നഗരസഭ പ്രധാന വാതിൽ അടച്ചു; ഉന്തും തള്ളും സംഘർഷവും; പൂട്ട് തല്ലി തകർത്തു; ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരുടെ മുറി പൂട്ടി; നഗരസഭയിൽ വമ്പൻ പ്രതിഷേധം; മേയർക്കെതിരെ ആളിക്കത്തി ബിജെപി

തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രന് നേരെ പ്രതിഷേധം. നഗരസഭ ആരോഗ്യവിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് വിവാദത്തിൽ ആയതിനു പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്. മേയറുടെ കത്തുമായി ബന്ധപ്പെട്ട പ്രതിഷേധം വീണ്ടും കടുക്കുകയാണ്.
ഇപ്പോൾ ഇതാ കോർപ്പറേഷൻ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ ഇരച്ചെത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നഗര സഭയുടെ പ്രധാന വാതിൽ അടച്ചിട്ടാണ് പ്രതിഷേധം. ഡി ആർ അനിൽ തന്റെ ലെറ്റർഹെഡിൽ താൻ തന്നെ തയ്യാറാക്കിയ കത്താണെന്ന് സമ്മതിക്കുകയുണ്ടായി.
നഗരസഭയിൽ വീണ്ടും ബിജെപി പ്രതിഷേധം നടക്കുകയാണ്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരുടെ മുറി പൂട്ടി. ബിജെപി - എൽഡിഎഫ് കൗൺസിലർമാർ തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ കാണാം;
https://www.facebook.com/Malayalivartha























