സർക്കാർ ക്രമസമാധാനം തകർക്കാനാണ് ശ്രമിക്കുന്നത്; ഇങ്ങനെ മുന്നോട്ടു പോകാനാണ് ഭാവമെങ്കിൽ അങ്ങനെ പോകട്ടെ; കേരള സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്ക് മാറ്റി വച്ചിരിക്കുകയാണ്; സർക്കാരിനെ വിമർശിച്ച് ഗവർണർ

സർക്കാർ ക്രമസമാധാനം തകർക്കാൻ ആണ് ശ്രമിക്കുന്നതെന്നും ഗവർണർ പറഞ്ഞിരിക്കുന്നു. സംസ്ഥാനത്തെ ഭരണഘടനയെ തകർക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും അങ്ങനെ മുന്നോട്ടുപോകാനാണ് ഭാവമെങ്കിൽ അങ്ങനെ പോകട്ടെ എന്നും ഗവർണർ വിമർശിച്ചിരിക്കുകയാണ്. അവർ രാജ്ഭവനിലേക്ക് മാർച്ച് ചെയ്യട്ടെ എന്ന് റോഡിൽ ആക്രമിക്കട്ടെ എന്നും ഗവർണർ പറഞ്ഞിരിക്കുകയാണ്. സർക്കാരിനെതിരെയുള്ള വിമർശനം ആവർത്തിച്ചിരിക്കുകയാണ് ഗവർണർ.
മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങൾ സർക്കാർ വിശദീകരിക്കണമെന്ന് ഗവർണർ പറഞ്ഞിരിക്കുകയാണ് . കേരള സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്ക് മാറ്റി വച്ചിരിക്കുകയാണെന്ന് ഗവർണർ വിമർശിക്കുകയും ചെയ്തു .
താൻ അഡ്മിനിസ്ട്രേഷനിൽ ഇടുപെടുന്നുവെന്നാണ് സർക്കാർ ആരോപിക്കുന്നത് എന്നാൽ അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാൽ താൻ രാജിവെക്കാം എന്ന് വീണ്ടും അദ്ദേഹം ആരോപിച്ചു സിപിഎം ധർണ്ണ നടത്തുമെന്നാണ് പറയുന്നത്. അവർ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താൻ രാജ് ഭവനിലുള്ളപ്പോൾ തന്നെ നടത്തട്ടേയെന്നും ഗവർണർ പറഞ്ഞു.
ധർണ്ണ നടത്തുന്നിടത്തേക്ക് താനും വരാം എന്നാണ് ഗവർണർ പറയുന്നത് . ഒരു പൊതു സംവാദത്തിന് താൻ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ഗവർണർവെല്ലുവിളിക്കുകയും ചെയ്തു . 'ഞാൻ ആരാണെന്ന് അറിയില്ലെന്ന് പറയുന്നത് വരെ മുഖ്യമന്ത്രി എത്തിയില്ലെ' എന്നും ഗവർണർ ചോദിക്കുന്ന സാഹചര്യമുണ്ടായി.
മാത്രമല്ല, തനിക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോട് പറയട്ടേ എന്നും ഗവർണർ തുറന്നടിച്ചു . താൻ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവർണർ വ്യക്തമാക്കി. സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ലെന്നും ഗവർണർ പറഞ്ഞു.
https://www.facebook.com/Malayalivartha























