ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതല്‍ 10 വരെ മാത്രം... കടകളില്‍ ഹരിത പടക്കം മാത്രമേ വില്‍ക്കാവൂ... പടക്കം പൊട്ടിക്കുന്നതിനുളള സമയ നിയന്ത്രണവും മറ്റും ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതല്‍ 10 വരെ മാത്രം... കടകളില്‍ ഹരിത പടക്കം മാത്രമേ വില്‍ക്കാവൂ... പടക്കം പൊട്ടിക്കുന്നതിനുളള സമയ നിയന്ത്രണവും മറ്റും ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഹരിത പടക്കം മാത്രമേ പാടുള്ളൂ. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാനായി കളക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷവും ആഭ്യന്തര വകുപ്പ് സമാനമായ ഉത്തരവ് ഇറക്കിയിരുന്നു. രാത്രി പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു ഉത്തരവ്.
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സമയ നിയന്ത്രണം ഉറപ്പാക്കാനും ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനായി ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
അതേസമയം മണ്‍വിളക്കുകളും മെഴുകുതിരികളും ഉപയോഗിച്ച് നമ്മുടെ വീടുകള്‍ പ്രകാശിപ്പിക്കുകയും തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കുകയും ചെയ്യുന്ന സമയമാണ് ദീപാവലി. 2022ലെ ദീപാവലിക്ക് മുന്നോടിയായി, രാജ്യത്തുടനീളമുള്ള മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പടക്കങ്ങളുടെ വില്‍പ്പനയും വാങ്ങലും ഉപയോഗവും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്.
ശൈത്യകാലം ആരംഭിക്കുന്നതോടെ മലിനീകരണ തോത് ഉയരുന്നതും പടക്കം പൊട്ടിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്നതാണ് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനായി വിവിധ സര്‍ക്കാരുകളെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha






















