കേരളത്തിൽ കഞ്ചാവ്, മറ്റു ലഹരി ഉപയോഗം റോക്കറ്റ് പോലെ കുതിക്കുകയാണല്ലോ; ഇതിൽ നിന്നും രക്ഷപ്പെടുവാൻ, തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കുവാൻ എക്സൈസ് മന്ത്രി ആഹ്വാനം ചെയ്തു; അതോടെ കേരളം ലഹരി മുക്തം ആകുമത്രെ; രാഷ്ടീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

കേരളത്തിൽ കഞ്ചാവ്, മറ്റു ലഹരി ഉപയോഗം റോക്കറ്റ് പോലെ കുതിക്കുകയാണല്ലോ. ഇതിൽ നിന്നും രക്ഷപ്പെടുവാൻ, തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കുവാൻ എക്സൈസ് മന്ത്രി ആഹ്വാനം ചെയ്തു. അതോടെ കേരളം ലഹരി മുക്തം ആകുമത്രെ. തന്റെ രാഷ്ടീയ നിരീക്ഷണം പങ്കു വച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം. കേരളത്തിൽ കഞ്ചാവ്, മറ്റു ലഹരി ഉപയോഗം റോക്കറ്റ് പോലെ കുതിക്കുകയാണല്ലോ. ഇതിൽ നിന്നും രക്ഷപ്പെടുവാൻ, തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കുവാൻ എക്സൈസ് മന്ത്രി ആഹ്വാനം ചെയ്തു. അതോടെ കേരളം ലഹരി മുക്തം ആകുമത്രെ.
കഞ്ചാവ്, മറ്റു ലഹരികൾക്ക് എതിരെ എന്ന പോലെ വർദ്ധിച്ചു വരുന്ന മദ്യ ഉപയോഗത്തിന് എതിരെയും അടുത്ത ആഴ്ച കേരളം മുഴുവൻ ദീപം തെളിയിക്കണം എന്നാണ് എൻ്റെ അഭിപ്രായം . കൂടെ മദ്യ നിരോധനം ഉടനെ നടത്തുവാനും കേരള സർക്കാർ ശ്രദ്ധിക്കണം. മദ്യ ആസക്തി മൂലം ലക്ഷ കണക്കിനു കുടുംബങ്ങൾ നശിക്കുന്നു. എത്രയോ അടിപിടി, കൊലപാതകങ്ങൾ നടക്കുന്നു.
കേരളം മുഴുവൻ തിങ്കളാഴ്ച രാത്രി മുഴുവൻ load shedding വെച്ചാൽ , എല്ലാ വീടുകളിലും ദീപം തെളിയിക്കൽ എന്ന "മയക്കു മരുന്നിന് എതിരെയുള്ള ചടങ്ങ്" വിജയം ആകും. മദ്യത്തിനെതിരെ കേരളത്തിലെ വീടുകളിൽ ഉടനെ ദീപം തെളിയിക്കുക. കഞ്ചാവ്, ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ കൂടെ മദ്യം കഴിക്കുന്ന മച്ചാൻമാരെയും രക്ഷിക്കുക.
(വാൽ കഷ്ണം..ദീപം കൊളുത്തിയാലും ഇല്ലെങ്കിലും പ്രധാനമായും കുട്ടികൾക്ക്, മുതിർന്നവർക്കും ഒക്കെ ലഹരിയുടെ ദോഷത്തെ കുറിച്ചും പറഞ്ഞു കൊടുക്കുക, സ്കൂളിൽ പഠിപ്പിക്കുക. ലഹരി കടത്ത്കാരെ പിടിച്ചാൽ അവരുടെ മതം, സോഷ്യൽ സ്റ്റാറ്റസ്, രാഷ്ട്രീയം ഒന്നും നോക്കാതെ നല്ല ശിക്ഷ കൊടുക്കുക.. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ ബേസ് ചെയ്തു വരുന്ന ലഹരി കടത്തിൻ്റെ യഥാർത്ഥ കേരളത്തിലെ കണ്ണുകളെ അറസ്റ്റ് ചെയ്യുക. എന്നാല് തന്നെ ലഹരി മുക്ത കേരളം മുഴുവനായി സംഭവിച്ചില്ലെങ്കിലും , ഉപയോഗം കുറയ്ക്കുക എങ്കിലും ചെയ്യും ..)
https://www.facebook.com/Malayalivartha






















