വിഷ്ണുപ്രിയയുടെ അവസാന നിലവിളി തുമ്പായി.... കഴുത്തില്‍ കൊലക്കത്തി വീഴുന്നതിനു മുമ്പായി വിഷ്ണുപ്രിയ ഫോണ്‍ ചെയ്തുകൊണ്ടിരിക്കവേയാണ് പ്രതി ശ്യാംജിത്ത് പതുങ്ങി വന്നതും കൃത്യം നടത്തിയതും, ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍ വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് അച്ഛന്റെ ഹോട്ടലില്‍ യാതൊരു കൂസലുമില്ലാതെ ജോലിക്കെത്തി , വൈകുന്നേരം നാടുവിടാനായിരുന്നു പ്ലാന്‍, പ്രതിയാരെന്നറിഞ്ഞ് ഞെട്ടിത്തരിച്ച് നാട്ടുകാര്‍

വിഷ്ണുപ്രിയയുടെ അവസാന നിലവിളി തുമ്പായി.... കഴുത്തില്‍ കൊലക്കത്തി വീഴുന്നതിനു മുമ്പായി വിഷ്ണുപ്രിയ ഫോണ്‍ ചെയ്തുകൊണ്ടിരിക്കവേയാണ് പ്രതി ശ്യാംജിത്ത് പതുങ്ങി വന്നത്, പോലീസെത്തുമ്പോള്‍ ഫോണ്‍ നിലത്ത് കിടക്കുകയായിരുന്നു, ഒടുവില്‍ സംഭവിച്ചത്....
പ്രതി എം. ശ്യാംജിത്ത് വീട്ടിലേക്ക് പതുങ്ങിവരുമ്പോള്‍ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തിനോട് വാട്സാപ്പില്‍ സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് പ്രതി കൊലക്കത്തിയുമായി എത്തിയത്. പോലീസെത്തുമ്പോള്‍ വിഷ്ണുപ്രിയയുടെ ഫോണ്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി വിഷ്ണുപ്രിയ സംസാരിച്ചയാളെ പോലീസ് കണ്ടെത്തി. പൊന്നാനി സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍, ഒരു ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണപ്രിയ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നും പോലീസിനോട് പറഞ്ഞു.
വിഷ്ണുപ്രിയയുടെ ഫോണില്‍നിന്നുതന്നെ ശ്യാംജിത്തിന്റെ നമ്പര്‍ കിട്ടി. നാട്ടില്‍ ആ പേരുള്ള ഒരു സുഹൃത്ത് വിഷ്ണുപ്രിയയ്ക്കുള്ളതായി ബന്ധുക്കള്‍ക്ക് അറിയില്ല. ആ നമ്പര്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പോലീസ് പിന്തുടരുകയായിരുന്നു. എത്തിയത് മാനന്തേരിയില്‍. ആളെ കണ്ടെത്തിയപ്പോള്‍ ഒരു കുലുക്കവുമില്ലാതെ അച്ഛന്‍ നടത്തുന്ന ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. പോലീസിനോട് ആദ്യം എല്ലാം നിഷേധിച്ചു. ഒടുവില്‍ രക്ഷയില്ലെന്ന് കണ്ടപ്പോള്‍ എല്ലാം ഏറ്റുപറഞ്ഞു.
കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് ഹോട്ടലില്‍ ജോലിക്ക് നിന്നു. ഒരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. രാവിലെ 10.30-ഓടെയാണ് ഹോട്ടലില്‍നിന്ന് ശ്യാംജിത്ത് പോയത്.
വെകിട്ട് നാടുവിടാനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊല്ലാനായി മൂന്നുദിവസം മുന്‍പാണ് തീരുമാനമെടുത്തത്. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസത്തിനു മുമ്പുമാണ് വാങ്ങിയത്.
അതേസമയം ശനിയാഴ്ച ഉച്ചയോടെ മാനന്തേരി സത്രത്തിന് സമീപമുള്ള വീട്ടില്‍ പോലീസ് എത്തുമ്പോള്‍ ചുറ്റുവട്ടത്തുള്ളവരാരും വിചാരിച്ചില്ല നാടിനെ നടുക്കിയ കൊലക്കേസിലെ പ്രതി ആ വീട്ടിലുണ്ടെന്ന്. വള്ള്യായിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ പ്രതി മാനന്തേരി സ്വദേശിയാണന്ന് അറിഞ്ഞതുമുതല്‍ നാട്ടുകാര്‍ ഞെട്ടലിലായിരുന്നു. നേരത്തേ മാനന്തേരിക്കാരനാണ് പ്രതിയെന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. ഇത് ആരാണന്നറിയാന്‍ നാട്ടുകാര്‍ പലരുമായും ബന്ധപ്പെട്ടു. നാട്ടുകാരുടെ അന്വേഷണം തുടരവെ രണ്ട് പോലീസ് വാഹനത്തില്‍ മഫ്തിയില്‍ പോലീസ് സത്രം ടൗണ്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു.
ആരെയോ പ്രതീക്ഷിച്ച് നില്‍ക്കുന്നത് പോലെയായിരുന്നു അവര്‍. വൈകാതെ ഇവര്‍ എം. ശ്യാംജിത്തിന്റെ വീട്ടിലേക്ക് പോയി. ഇയാളെ പോലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതാണ് പിന്നീട് കണ്ടത്. കൊല നടത്തിയ പ്രതി ശ്യാംജിത്താണന്ന് അറിഞ്ഞിട്ടും അത് വിശ്വസിക്കാന്‍ നാട്ടുകാര്‍ ഏറെ പണിപ്പെട്ടു.
കാരണം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇയാളെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. കൂത്തുപറമ്പ് ഹൈസ്‌കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. തുടര്‍ന്ന് പ്ലസ് ടു വും ഡിഗ്രിയും പ്രൈവറ്റായി പഠിച്ചു. ഇപ്പോള്‍ തലശ്ശേരിയില്‍ ബാങ്കിങ് കോച്ചിങ് ക്ലാസിന് പോകുകയായിരുന്നു. സത്രം കവലയില്‍ പിതാവ് നടത്തുന്ന ഹോട്ടലില്‍ ഒഴിവ് സമയങ്ങളില്‍ സഹായിക്കാന്‍ പോകാറുണ്ടായിരുന്നു. ക്ലാസിന് പോകുന്ന ദിവസങ്ങളില്‍ കാലത്ത് വാഴയിലകള്‍ മുറിച്ച് ഹോട്ടലില്‍ എത്തിച്ചിട്ടാണ് പോകുക.
അതേസമയം ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാനായി സാധിച്ചത് പോലീസിന് നേട്ടമായി. ഇന്നലെ രാത്രി എട്ടരയോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി പാനൂര്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇന്ന മജസ്ട്രേട്ടിന് മുന്‍പാകെ ഹാജരാക്കും.
https://www.facebook.com/Malayalivartha






















