കാർ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി, കോട്ടയത്ത് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോട്ടയത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നെടുംകുന്നം അരുണിപ്പാറ സ്വദേശി കടൂർ വീട്ടിൽ ഗോപിനാഥൻ നായരുടെ മകൻ പ്രദീപ്കുമാറാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മണർകാട് നാലുമണിക്കാറ്റ് റോഡിൽ അപകടമുണ്ടായത്. പിന്നിൽ നിന്നെത്തിയ കാർ, പ്രദീപിനെ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. ഹെൽമറ്റ് തെറിച്ചു പോയതോടെ തലയ്ക്കും ,കൂടാതെ വാരിയെല്ലുകൾക്കും, ആന്തരീകാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ പ്രദീപിൻ്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
കോട്ടയത്ത് ആർപ്പൂക്കരയിലെ സ്വകാര്യ അരി മില്ല് ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന പ്രദീപ് രാവിലെ ജോലി സ്ഥലത്തേക്ക് പോകും വഴിയായിരുന്നു സംഭവം. പ്രദീപിനെ ഇടിച്ചിട്ട സ്വിഫ്റ്റ് ഡിസൈർ കാർ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ മണർകാട് പോലീസ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























