ആദ്യത്തെ അപകടം വകവയ്ക്കാതെ മൂവര്‍ സംഘത്തിന്റെ ബൈക്ക് പാച്ചില്‍ അവസാനിച്ചത് ദാരുണാന്ത്യത്തിലേക്ക്.... നാട് സങ്കടക്കടലില്‍...

ആദ്യത്തെ അപകടം വകവയ്ക്കാതെ മൂവര്‍ സംഘത്തിന്റെ ബൈക്ക് പാച്ചില്‍ അവസാനിച്ചത് ദാരുണാന്ത്യത്തിലേക്ക്.... സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തശേഷം മൂവരും പോകവേയാണ് ദുരന്തമുണ്ടായത്, നാട് സങ്കടക്കടലില്‍
ആദ്യത്തെ അപകടം വകവയ്ക്കാതെ മൂവര്‍ സംഘത്തിന്റെ ബൈക്ക് പാച്ചില്‍ അവസാനിച്ചത് ദാരുണാന്ത്യത്തില്‍. അരൂര്‍ കെല്‍ട്രോണ്‍ കവലയ്ക്കു സമീപം സ്‌കൂള്‍ ബസില്‍ ഇടിക്കുന്നതിന് മുന്‍പ് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ചന്തിരൂരിനു സമീപം അപകടത്തില്‍പെട്ടിരുന്നെന്നു പൊലീസ് .
ഇന്നലെ പുലര്‍ച്ചെ ചന്തിരൂരില്‍ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തശേഷം അഭിജിത്തിനെയും ആല്‍വിനെയും വീട്ടിലാക്കുന്നതിന് വിജോയ്യുടെ ബൈക്കില്‍ പോകുകയായിരുന്നു.
ചന്തിരൂരിനു സമീപത്തായി ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ വീണിരുന്നുവെന്നു പൊലീസ് പറയുന്നു. സമീപമുള്ള കടയില്‍ കയറി ശീതളപാനീയവും പലഹാരവും വാങ്ങി വീണ്ടും ബൈക്കില്‍ യാത്ര തുടരുന്നതിനിടെയാണ് സ്‌കൂള്‍ ബസില്‍ ഇടിച്ചുകയറിയത്.
നെട്ടൂര്‍ ലേക്ഷോര്‍ ആശുപത്രിയിലെ മോര്‍ച്ചറിക്കു മുന്നില്‍ ജനപ്രവാഹം. അരൂരില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി മരിച്ച 3 യുവാക്കളുടെ സുഹൃത്തുക്കളും ബന്ധുക്കളും പരിസരവാസികളും ആശുപത്രിയിലേക്ക് എത്തി. അടുത്തടുത്ത പ്രദേശത്തെ മൂന്നു യുവാക്കള്‍ ബൈക്കപകടത്തില്‍ ദാരുണമായി മരിച്ച വാര്‍ത്ത കേട്ട നാട് സങ്കടക്കടലിലായി.
al
https://www.facebook.com/Malayalivartha























