ഡോ. എം.എസ്. രാജശ്രീയുടെ ശുപാർശയിൽ പ്രോ വി.സിയായ വ്യക്തിയുടെ കാര്യത്തിൽ ആ സൂചനയുമായി ഹൈക്കോടതി; താത്കാലിക വി.സിയുടെ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ നിർണായക പരാമർശവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

സാങ്കേതിക സർവകലാശാലാ വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഡോ. എം.എസ്. രാജശ്രീയുടെ ശുപാർശയിൽ പ്രോ വി.സിയായ വ്യക്തിയാണ് ഡോ. അയൂബ്. അദ്ദേഹത്തിന്റെ നിയമനവും സംശയ നിഴലിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . ഈ ഘട്ടത്തിൽ ഇവരുടെ ശുപാർശ പ്രകാരം പ്രോ വി.സിയായി ഡോ. അയൂബിനെ നിയമിച്ച നടപടിയും സംശയ നിഴലിലാണ് .
താത്കാലിക വി.സിയുടെ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തിൽ ചില സൂചനകൾ പറഞ്ഞിരിക്കുകയാണ്. വി.സിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റാണ് പ്രോ വി.സിയെ നിയമിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം . വി.സിയുടെ കാലാവധി കഴിയുന്നതിനൊപ്പം പ്രോ വി.സിയുടേതും കഴിയുമെന്നാണ് സർവകലാശാലാ നിയമത്തിൽ പറഞ്ഞിരിക്കുന്നത് .
സുപ്രീം കോടതിയുടെ വിധിയിൽ പറയുന്നത് ഡോ. എം.എസ്. രാജശ്രീയെ വി.സിയായി നിയമിക്കുന്നതിനുള്ള ആദ്യ നടപടി തന്നെ അസാധുവാണെന്നാണ്. ഈ ഘട്ടത്തിൽ രാജശ്രീ വി.സിയുടെ പദവി വഹിച്ചിരുന്നില്ലെന്ന് വിലയിരുത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി .
അതുകൊണ്ട് പ്രോ വി.സിക്കും തുടരാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിയിലെ വാക്കുകളെ ഗൗരവത്തിലെടുത്താണിതു പറയുന്നത്. ഹർജിയിലെ തർക്ക വിഷയം ഇതല്ലാത്തതിനാൽ കൂടുതൽ പറയുന്നില്ലെന്നും സിംഗിൾബെഞ്ച് തുറന്നടിച്ചു.
അതേസമയം കഴിഞ്ഞ ദിവസം നിർണായകമായ വിധി വന്നിരുന്നു. കെടിയു താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിനെ ചാൻസിലറായ ഗവർണർ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ ഹർജി നൽകിയിരുന്നു. വിധിയിൽ സിസ തോമസിന് തുടരാം എന്നാണ് ഹൈക്കോടതി വിധി. . ഈ ഹർജി ഹൈക്കോടതി പരിഗണിക്കവെ നിർണായകമായ പരാമർശങ്ങൾ നടത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha