സമാനതകളില്ലാത്ത കലാകാരന്‍, നിങ്ങള്‍ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു.... 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉലകനായകന്‍ കമല്‍ ഹാസന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍...

68ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉലകനായകന്‍ കമല്‍ ഹാസന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
''പ്രിയപ്പെട്ട കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍. സമാനതകളില്ലാത്ത കലാകാരന്‍, നിങ്ങള്‍ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടേയും സന്തോഷത്തോടേയും ജീവിക്കാനാവട്ടെ''- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകരും ഇന്ത്യന്‍ സിനിമാലോകവും . ഇന്ത്യന്‍ 2 ആണ് അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നടന്റെ പിറന്നാള്‍ പ്രമാണിച്ച് ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്. വിക്രം 2 ആണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം.
https://www.facebook.com/Malayalivartha























