കൊച്ചിയിൽ നക്ഷത്ര തടാകം കാണുന്നതിന് എത്തിയ സംഘം സഞ്ചരിച്ച കാർ ചിറയിൽ വീണു; രണ്ട് പേർക്ക് ദാരുണാന്ത്യം

കൊച്ചിയിൽ കാർ ചിറയിൽ വീണു അപകടം. ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മലയാറ്റൂരിൽ അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്.
അതേസമയം സംഘത്തിൽ അഖിൽ എന്നയാൾ കൂടിയുണ്ടായിരുന്നു. തുടർന്ന് മണപ്പാട്ട് ചിറക്കടുത്ത് എത്തിയപ്പോൾ അഖിലിന് ഫോൺ ചെയ്യാനായി വാഹനം നിർത്തി. പിന്നാലെ ഫോൺ കട്ട് ചെയ്ത് അഖിൽ കയറുന്നതിന് തൊട്ട് മുൻപ് മുന്നോട്ട് എടുക്കാൻ ശ്രമിച്ച വാഹനം നിയന്ത്രണം നഷ്ടമായി ചിറയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സംഭവത്തിനു പിന്നാലെ ഉടൻ രക്ഷാ പ്രവർത്തനം തുടങ്ങിയെങ്കിലും കാറിൽ ഉണ്ടായിരുന്ന രണ്ട് പേരും ശ്വാസം മുട്ടി മരിച്ചു. അപകടത്തിൽ മരിച്ച രണ്ട് പേരും പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. മാത്രമല്ല നക്ഷത്ര തടാകം കാണുന്നതിന് എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























