ഭരണ പ്രതിപക്ഷ വാദങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു...

ഭരണ പ്രതിപക്ഷ വാദങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു... സഭാനടപടികള്‍ വെട്ടിച്ചുരുക്കുന്നതായും ഇന്നത്തേക്ക് പിരിയുന്നതായും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ .
മേപ്പാടി കോളജിലെ എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികള്‍ എസ്എഫ്‌ഐക്കാര്‍ തന്നെയാണെന്ന പ്രതിപക്ഷ ആരോപണമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.
ലഹരിക്കേസില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥി എസ്എഫ്‌ഐ നേതാവാണെന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയതോടെ ബഹളം വര്‍ധിച്ചു. ഭീഷണിപ്പെടുത്താനായി നോക്കേണ്ടെന്ന് പറഞ്ഞ സതീശന് പിന്തുണയുമായി പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റതോടെ തര്‍ക്കം രൂക്ഷമാകുകയും ഇതോടെ സഭ പിരിയാനുള്ള തീരുമാനം സ്പീക്കര്‍ അറിയിച്ചു.
നേരത്തെ, ലഹരിമരുന്ന് വ്യാപനം സംബന്ധിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാത്യു കുഴല്‍നാടന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യവേ, കോഴിക്കോട്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ലഹരി കാരിയറാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha