Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

ഷാരോൺ ഇരുന്ന കിടപ്പ് മുറിയിൽ അസ്വസ്ഥയായി ഗ്രീഷ്മ: പുരസ്‌കാരങ്ങളും ട്രോഫികളും കണ്ട് വികാരാധീനയായി.... ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിൽ തെളിവെടുപ്പിൽ ഗ്രീഷ്മ

07 NOVEMBER 2022 12:20 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ശ്രീനിലയത്ത് ഒമ്പത് മണിക്കൂറിലധികം സമയമെടുത്ത് നടത്തിയ തെളിവെടുപ്പിൽ നിർണായകമായ പല തെളിവുകളും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നു. പ്രധാനമായും ഷാരോൺ രാജിന് നൽകിയ വിഷവും അതുപോലെതന്നെ അതിനു വേണ്ടി ഉപയോഗിച്ച പാത്രവുമാണ് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയത്. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതി ഗ്രീഷ്മ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു എന്നാണ് അന്വേഷണം സംഘം അറിയിച്ചിരിക്കുന്നത്.

കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാർ ഈ വസ്തുക്കൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. തെളിവെടുപ്പിന് മുമ്പ് വീടിനുള്ളിൽ അജ്ഞാതനായ വ്യക്തി സീൽ ചെയ്തിരുന്ന പൂട്ട് പൊളിച്ച് വീടിന് ഉള്ളിൽ കയറിയതുകൊണ്ട്, പുതിയ ചാവി എത്തിച്ച് വീടിന് പിന്നിലൂടെയായിരുന്നു ഗ്രീഷ്മയെ തെളിവെടുപ്പിന് വീട്ടിനുള്ളിൽ കയറ്റിയത്. രാവിലെ പത്തരയോടെയാണ് കേരള-തമിഴ്നാട് പൊലീസിന്റെ വൻ സംഘം തെളിവെടുപ്പിനെത്തിയത്.

കറുത്ത ഷാൾകൊണ്ട് ഗ്രീഷ്മയുടെ മുഖം മറച്ചിരുന്നു. കൈവിലങ്ങ് അണിയിച്ചിരുന്നില്ല. തെളിവെടുപ്പിനിടെ തന്റെ വിജയങ്ങളിൽ ലഭിച്ച പുരസ്‌കാരങ്ങളും ട്രോഫികളും മറ്റും കണ്ടതോടെ ഗ്രീഷ്മ വികാരാധീനയായി. അറസ്റ്റിന് ശേഷം ആദ്യമായാണ് ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത്. പ്രദേശവാസികളും മാധ്യമങ്ങളുമടക്കം പ്രദേശത്ത് ചെറുതല്ലാത്ത ആൾക്കൂട്ടമുണ്ടായിരുന്നെങ്കിലും ഒന്ന് തലയുർത്തി നോക്കുക പോലും ചെയ്യാതെയാണ് ഗ്രീഷ്മ തെളിവെടുപ്പിനെത്തിയത്. ഗ്രീഷ്മയുടെ വക്കീലും തെളിവെടുപ്പ് നടക്കുന്നിടത്ത് എത്തിയിരുന്നു.

പിന്നീട് ഷാരോൺ ഇരുന്ന മുറിയിലേയ്ക്ക് ഗ്രീഷ്മയെ പോലീസ് എത്തിച്ചു. കുറച്ച് നേരം നിലതെറ്റിയ അവസ്ഥയിൽ ഗ്രീഷ്മ പെരുമാറി. പിന്നീട് അന്വേഷണ സംഘത്തോട് സംഭവിച്ചതെല്ലാം ഗ്രീഷ്മ തുറന്ന് പറയുകയായിരുന്നു. ഷാരോൺ വന്ന ദിവസം ഇരുവരും ലിവിങ് റൂമിൽ കുറച്ച് സമയം ചിലവഴിച്ച ശേഷം കിടപ്പുമുറിയിലേക്ക് പോയി. ഇവിടെ വച്ചാണ് വിഷം കലക്കിയ കഷായം നൽകിയതെന്ന് ഗ്രീഷ്മ സമ്മതിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന താലിയും ചരടും പരീക്ഷയിൽ ജയിച്ചപ്പോൾ ഷാരോൺ കൊടുത്ത വളയും ഗ്രീഷ്മ പോലീസിന് കാണിച്ച് കൊടുത്തു. പിന്നീട് വിഷം കലർത്താൻ ഉപയോഗിച്ച പാത്രവും, വിഷത്തിന്റെ ബാക്കിയും കാണിച്ച് കൊടുത്തു. ചോദ്യം ചെയ്യലിൽ ഷാരോണിന് പലതവണ ജ്യൂസിൽ വിഷം കലക്കി കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്ന് ഗ്രീഷ്മ സമ്മതിച്ചതായി സൂചനയുണ്ട്.

