ശബരിമലയിലേക്ക് ഹെലികോപ്റ്റർ സേവനം നൽകുമെന്ന പരസ്യം അനുവാദമില്ലാതെ ചെയ്തത്; ഈ വിഷയം ചെറുതായി കാണാനാകില്ല; ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ല; വിമർശിച്ച് ഹൈക്കോടതി

ശബരിമല വിഷയത്തിൽ വിമർശനവുമായി ഹൈക്കോടതി രംഗത്ത്. ശബരിമലയിലേക്ക് ഹെലികോപ്റ്റർ സേവനം നൽകുമെന്ന് ഒരു കമ്പനി പരസ്യം ചെയ്തിരുന്നു. എന്നാൽ അനുവാദമില്ലാതെയാണ് പരസ്യം ചെയ്തത്. അനുമതിയില്ലാതെ പരസ്യം ചെയ്ത കമ്പനിയെയാണ് ഹൈക്കോടതി വിമർശിച്ചത്. വിഷയം ചെറുതായി കാണാനാകില്ലെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത് .
ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡും കേന്ദ്രവും സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് ഹൈക്കോടതി ചൊവ്വാഴ്‌ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. കൊച്ചിയിൽ നിന്ന് നിലയ്‌ക്കലിലേക്കുള്ള ഹെലികോപ്റ്റർ സേവനവും അവിടെ നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും ഡോളി സേവനവുമാണ് ആ കമ്പനി വാഗ്ദാനം ചെയ്തത്.
ഈ വിഷയത്തിൽ ആരും പരാതി ഉന്നയിച്ചിട്ടില്ല . ഈ വിഷയം ശ്രദ്ധയിൽപ്പെട്ട കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. വിഐപി ദർശനം വാഗ്ദാനം ചെയ്ത കമ്പനിയാണിത്. ഈ കമ്പനിയെ കോടതി വിമർശിക്കുകയുണ്ടായി . ഈ വിഷയം ഗൗരവക്കരമായി കേന്ദ്ര സർക്കാരും എടുത്തിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ശനിയാഴ്ച സ്‌പെഷൽ സിറ്റിങ് നടത്തിയ കോടതി കമ്പനിക്കെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു. പരസ്യം പിൻവലിച്ചുവെന്നാണ് കമ്പനി യുടെ വക്കീൽ കോടതിയെ അറിയിച്ചത്. ദേവസ്വം ബോർഡ് അനുമതി തേടിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha