കുട്ടികള്‍ ശാരീരികവും മാനസികവും ലൈംഗികവുമായ ഒരുതരത്തിലുമുള്ള ചൂഷണത്തിനും ഇരയാകാന്‍ പാടില്ലെന്നു മുഖ്യമന്ത്രി

കുട്ടികള്‍ ശാരീരികവും മാനസികവും ലൈംഗികവുമായ ഒരുതരത്തിലുമുള്ള ചൂഷണത്തിനും ഇരയാകാന്‍ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് തുടങ്ങിയവയ്ക്ക് ഇക്കാര്യത്തില്‍ വലിയ ഇടപെടല്‍ നടത്താനാകുമെന്നും മുഖ്യമന്ത്രി .
കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തണം. സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങളുടെ ബാഗിന്റെ ഭാരത്തില്‍ ചില ക്രമീകരണം സര്‍ക്കാര്‍ സ്‌കൂളുകളില്‍ വരുത്തിയിട്ടുണ്ട്.
എന്നാല്‍ മറ്റ് സ്‌കൂളുകളില്‍ ബാഗിന്റെ ഭാരം കുട്ടികള്‍ക്ക് താങ്ങാന്‍ കഴിയാത്തിവിധമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കുട്ടികളില്‍ ആരോഗ്യ പ്രശ്നത്തിനും കാരണമാകുന്നു. അക്കാര്യങ്ങളും ശ്രദ്ധിക്കണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലം, പണം എന്നിവയൊന്നും സ്വാധീനിക്കരുത്. കുട്ടികളുടെ ഉറ്റവരോ ഉടയവരോ ആണെങ്കിലും നടപടിയുണ്ടാകണം.
നിഷിപ്ത താത്പര്യക്കാരേയും തിരിച്ചറിയണം. നിയമം തെറ്റിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ കരുതലുണ്ടാകും. അവരെ ശരിയുടെ പാതയില്‍ നയിക്കാന്‍ കാതലായ മാറ്റം വേണ്ടി വന്നേക്കാം. അതും കൂടി കണ്ടുവേണം ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ്, സിഡബ്ല്യുസി അംഗങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി.
"
https://www.facebook.com/Malayalivartha






















