രാഷ്ട്രീയമായി എതിർക്കുന്നവരുമായി വേദി പങ്കിടാതിരുന്നാൽ അതിനെങ്ങനെ പട്ടിക ജാതിയുമായി ബന്ധം വരും; എതിർക്കുന്നവരെ കേസുകളിൽ കുടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് വ്യവസായി സാബു എം.ജേക്കബ്

രാഷ്ട്രീയമായി എതിർക്കുന്നവരുമായി വേദി പങ്കിടാതിരുന്നാൽ അതിനെങ്ങനെ പട്ടിക ജാതിയുമായി ബന്ധം വരുമെന്ന് ചോദ്യം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് വ്യവസായി സാബു എം.ജേക്കബ്. എതിർക്കുന്നവരെ കേസുകളിൽ കുടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം. എന്താണ് ഐക്കരനാട് പഞ്ചായത്തിൽ സംഭവിച്ചത് എന്നതിനെകുറിച്ച് തനിക്ക് അറിവില്ലെന്നും സാബു ജേക്കബ് ചൂണ്ടിക്കാണിക്കുകയുണ്ടായി. പി.വി.ശ്രീനിജിൻ എംഎൽഎയെ ജാതീയമായി അപമാനിച്ചുവെന്ന പരാതിയിൽ കേസെടുത്തതിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു സാബു.
അതോടൊപ്പം തന്നെ അവര് വിളിച്ചുവരുത്തിയതാണോ പുള്ളി വന്നു കയറിയതാണോ എന്നുള്ളതൊക്കെ അന്വേഷിച്ചാൽ മാത്രമേ അറിയു. പന്ത്രണ്ട് മണിക്ക് വിളിച്ചിരിക്കുന്ന വാർത്ത സമ്മേളനത്തിൽ ആക്കാര്യങ്ങൾ വിശദീകരിക്കും. ആ സമയത്തിനുള്ളിൽ ഇതിനെപ്പറ്റി അന്വേഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഇപ്പോൾ എനിക്ക് അവിടെ നടന്നത് എന്താണെന്ന് ഉള്ള ഒരു വിഷയത്തെ പറ്റി വ്യക്തമായിട്ടുള്ള അറിവില്ല. കേസിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് അറിയില്ല. ഞങ്ങളുടെ പ്രതിനിധികൾ ഇറങ്ങി പോയി എന്നാണ് ആരോപണം. അതെങ്ങനെ കുറ്റകരമാകും എന്നതാണ് മനസിലാകാത്തതെന്നും സാബു എം.ജേക്കബ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha