മുളക്കുഴയില്‍ കൊല്ലപ്പെട്ട അന്നമ്മയുടെ കൈകാലുകള്‍ ശരീരത്തില്‍ നിന്നു വേര്‍പെട്ടനിലയില്‍....ശരീരത്തില്‍ 25-ലേറെ വെട്ടുകള്‍... റിഞ്ജു ആദ്യം അച്ഛനെ കസേര കൊണ്ടടിച്ചു. പിന്നീട്, അമ്മയെയും മര്‍ദിച്ചു. നിലവിളിച്ചുകൊണ്ടു ഇരുവരും പുറത്തേക്ക് ഓടി മതില്‍ ചാടി പുറത്ത് കടന്നു, പോലീസെത്തി പ്രതിയെ കീഴടക്കി.... കൊലപാതകം നടത്തിയശേഷം ആയുധം പ്രതി ഒളിപ്പിച്ചുവെച്ചതിനാല്‍ മാനസിക അസ്വസ്ഥതയുള്ള ആളാണെന്ന ബന്ധുക്കളുടെ വാദം പോലീസ് തള്ളുന്നു....

ആദ്യഘട്ടത്തില്‍ പോലീസുകാരെ വീട്ടിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ റിഞ്ജു തയ്യാറായില്ല. കൊലപാതകം നടത്തിയശേഷം ആയുധം പ്രതി ഒളിപ്പിച്ചുവെച്ചതിനാല്‍ മാനസിക അസ്വസ്ഥതയുള്ള ആളാണെന്ന ബന്ധുക്കളുടെ വാദം പോലീസ് തള്ളുകയാണ്.ചോദ്യം ചെയ്യലിലും പ്രതി എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായി മറുപടി നല്‍കി.
ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ അന്നമ്മ കൂടി താമസിച്ചിരുന്നതില്‍ റിഞ്ജുവിന് ഇഷ്ടക്കേടുണ്ടായിരുന്നതായി സൂചന. പലതവണ ഇതിന്റെ പേരില്‍ വീട്ടില്‍ ബഹളമുണ്ടായിട്ടുള്ളതായി മൊഴി. അന്നമ്മയെ വീട്ടില്‍ താമസിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ പൂര്‍ണ സമ്മതം നല്‍കിയതു പ്രതിക്ക് അവരോടും വിരോധമുണ്ടാക്കി. അവര്‍ക്കെതിരേയുള്ള മര്‍ദനത്തിന് ഇതു കാരണമായി. അന്നമ്മയുടെ ഏക മകള്‍ വിദേശത്താണ്. റിഞ്ജുവിനു രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട്. ഇവര്‍ മറ്റു സ്ഥലങ്ങളിലാണ് താമസിക്കുന്നത്.
റിഞ്ജു ഇത്തരത്തില്‍ ഒരു കൊലപാതകം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. റിഞ്ജുവിനു ആദ്യഘട്ടത്തില്‍ ചികിത്സ നല്‍കിയിരുന്നെങ്കിലും പിന്നീട്, മറ്റു വൈദ്യശാസ്ത്രപരമായ ചികിത്സ നല്‍കിയിട്ടില്ലെന്നു ബന്ധുക്കള്‍ പറയുന്നു. മൂന്നു വര്‍ഷം മുമ്പ് ചെന്നൈയിലെ ജോലി ഉപേക്ഷിച്ചാണ് റിഞ്ജു നാട്ടിലെത്തിയത്.
ചെങ്ങന്നൂര്‍ ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
"
https://www.facebook.com/Malayalivartha