സുഹൃത്തിനൊപ്പം വിവാഹത്തിന് സ്‌കൂട്ടറില്‍ പോയ വണ്ടാനം സ്വദേശിക്ക് പോലീസിന്റെ ക്രൂര മർദ്ദനം...വിദ്യാര്‍ത്ഥിയും സുഹൃത്തും സ്‌കൂട്ടറില്‍ പോകുമ്പോള്‍ കുറുവന്‍തോട് ജംഗ്ഷനില്‍ വെച്ച് വണ്ടി നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അവര്‍ വണ്ടി നിര്‍ത്തി. ഇതിനു ശേഷം വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയിത്തില്‍ ശക്തമായി പിടിച്ച് അമര്‍ത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി...

അമ്പലപ്പുഴിൽ പതിനെട്ടുകാരന് പോലീസിന്റെ ക്രൂര മർദ്ദനം. സുഹൃത്തിനൊപ്പം വിവാഹത്തിന് സ്‌കൂട്ടറില്‍ പോയ വണ്ടാനം സ്വദേശിക്കാണ് മര്‍ദനമേറ്റത്. പുന്നപ്ര പോലീസ് സ്റ്റേഷനിലെ എസ്‌ഐ സിസില്‍ ക്രിസ്റ്റി രജ്, സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ വിദ്യാര്‍ത്ഥി പരാതി നല്‍കി.
കഴിഞ്ഞ 15ന് വൈകിട്ട് ഏഴിനാണ് സംഭവം. വിദ്യാര്‍ത്ഥിയും സുഹൃത്തും സ്‌കൂട്ടറില്‍ പോകുമ്പോള്‍ കുറുവന്‍തോട് ജംഗ്ഷനില്‍ വെച്ച് വണ്ടി നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അവര്‍ വണ്ടി നിര്‍ത്തി. ഇതിനു ശേഷം വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയിത്തില്‍ ശക്തമായി പിടിച്ച് അമര്‍ത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. സ്റ്റേഷനിലേക്കു കൊണ്ടു പോകുന്ന വഴിയും സ്റ്റേഷനില്‍ വെച്ചും വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചുവെന്നും പരാതിയിലുണ്ട്.
വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിക്ക് മൂത്രതടസ്സം ഉണ്ടായി. ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇത് സംബന്ധിച്ച മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ബാലവകാശ കമ്മീഷന്‍, പൊലീസ് കംപ്ലയിന്റ് അതോറിറ്റി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി. എന്നാല്‍ മൂന്ന് പേര്‍ ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്തതിനു അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നുവെന്നും പൊലീസ് ഉപദ്രവിച്ചിട്ടില്ലെന്നും സ്റ്റേഷന്‍ ഓഫീസര്‍ ലൈസാദ് മുഹമ്മദ് അറിയിച്ചു.
അതേസമയം ഡ്യൂട്ടിക്കിടെ നിരോധിത പുകയില ഉത്പന്നം ഉപയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പോലീസ് യൂണിഫോമിൽ നിൽക്കുന്ന ഉദ്യോഗസ്ഥനാണ് ഡ്യൂട്ടിക്കിടെ നിരോധിത പുകയില ഉത്പന്നം ഉപയോഗിച്ചത്. വീഡിയോ വൈറലായതോടെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല.
ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥൻ നിരോധിത പുകയില ഉത്പന്നം കൈയ്യിലെടുക്കുന്നതും അത് വായിൽ വെയ്‌ക്കുന്നതും കാണാനാകും. ഇതെല്ലാം കണ്ടുകൊണ്ട് സമീപത്ത് ഒരു വിദ്യാർത്ഥിയും നിൽക്കുന്നത് വീഡിയോയിൽ കാണാം. എന്നാലിത് ഏത് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എന്ന വിവരം ലഭിച്ചിട്ടില്ല.
കോട്ടയത്ത് പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച കേസ് ഒത്തുതീർപ്പാക്കിയതിന് പിന്നാലെ കൊച്ചിയിൽ മറ്റൊരു ഉദ്യോഗസ്ഥൻ സ്വർണം മോഷ്ടിച്ചതിന് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ തന്നെ ഇത്തരം വീഡിയോകൾ പുറത്തുവരുന്നത്. ഇത് സംസ്ഥാന പോലീസിനാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















