സ്വപ്നയ്ക്കെതിരെ CPMന്റെ മാനനഷ്ടം? തിരിച്ച് കൊടുത്താൽ നേതാക്കളെല്ലാം അഴിയെണ്ണും! ചങ്കിടിച്ച് പിണറായിയും... ഐസക്കും കടകംപള്ളിയും പെട്ടു

മുൻ മന്ത്രിമാരായ തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദനും മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനും നേരെ നടത്തിയ ലൈംഗികാരോപണങ്ങളിൽ നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി സിപിഎം. ആരോപണ വിധേയരായ നേതാക്കൾക്ക് മാനനഷ്ട കേസ് കൊടുക്കാനായി പാർട്ടി അനുമതി നൽകിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പറഞ്ഞു.
എപ്പോള്‍ കേസ് കൊടുക്കണമെന്ന കാര്യം അവര്‍ക്ക് തീരുമാനിക്കാം. സ്വപ്ന ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടി മുമ്പേ തള്ളിയതാണെന്നും ഗോവിന്ദന്‍ പറഞ്ഞു. തനിക്കെതിരെയുള്ള ചിത്രവധത്തിന്റെ മൂന്നാംഘട്ടമാണ് സ്വപ്നയുടെ ആരോപണങ്ങൾ എന്നായിരുന്നു മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ വിഷയത്തിൽ പ്രതികരിച്ചിരുന്നത്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രം പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങളാണിതെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും, സംഘ പരിവാറിന്റെ കുബുദ്ധിയും, ആസൂത്രണവും കൊണ്ടുണ്ടായ വ്യക്തിഹത്യയാണ് തനിക്കെതിരെ നടക്കുന്നതെന്നും ശ്രീരാമകൃഷ്‌ണൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടാണ് സ്വപ്‌ന അതിന് അന്ന് മറുപടി നല്‍കിയത്.
ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനും വാദങ്ങള്‍ക്കുമുള്ള വിനീതമായ മറുപടിയാണിതെന്നും ഇതൊരു ഓര്‍മപ്പെടുത്തലാണെന്നും ചിത്രങ്ങള്‍ക്കൊപ്പം സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് അദ്ദേഹത്തെ ഒന്നും ഓര്‍മിപ്പിക്കുന്നില്ലെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ഥിക്കുകയാണെന്നും ബാക്കി തെളിവുകളെല്ലാം താന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കാമെന്നും സ്വപ്‌ന പറഞ്ഞു.
ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യചിത്രങ്ങളും അദ്ദേഹത്തിനൊപ്പം സ്വപ്‌നയും സരിത്തും നില്‍ക്കുന്ന ചിത്രങ്ങളുമാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുള്ളത്. ഇതിനൊപ്പം മദ്യക്കുപ്പിയുടെ ഒരു ചിത്രവും ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും സ്വപ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വപ്ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും നിഷേധിച്ചിരുന്നു. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാത്ത ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാർട്ടിയോട് ആലോചിച്ച് സ്വപ്‌നക്കെതിരെ നിയമ നടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന തുറന്നടിച്ചിരുന്നു. 'ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല.
അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നുവെന്നും അവിടെവെച്ചും അപമര്യാദയായി പെരുമാറിയെന്നും സ്വപ്ന ആരോപിച്ചു.
സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാൻ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പറയുന്നത് ശരിയല്ലെന്നാണെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിക്കാൻ തയ്യാറാകട്ടെയെന്നും സ്വപ്ന വെല്ലുവിളിച്ചിരുന്നു.
കടകംപള്ളി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും പി. ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേയ്ക്ക് ഒറ്റയ്ക്ക് വരാനായി ആവശ്യപ്പെട്ടുവെന്നും തോമസ് ഐസക് തന്നെ മൂന്നാറിലേയ്ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞതായുമടക്കം ഗുരുതര ആരോപണങ്ങളായിരുന്നു സ്വപ്ന സുരേഷ് സിപിഎം നേതാക്കൾക്കെതിരെ ഉന്നയിച്ചത്
അടുത്തമാസം 20 മുതല്‍ 31 വരെ ലോക്കല്‍ തലങ്ങളില്‍ കേന്ദ്ര വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.വി.ഗോവിന്ദന്‍. വാഗ്ദാനം ചെയ്ത പദ്ധതികള്‍ പോലും കേന്ദ്രം നല്‍കുന്നില്ല. പ്രക്ഷോഭത്തില്‍ ലക്ഷക്കണക്കനുപേരെ അണിനിരത്തും. റബര്‍ വിലയിടിവിലും പ്രതിഷേധിക്കും, കോട്ടയത്ത് കര്‍ഷകരുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ജനപക്ഷത്തുനിന്നാകണം പ്രവർത്തിക്കേണ്ടത്. സിപിഎം വെള്ളം കടക്കാത്ത അറകളുള്ള കംപാർട്മെന്റ് അല്ല. ചുറ്റുപാടുമുള്ള, അംഗീകരിക്കാനാകാത്ത പ്രവണതകളിൽ ഇടപെട്ടു തിരുത്തും. തെറ്റുതിരുത്തൽ രേഖ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. തെറ്റായ പ്രവണതകൾ പാർട്ടി അംഗീകരിക്കില്ല. അങ്ങനെയുള്ള പ്രശ്നങ്ങളിൽ ഇടപെടും.
എത്രയോ വർഷത്തെ പ്രവർത്തനത്തിലൂടെയാണ് കേഡർമാർ ഉണ്ടാകുന്നത്. അവരുടെ തെറ്റുകൾ തിരുത്തുകയാണ് പാർട്ടി രീതി; അല്ലാതെ പുറത്താക്കുകയല്ല. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന നിലപാടാണു കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ചരക്കുസേവന നികുതിയുടെ കുടിശിക നൽകുന്നില്ല. കേരളത്തിനു നൽകുമെന്നു പറഞ്ഞ ഒരു പദ്ധതിയും നൽകിയില്ല.
https://www.facebook.com/Malayalivartha


























