ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷപ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ ഇടതുമുന്നണി യോഗം ഇന്ന്...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് രൂപം നല്‍കാനായി ഇടതുമുന്നണി യോഗം ഇന്ന്...ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് പരസ്യ പ്രതിഷേധത്തിന് ഇടതുമുന്നണി തയ്യാറെടുക്കുന്നു.
പതിനൊന്നരയോടെ എ കെ ജി സെന്ററിലാണ് യോഗം ചേരുന്നത്. സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ നീക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ പരസ്യപ്രചാരണം നടത്താനായി സിപിഎം നേരത്തെതന്നെ തീരുമാനിച്ചിരുന്നു. പ്രതിഷേധ പരിപാടിയെക്കുറിച്ച് തീരുമാനിക്കുന്നതിനായാണ് ഇന്ന് യോഗം ചേരുന്നത്.
എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ഗവര്‍ണറുടെ നടപടികള്‍ പരിശോധിക്കാന്‍ കോടതിക്ക് മാത്രമേ അധികാരമുള്ളു. ഏത് സാഹചര്യത്തിലാണ് താന്‍ അത് പറഞ്ഞതെന്ന് പരിശോധിക്കണം. ഭരണഘടന തകര്‍ന്നാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. മദ്യവും ലോട്ടറിയും വിറ്റ് വരുമാനമുണ്ടാക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് മന്ത്രി തനിക്ക് ക്ലാസ് എടുക്കേണ്ടെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഹാസം.
മദ്യവും ലോട്ടറിയുമാണ് വികസനമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇത്തരത്തില്‍ കേരളം വരുമാനം കണ്ടെത്തുന്നതില്‍ ലജ്ജിക്കുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. മുന്‍ അഡി. അഡ്വക്കേറ്റ് ജനറല്‍ വി.കെ. ബീരാന്‍ രചിച്ച 'സി.എച്ച്. മുഹമ്മദ് കോയ: അറിയാക്കഥകള്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
തന്റെ നടപടികളെ തടയാനും തിരുത്താനും അധികാരം കോടതിക്കാണ്. സര്‍ക്കാര്‍ പരിധി മറികടന്നാല്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി ഗവര്‍ണര്‍.
"
https://www.facebook.com/Malayalivartha






















