Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ, താങ്കൾ ഒരു ഏകാധിപതിയല്ല; ഇന്ത്യൻ ഭരണഘടന പ്രകാരം കേരളത്തിന്റെ ഗവർണ്ണറായി നിയമിക്കപ്പെട്ട വ്യക്തിയാണ് താങ്കൾ; അതേ ഭരണഘടന നല്കുന്ന അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും ചവിട്ടിമെതിക്കാൻ താങ്കൾക്ക് ആരും അധികാരം നൽകിയിട്ടില്ല; ഗവർണർക്കെതിരെ ജോൺ ബ്രിട്ടാസ്

07 NOVEMBER 2022 01:38 PM IST
മലയാളി വാര്‍ത്ത

കൈരളിക്കെതിരെ സംസാരിച്ച ഗവർണർക്കെതിരെ ജോൺ ബ്രിട്ടാസ് രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ, താങ്കൾ ഒരു ഏകാധിപതിയല്ല. ഇന്ത്യൻ ഭരണഘടന പ്രകാരം കേരളത്തിന്റെ ഗവർണ്ണറായി നിയമിക്കപ്പെട്ട വ്യക്തിയാണ് താങ്കൾ. അതേ ഭരണഘടന നല്കുന്ന അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും ചവിട്ടിമെതിക്കാൻ താങ്കൾക്ക് ആരും അധികാരം നല്കിയിട്ടില്ല.

കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത പതിവുകൾക്കാണ് താങ്കൾ തുടക്കം കുറിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ കാലേക്കൂട്ടി ഇ-മെയിലിലൂടെ അനുവാദത്തിന് അപേക്ഷിപ്പിക്കുക, പരിശോധനയ്ക്കു ശേഷം അനുമതി പുറപ്പെടുവിക്കുക, പിന്നീട് അതുപ്രകാരം മാധ്യമപ്രവർത്തകരെ താങ്കളുടെ പക്കലെത്താൻ അനുവദിക്കുക എന്നിങ്ങനെ പുതിയൊരു ആചാരപ്രക്രിയയാണ് താങ്കൾ തുടങ്ങിയിരിക്കുന്നത്. എന്നിട്ടും ഇതിനു വിധേയമായി, ഈ കടമ്പകളൊക്കെ കടന്നാണ് കൈരളി ലേഖകൻ താങ്കളുടെ പക്കലെത്തിയത്. അപ്പോ‍ഴാണ് താങ്കൾ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവച്ചുകൊണ്ട് ‘ഗറ്റ് ഔട്ട്’ എന്ന് ആക്രോശിച്ചത്. നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് കേരളത്തിലെ മാധ്യമപ്രവർത്തന സ്വാതന്ത്ര്യം.

ജനാധിപത്യ പ്രക്ഷോഭങ്ങളുടെ അവിഭാജ്യഘടകം കൂടിയായിരുന്നു സ്വതന്ത്ര ആവിഷ്കാരത്തിനുവേണ്ടിയുള്ള പോരാട്ടം. ഇത് ആരുടെയെങ്കിലും കാൽക്കീ‍ഴിൽ അടിയറ വയ്ക്കാൻ ഞങ്ങൾ ഒരുക്കമല്ലെന്ന് താങ്കളെ അറിയിക്കട്ടെ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ നിയതവും നിശിതവുമായ എല്ലാ പരിശോധനകൾക്കും ശേഷം ലഭിച്ച അനുമതിയോടെ പ്രവർത്തിക്കുന്ന സംരംഭമാണ് കൈരളി.

ണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സചേതനമായ ഇടപെടൽ കൈരളി നടത്തുന്നു. കൈരളിയുടെ വാർത്താ ഉള്ളടക്കം നിരീക്ഷിക്കുവാനും പരിശോധിക്കുവാനുമുള്ള സംവിധാനം കേന്ദ്രത്തിന്റെ പക്കലുണ്ട്. അങ്ങയുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്തയെക്കുറിച്ചു പരാതിയുണ്ടെങ്കിൽ അത് രേഖാമൂലം നല്കാം. അതു തിരുത്തുന്നില്ലെങ്കിൽ നിയമത്തിന്റെ വഴിമതേടാനും അങ്ങേയ്ക്ക് അവകാശമുണ്ട്. ലോകം അംഗീകരിച്ച രീതി അതാണ്.

പകരം, ഒരു മാധ്യമത്തെ വിലക്കാനോ ഭ്രഷ്ടുകല്പിക്കാനോ ഉള്ള അവകാശം താങ്കൾക്കില്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഗവർണ്ണറും രാജ്ഭവനും പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, വിഭ്രാന്തമായ ഭാവനാവിലാസങ്ങളിൽ അഭിരമിക്കാനുള്ള അവകാശം താങ്കൾക്കില്ല എന്ന് അസന്നിഗ്ധമായി പറയട്ടെ.
താങ്കളുടെ ഏതെങ്കിലും പരിപാടി മാധ്യമങ്ങൾ കവർ ചെയ്യേണ്ടതില്ല എങ്കിൽ അങ്ങനെ തീരുമാനിക്കാനുള്ള അവകാശം താങ്കൾക്കുണ്ട്. എന്നാൽ, തന്റെ ശബ്ദംമാത്രം മു‍ഴങ്ങിക്കേൾക്കുകയും ഇമ്പമുള്ള ചോദ്യങ്ങൾമാത്രം ലഭിക്കുകയും ചെയ്യുന്ന രീതിയിലുള്ള ‘പിക്ക് ആൻഡ് ചൂസ്’ നടത്താൻ താങ്കൾക്ക് അവകാശമില്ല. ലോകത്തിലെ എല്ലാ മാധ്യമങ്ങൾക്കും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയത്തിന്റെ തീച്ചൂളയിൽ ഉയർന്നുവന്നതാണ് കേരളത്തിന്റെ മാധ്യമപ്രവർത്തനം.

ഈ ഭൂമികയ്ക്ക് രാഷ്ട്രീയദിശാബോധം പകർന്നവരായിരുന്നു കേരളത്തിന്റെ മഹാരഥന്മാരായ പത്രാധിപന്മാർ. ജനാധിപത്യം, മതനിരപേക്ഷത, സാഹോദര്യം, ആവിഷ്കാരസ്വാതന്ത്ര്യം തുടങ്ങിയവയാണ് കൈരളിയുടെ രാഷ്ട്രീയത്തിന്റെ മൂല്യാടിത്തറ. ജനങ്ങൾ തെരഞ്ഞെടുത്തവരാണ് ജനങ്ങളെ ഭരിക്കേണ്ടത് എന്നതാണ് ഞങ്ങളുടെ ഉത്തമമായ ബോധ്യം. അതുയർത്തിപ്പിടിക്കുന്നത് ഏതെങ്കിലും പദവിയോടുള്ള അനാദരവല്ല. ഒരു ‘ഗറ്റ് ഔട്ടി’ൽ അവസാനിക്കുന്നതല്ല ഞങ്ങളുടെ ദൗത്യം എന്നു കൂടി അങ്ങയെ ഓർമ്മിപ്പിക്കട്ടെ. ലോകത്തിന്റെ തന്നെ മാധ്യമചരിത്രത്തിൽ തിളങ്ങുന്ന സംഭാവനകൾ ചെയ്ത കേരളത്തിലെ മാധ്യമസമൂഹം അവസരത്തിനൊത്തുയർന്ന് ഐക്യദാർഢ്യത്തിന്റെ തലത്തിലേയ്ക്ക് പ്രയാണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (1 hour ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (2 hours ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (2 hours ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (2 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (3 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (4 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (4 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (6 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (6 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (6 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (7 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (7 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (8 hours ago)

Malayali Vartha Recommends