ്ട്.
അതേസമയം . പ്രതിക്ക് വിഷ്ണുപ്രിയയുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നു സമീപനാളുകളിൽ ഈ അടുപ്പം ഇല്ലാതായതായും ഇതാകാം കൊലപാതകത്തിന് കാരണമെന്നുമാണ് സംശയിക്കുന്നത്. ശ്യാംജിത്തിനെ ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന. കിടപ്പുമുറിയിലെ കട്ടിലിലാണ് വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇരുകൈകളും വെട്ടിമുറിച്ചു.
രക്തം തളംകെട്ടി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബെഡ്റൂമില്‍വെച്ച് സുഹൃത്തുമായി വാട്സ്ആപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് അക്രമിയെത്തിയത്. ഇയാള്‍ മുറിയിലേക്ക് പ്രവേശിക്കുന്നതും വിഷ്ണുപ്രിയ ഉച്ചത്തില്‍ ഇയാളുടെ പേര് പറയുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോ കോളില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഈ ദൃശ്യങ്ങള്‍ സുഹൃത്ത് റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നു.വിഷ്ണുപ്രിയ പാനൂരില്‍ ഫാര്‍മസി ജീവനക്കാരിയാണ്. പ്രതിയുമായി വിഷ്ണുപ്രിയക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ഇത് അവസാനിപ്പിച്ചെന്നുമാണ് പൊലീസും ബന്ധുക്കളും നല്‍കുന്ന വിവരം. വിഷ്ണുപ്രിയയുടെ അമ്മ വീട്ടിലേക്ക് വന്നപ്പോഴാണ് വിഷ്ണുപ്രിയ ബെഡില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
https://www.facebook.com/Malayalivartha






















