പാർട്ടിയിൽ പൊട്ടിത്തെറി!ജോസ് മലക്കം മറിഞ്ഞു!ഇനി യുഡിഎഫിലേക്ക്? സർക്കാരിന് ഇരുട്ടടി! ജോസ് യുഡിഎഫിലേക്ക് തിരികെ വരും; ഇടതില്‍ തുടരാനാവില്ല, അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങി: കെ മുരളീധരന്‍

കോൺഗ്രസിൽ തന്നെ സ്വന്തം നേതാക്കളെ ഒതുക്കുന്ന പ്രവണത നേതാക്കൾക്ക് ഉണ്ട്. അതിന്റെ ഉദാഹരണം തരൂർ ആണല്ലോ. ആദ്യ ഉദാഹരണം കെ മുരളീധരനും. കാരണം അദ്ദേഹത്തെ ഒതുക്കിയതായിരുന്നു. എന്നാൽ പലപ്പോഴും കോൺഗ്രസിൽ എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമാക്കി രംഗത്ത് എത്താറുമുണ്ട്. അതെല്ലാം പച്ച പരാമർത്ഥവും ആയിരുന്നു. ഇപ്പോഴിതാ വീണ്ടും രംഗത്ത് എത്തുകയാണ് കെ മുരളീധരൻ.
അതേസമയം ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടുപോയത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും യു ഡി എഫിന് വലിയ തിരിച്ചടിയായിരുന്നു നല്‍കിയിരുന്നത്. തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്തേയും പത്തനംതിട്ടയിലേയും ഇടുക്കിയിലേയും യു ഡി എഫ് പരാജയത്തിന്റെ ആക്കം വർധിപ്പിച്ചതും ജോസിന്റെയും കൂട്ടരുടേയും ഇടത് പ്രവേശനം തന്നെ ആയിരുന്നു.
എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിലും മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് ഇടതിന് അനുകൂല ഘടകമായി മാറുകയും ചെയ്തു. ഇതേസമയ തന്നെ മുന്നണി വിട്ട ജോസിനേയും കൂട്ടരേയും തിരികെ യു ഡി എഫിലേക്ക് എത്തിക്കാനുള്ള ശ്രമം കഴിഞ്ഞ കുറച്ച് മാസങ്ങളായി കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുകയാണ്.
പിന്നാലെ ഇപ്പോഴിതാ കെ മുരളീധരന്‍ എംപിയും സമാനമായ അഭിപ്രായ പ്രകടനവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. സിപിഎമ്മിന്റെ നിലപാടുകളും കേരള കോണ്‍ഗ്രസിന്റെ നയങ്ങളും തമ്മില്‍ ഒരിക്കലും ഒത്തുപോവില്ലെന്നും, ജോസ് കെ മാണിക്ക് ഒരിക്കലും അധിക കാലം അവിടെ നില്‍ക്കാന്‍ സാധിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും കെ മുരളീധരന്‍ പറയുന്നു.
https://www.facebook.com/Malayalivartha