ഇപിയുടെ കടക്കൽ വെട്ടി... അഴിമതി കഥകൾ തുറന്ന് പറഞ്ഞ് പിജെ... സിപിഎമ്മിൽ ഭൂകമ്പം... വല്ലാത്ത ചതിയെന്ന് പിണറായി

കണ്ണൂരിലെ പ്രമുഖരായ രണ്ട് നേതാക്കള്‍ തമ്മിലുള്ള ശീതസമരമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഇടതുമുന്നണി കൺവീനർ ഇ. പി. ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സിപിഎം നേതാവ് പി. ജയരാജൻ. സിപിഎം സംസ്ഥാന സമിതിയിലാണ് പി. ജയരാജൻ ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയൂർവേദ റിസോർട്ടിന്റെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.
ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായം അടക്കം നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്ത ഇ.പി ജയരാജന്‍ മന്ത്രിസഭയിലെ രണ്ടാമനുമായിരുന്നു. എന്നാല്‍ രണ്ടാം മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയതു മുതല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ പോലും ഇ.പി പങ്കെടുത്തിരുന്നില്ല.
ഇ. പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി. ജയരാജൻ സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടതെന്നാണ് വിവരം. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടന്ന സംസ്ഥാന സമിതിയിലെ ചർച്ചയ്ക്കിടെയാണ് ഇ.പിക്കെതിരെ പി. ജയരാജൻ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇ. പി. ജയരാജന്റെ ഭാര്യയും മകനുമാണ് റിസോർട്ടിന്റെ ഡയറക്ടർമാർ. ആരോപണം എഴുതി നൽകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ നിർദേശിച്ചു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും പി. ജയരാജൻ പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജൻ കണ്ണൂരിൽ വലിയ റിസോർട്ടും ആയൂർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. നേരത്തെ തന്നെ താൻ ആരോപണം ഉന്നയിച്ചപ്പോൾ കമ്പനിയുടെ ഡയറക്ടർ ബോർഡിലടക്കം മാറ്റം വരുത്തിയെന്ന് പി. ജയരാജൻ ആരോപിച്ചു.
റിസോർട്ടുമായി ബന്ധപ്പെട്ട വലിയ രീതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. വലിയ കർഷക പോരാട്ടം നടന്ന സ്ഥലമാണ്. ഇവിടെയാണ് ആയുർവേദ വില്ലേജ് പദ്ധതി തുടങ്ങിയത്. വന്‍പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന നിര്‍മാണപ്രവര്‍ത്തനമായിരുന്നു റിസോര്‍ട്ടിന്റെ മറവില്‍ നടന്നത്. ആന്തൂർ നഗരസഭയിൽ നിന്ന് അനധികൃതമായി അനുമതി നേടിയെന്ന് ആരോപണം ഉണ്ടായിരുന്നു. ധർമ്മശാലയിൽ ഇവർക്ക് നേരത്തെ ഓഫീസുണ്ടായിരുന്നു.
അഴിമതിയുടെ കറപുരളാത്ത നേതാവെന്ന് അണികള്‍ വിശ്വസിക്കുന്ന നേതാവും കണ്ണൂരില്‍ വളരെയേറെ അനുയായികള്‍ ഉള്ള പി.ജയരാജ് ഉന്നയിക്കുന്ന ആരോപണം പാര്‍ട്ടി നേതൃത്വത്തിന് തള്ളിക്കളായാനാവില്ല. വര്‍ഷങ്ങളായി കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഈ റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തെ സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
ഇ.പി. ജയരാജന്റെ മകനെ കൂടാതെ ഭാര്യ പി.കെ. ഇന്ദിരയും സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിലുണ്ട്. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയൂര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചതെന്നുമാണ് പി ജയരാജന്റെ ആരോപണം. കണ്ണൂരിലെ വെള്ളിക്കീലിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
മൂന്നു കോടി രൂപ മുതല്‍മുടക്കില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലായിരുന്നു റിസോര്‍ട്ട് നിര്‍മാണം. ഇ പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സന്റെ നേതൃത്വത്തിലാണ് റിസോര്‍ട്ട് നിര്‍മിച്ചത്. ജയ്‌സണും വ്യവസായിയായ കളത്തില്‍ പാറയില്‍ രമേഷ് കുമാറും ചേര്‍ന്നാണ് കമ്പനി രൂപീകരിക്കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
ജയരാജന്റെ മകന്‍ ചെയര്‍മാനും രമേഷ് കുമാര്‍ മാനേജിംഗ് ഡയറക്ടറുമാണെന്നും കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ പറയുന്നു. 1000 രൂപയുടെ 2500 ഷെയറുകള്‍ ഉള്‍പ്പെടെ 25 ലക്ഷംരൂപയുടെ ഷെയറാണ് ജയരാജന്റെ മകനുള്ളത്. കണ്ണൂരിലെ പ്രമുഖവ്യവസായി കൂടിയായ കാദിരി ഗ്രൂപ്പും കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ്.
നിലവില്‍ വന്‍ വ്യവസായികളടക്കം ഏഴുപേരാണ് കമ്പനി ഡയറക്ടര്‍മാര്‍. ജയരാജന്റെ ഭാര്യയ്ക്കും കമ്പനിയില്‍ സുപ്രധാന പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. ഈ റിസോര്‍ട്ടിന്റെ മറവില്‍ ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് പി.ജയരാജന്റെ ആരോപണം. വെള്ളിക്കീര്‍ പാനൂരില്‍ കുന്ന് ഇടിച്ചുനിരത്തിയാണ് ആയുര്‍വേദ റിസോര്‍ട്ട് ഉയര്‍ന്നുവന്നത്.
പാരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ നിര്‍മ്മാണം കുറച്ചുനാള്‍ നിര്‍ത്തിവച്ചിരുന്നു. കുന്നുന താഴെയുള്ള പുഴയുമായി ബന്ധിപ്പിച്ച് ടൂറിസം പദ്ധതി കൊണ്ടുവരുന്നതിലും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തത്. മമ്പറം ദിവാകരൻ റിസോർട്ട് ഉദ്ഘാടനത്തിൽ പങ്കെടുത്തത് കോൺഗ്രസിലും വലിയ വിവാദമായിരുന്നു.
എല്ലാ രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ച് പരാതികളില്ലാത്ത വിധത്തിൽ മുന്നോട്ട് പോവുമ്പോഴാണ് ഇപ്പോൾ പി ജയരാജൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം നടത്തിയെന്ന വാർത്തയിൽ പിന്നീട് പിജെയുടെ പ്രതികരണം ഉണ്ടായിരുന്നു.
വിഷയങ്ങൾ ഒന്നും അദ്ദേഹം തള്ളുന്നില്ല. കോൺഗ്രസിനേയോ ബിജെപിയെയോ പോലുള്ള പാർട്ടിയല്ല സിപിഎം എന്നും, അടിമുടി സേവനം മാത്രമാണ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ലക്ഷ്യമെന്ന് പി. ജയരാജൻ. എന്നാൽ സമൂഹത്തിന്റെ തെറ്റായ പല പ്രവണതകളും പാർട്ടിയിലെ കേഡർമാരിൽ വന്നു ചേരും. അതിനെതിരെയുള്ള തെറ്റുതിരുത്തൽ രേഖയാണ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്.
അതിന്റെ ഭാഗമായി പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളെ കുറിച്ച് പറയുക എന്നതല്ലാതെ മറ്റുകാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്ന് പി. ജയരാജൻ വ്യക്തമാക്കി. പാർട്ടി വലതുപക്ഷ നയത്തിലേക്ക് പോകുന്നുവെന്ന യാതൊരു ചർച്ചയും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ലെന്നും പി ജയരാജൻ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്.
ഉൾപ്പാർട്ടി സമരം സ്വാഭാവികമായും നടക്കും. സംസ്ഥാനകമ്മിറ്റിക്ക് അകത്ത് ചർച്ച ചെയ്തത് മാദ്ധ്യമങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ ജയരാജൻ, ഇപിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ നിഷേധിക്കാൻ തയ്യാറായില്ല. സിപിഎം. സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജൻ ആരോപണം ഉന്നയിച്ചത്
കണ്ണൂർ ജില്ലയിലെ വെള്ളിക്കീലിലുള്ള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും പി. ജയരാജൻ ആരോപിച്ചു. ആധികാരികമായും ഉത്തമബോധ്യത്തോടെയുമാണ് താൻ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ജയരാജാൻ സംസ്ഥാന കമ്മിറ്റിയിൽ ആവർത്തിച്ചു പറഞ്ഞതായാണ് വിവരം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ജില്ലാ സെക്രട്ടറി സ്ഥാനം രാജിവയ്പ്പിച്ചാണ് പി.ജയരാജനെ പാര്‍ട്ടി മത്സരത്തിന് ഇറക്കിയത്.
എന്നാല്‍ പിന്നീട് സ്ഥാനം തിരിച്ചുനല്‍കിയില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുണ്ടായിരുന്ന എം.വി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തിരുന്നു. കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹത്തെ ഒതുക്കിയതും അണികളില്‍ അമര്‍ഷമുണ്ടാക്കിയിരുന്നു.
ആരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി പങ്കെടുത്തിരുന്നില്ല. ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ തള്ളിയില്ല. ആരോപണം എഴുതി നൽകാൻ പി ജയരാജന് നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