 

ഷാരോണിന്റെ വീട്ടിൽ വച്ച് വിവാഹം നടത്തിശേഷം കോളേജ് ടൂറെന്ന് പറഞ്ഞ് തൃപ്പരപ്പ് ശിവക്ഷേത്രത്തിനു സമീപമുള്ള റിസോർട്ടിൽ മൂന്നു ദിവസം താമസിച്ചിരുന്നതായി സൂചനയുണ്ട്. പോലീസ് ഗ്രീഷ്മയുമായി നാളെ റിസോട്ടിൽ തെളിവെടുപ്പ് നടത്തും. അഞ്ച് ദിവസം മുൻപ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വീടിന് അടുത്തേക്ക് എത്തിയ വൻ ജനാവലിയെ തടയാൻ ശ്രമിച്ചത് പെ‍‍ാലീസുമായി വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു.

 

പെ‍ാലീസ് വിലക്ക് ലംഘിച്ച് ചെറു വഴികളിലൂടെ എത്തിയവരും അയൽവാസികളും സമീപ വീടുകളുടെ ടെറസിൽ കയറിയാണ് ഇന്നലെ തെളിവെടുപ്പ് നിരീക്ഷിച്ചത്. കിലോമീറ്റർ അകലെ നിന്നു വരെ ആൾക്കാർ എത്തിയിരുന്നു. റോഡിനു മറുവശത്ത് നിന്നവരെ പെ‍ാലീസ് പലവട്ടം ഒ‍ാടിച്ചെങ്കിലും വീണ്ടും തിരിച്ചെത്തി. അവധി ദിവസമായതിനാൽ ആണ് പ്രധാനമായും കർശന നിയന്ത്രണം തന്നെ ഏർപ്പെടുത്തിയത്. തെളിവെടുപ്പിനു ഇന്നലെ രാവിലെയും ഉച്ചയ്ക്കും വീട്ടിൽ എത്തിച്ചപ്പോഴും മുഖം മറച്ചിരുന്നെങ്കിലും ഭാവ വ്യത്യാസങ്ങൾ ഇല്ലാതെ അക്ഷോഭ്യയായ നിലയിൽ ആയിരുന്നു.

ഗ്രീഷ്മയെ വീട്ടിൽ എത്തിക്കുമ്പോൾ അനിഷ്ട സംഭവ സാധ്യത കണക്കിലെടുത്ത് വീടിനു ഒരു കിലോമീറ്റർ മുൻപ് തന്നെ കാരക്കോണത്തു നിന്നു വീട്ടിലേക്ക് എത്തുന്ന റോഡിൽ യാത്രക്കാരെ പെ‍ാലീസ് തടഞ്ഞിരുന്നു. കാൽ നട യാത്രികരെ പോലും കടത്തി വിട്ടില്ല. ഇട റോഡുകളിലൂടെ വീട്ടിലേക്ക് എത്തുന്ന പാതയിൽ വീടിനു നൂറു മീറ്റർ അകലെ റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. കഷായം നിർമിച്ച പെ‍ാടി, കളനാശിനി കലർത്താൻ ഉപയോഗിച്ച പാത്രങ്ങൾ, കുപ്പി, മുറിയിലെ തറയിൽ വീണ കളനാശിനിയുടെ തുള്ളികൾ തുടച്ചു നീക്കിയ തുണി എന്നിവ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

 

തെളിവുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഉച്ചയ്ക്ക് ശേഷം കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽകുമാറിനെയും എത്തിച്ചു. ഉച്ചയ്ക്ക് 1.30ന് ഗ്രീഷ്മയെ ഉച്ചഭക്ഷണത്തിന് പാറശാല സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം 2.45 ഒ‍ാടെ വീണ്ടും വീട്ടിൽ എത്തിച്ച് നടപടികൾ തുടരുകയായിരുന്നു. ഗ്രീഷ്മ, അമ്മാവൻ എന്നിവരെ ഒരുമിച്ചും, ഒറ്റയ്ക്കും ഇരുത്തി വിവരങ്ങൾ ശേഖരിച്ചു. നിർമൽകുമാറിനെ മേക്കോടുള്ള സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (1 hour ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (2 hours ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (2 hours ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (2 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (3 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (4 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (4 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (6 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (6 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (6 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (7 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (7 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (8 hours ago)

Malayali Vartha Recommends