സാങ്കേതിക സർവകലാശാലാ വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം അസാധുവാണെന്ന് സുപ്രീം കോടതി; ഈയൊരു സാഹചര്യത്തിൽ ഡോ. എം.എസ്. രാജശ്രീ ശുപാർശയിൽ നിയമിച്ച പ്രോ വി.സിക്ക് തുടരാനാവുമോ? നിർണായക ചോദ്യമുന്നയിച്ച് ഹൈക്കോടതി

സാങ്കേതിക സർവകലാശാലാ വി.സിയുടെ നിയമനവുമായി ബന്ധപ്പെട്ടു നിർണായക ചോദ്യം ഉന്നയിച്ചിരിക്കുകയാണ് ഹൈക്കോടതി. സാങ്കേതിക സർവകലാശാലാ വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം അസാധുവാണെന്ന് വിലയിരുത്തി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അപ്പോൾ അവരുടെ ശുപാർശയിൽ നിയമിച്ച പ്രോ വി.സിക്ക് തുടരാനാവുമോയെന്നാണ് ഹൈക്കോടതി ചോദിച്ചത്. ചാൻസലറെന്ന രീതിയിൽ ഗവർണർ വി.സിയുടെ താത്കാലിക ചുമതല ഡോ. സിസ തോമസിന് നൽകിയിരുന്നു.
ഇതിനെതിരെ സർക്കാർ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തിൽ സർക്കാരിന്റെ മറുപടി തേടുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഹർജി 25ലേക്ക് മാറ്റിയിരിക്കുകയാണ്. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് വിശദീകരണത്തിന് സമയം തേടിയത് കൊണ്ടാണ് ഹർജി 25ലേക്ക് മാറ്റിയത്. സാങ്കേതിക സർവകലാശാലാ വി.സിയുടെ നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
അതുക്കൊണ്ടായിരുന്നു സുപ്രീം കോടതി അത് റദ്ദാക്കിയത്. സർക്കാർ ഈ വിഷയത്തിൽ ഉയർത്തുന്ന വാദം ഇങ്ങനെയാണ്; താത്കാലിക വി.സിയുടെ നിയമനത്തിന് സർക്കാർ നൽകിയ ശുപാർശകളൊന്നും അംഗീകരിക്കാതെ ഗവർണർക്ക് സ്വന്തം നിലയ്ക്ക് ഡോ. സിസ തോമസിനു ചുമതല നൽകിയതു നിയമപരമല്ലെന്നാണ്. സർവകലാശാല നിയമത്തിലെ സെക്ഷൻ 13 (7) ൽ പറയുന്നത് വി.സിയുടെ ഒഴിവു വന്നാൽ പ്രോ വി.സിയെയോ മറ്റേതെങ്കിലും സർവകലാശാലാ വി.സിയെയോ ഉന്നത വിദ്യാഭ്യാസ വകുപ്പു സെക്രട്ടറിയെയോ താത്കാലിക വി.സിയായി ഗവർണർ നിയമിക്കണമെന്നാണ്.
ഇതു ചൂണ്ടിക്കാട്ടി പ്രോ വി.സിക്ക് താത്കാലിക ചുമതല നൽകാമായിരുന്നെന്നും സർക്കാർ വാദിക്കുകയും ചെയ്തു . ഈ ഘട്ടത്തിലായിരുന്നു പ്രോ വി.സിയുടെ കാര്യത്തിൽ ഹൈക്കോടതി സംശയം ഉന്നയിച്ചത്. സർക്കാരിന്റെമറ്റു വാദങ്ങൾ ഇങ്ങനെയാണ് ഗവർണർക്കെതിരെയല്ല, ചാൻസലർക്കെതിരെയാണ് ഹർജി എന്ന വാദമാണ് ഉയർത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha