'നിന്നെ വേണ്ടാത്ത പെണ്ണിന്റെ പുറകെ നടക്കാൻ നാണമില്ലേ അവസാനം അവളെ അങ്ങ് കൊന്നപ്പോൾ നിനക്ക് തൃപ്തി ആയി' പ്രണയത്തിന്റെ ഉന്മാദ ലഹരിയിൽ അവനിങ്ങനെ പാടി; അവസാനം ഒരു വടിവാളിന്റെ വാചാലമായ മൂർച്ചയിൽ അരിഞ്ഞെറിഞ്ഞു അവന്റെ പെണ്ണിനെ' 'നിന്നെ പോലെ ഒരുത്തന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് മരണം തന്നെയാണ്' 'എനിക്ക് ഇവനെ കുറ്റം പറയാൻ തോന്നുന്നില്ല 5 വർഷം സ്വന്തം എന്ന് കരുതിയവർ മറ്റൊരാളെ തേടി പോവുമ്പോ മനസിന്റെ സമനില തെറ്റാൻ ചാൻസ് കൂടുതലാണ്'; ശ്യാംജിത്തിനെ തെറി വിളിച്ച് മലയാളികൾ

കണ്ണൂരിൽ സ്വകാര്യ ലാബിലെ ജീവനക്കാരിയായ പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്താണ് ക്രൂര കൊലപതകം നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ഫോൺ കോളുകളാണ് അന്വേഷണത്തിൽ നിർണായകമായത്. ഇപ്പോൾ ഇതാ ഫേസ്ബുക്ക് പേജിലൂടെ പങ്കു വച്ച ചില പോസ്റ്റുകൾക്ക് ഭയങ്കര തെറിവിളിയാണ് മലയാളികൾ ചൊരിയുന്നത്.
ചില കമന്റുകൾ ഇങ്ങനെ; ''നീ ഇനി ജീവിച്ചിട്ട് കാര്യമില്ല അതിലും നല്ലത് മരിക്കുന്നതാണ് പക്ഷെ ഇഞ്ചിഞ്ചായ്'' ''പറയുന്നതും എഴുതുന്നതും ഒന്ന്,ചെയ്യുന്നത് നേരെ തിരിച്ചും... ആ കുട്ടി ജീവനോടെ ഇല്ലാത്തതുകൊണ്ട് നിനക്ക് ഇനി,നിൻ്റെ ജീവിതത്തിൽ നല്ല സന്തോഷം കിട്ടാൻ ചാൻസ് ഉണ്ട്. ചെറ്റ''
''നിന്നെ വേണ്ടാത്ത പെണ്ണിന്റെ പുറകെ നടക്കാൻ നാണമില്ലേ അവസാനം അവളെ അങ്ങ് കൊന്നപ്പോൾ നിനക്ക് തൃപ്തി ആയി''
''പ്രണയത്തിന്റെ ഉന്മാദ ലഹരിയിൽ അവനിങ്ങനെ പാടി.... അവസാനം ഒരു വടിവാളിന്റെ വാചാലമായ മൂർച്ചയിൽ അരിഞ്ഞെറിഞ്ഞു അവന്റെ പെണ്ണിനെ''
''ഇപ്പൊ മനസിലായില്ലേ പെണ്ണുങ്ങളെ.. ഇങ്ങനെ ഒക്കെ പ്രൊഫൈലിൽ എഴുതി വെക്കുന്ന ടീംസ് അസ്സൽ സൈകോകൾ ആയിരിക്കും'' ''നിന്നെ പോലെ ഒരു നാറിയുടെ കൂടെ ജീവിക്കുന്നതിലും നല്ലത് മരണം തന്നെയാണ്. നിന്നെ ശരിക്കും മനസ്സിലായത് കൊണ്ടല്ലേ ആ കുട്ടി നിന്നെ ഉപേക്ഷിച്ച് പോയത്''
''ചെയ്ത തെറ്റ്ന് ഉള്ള ശിക്ഷ നീ സ്വയം അനുഭവിക്കണം. എന്തിന് ഇങ്ങനെ ജീവിക്കണം'' ''എനിക്ക് ഇവനെ കുറ്റം പറയാൻ തോന്നുന്നില്ല. 5 വർഷം സ്വന്തം എന്ന് കരുതിയവർ മറ്റൊരാളെ തേടി പോവുമ്പോ മനസിന്റെ സമനില തെറ്റാൻ ചാൻസ് കൂടുതലാണ്'' എന്നിങ്ങനെയുള്ള കമ്മന്റുകൾ ആണ് വരുന്നത്.
അതേസമയം പ്രതിക്ക് വിഷ്ണുപ്രിയയുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നു സമീപനാളുകളിൽ ഈ അടുപ്പം ഇല്ലാതായതായും ഇതാകാം കൊലപാതകത്തിന് കാരണമെന്നുമാണ് സംശയിക്കുന്നത്. ശ്യാംജിത്തിനെ ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന. കിടപ്പുമുറിയിലെ കട്ടിലിലാണ് വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇരുകൈകളും വെട്ടിമുറിച്ചു.
രക്തം തളംകെട്ടി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബെഡ്റൂമില്‍വെച്ച് സുഹൃത്തുമായി വാട്സ്ആപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് അക്രമിയെത്തിയത്. ഇയാള്‍ മുറിയിലേക്ക് പ്രവേശിക്കുന്നതും വിഷ്ണുപ്രിയ ഉച്ചത്തില്‍ ഇയാളുടെ പേര് പറയുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോ കോളില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഈ ദൃശ്യങ്ങള്‍ സുഹൃത്ത് റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നു.വിഷ്ണുപ്രിയ പാനൂരില്‍ ഫാര്‍മസി ജീവനക്കാരിയാണ്. പ്രതിയുമായി വിഷ്ണുപ്രിയക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ഇത് അവസാനിപ്പിച്ചെന്നുമാണ് പൊലീസും ബന്ധുക്കളും നല്‍കുന്ന വിവരം. വിഷ്ണുപ്രിയയുടെ അമ്മ വീട്ടിലേക്ക് വന്നപ്പോഴാണ് വിഷ്ണുപ്രിയ ബെഡില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
https://www.facebook.com/Malayalivartha






















