സ്വപ്നയെ പൂട്ടാൻ ഗോവിന്ദൻ ഇറങ്ങി... മുൻമന്ത്രിമാർ മാളത്തിൽ... സ്വയം കുഴി തോണ്ടി... കേസ് കൊടുക്കാൻ വെല്ലുവിളിച്ച് സ്വപ്ന

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി സിപിഎം. ആരോപണ വിധേയരായ നേതാക്കൾക്ക് മാനനഷ്ട കേസ് കൊടുക്കാനായി പാർട്ടി അനുമതി നൽകിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പറഞ്ഞു. എപ്പോള്‍ കേസ് കൊടുക്കണമെന്ന കാര്യം അവര്‍ക്ക് തീരുമാനിക്കാം.
സ്വപ്ന ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടി മുമ്പേ തള്ളിയതാണെന്നും ഗോവിന്ദന്‍ പറഞ്ഞു. തനിക്കെതിരെയുള്ള ചിത്രവധത്തിന്റെ മൂന്നാംഘട്ടമാണ് സ്വപ്നയുടെ ആരോപണങ്ങൾ എന്നായിരുന്നു മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ വിഷയത്തിൽ പ്രതികരിച്ചിരുന്നത്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രം പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങളാണിതെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും, സംഘ പരിവാറിന്റെ കുബുദ്ധിയും, ആസൂത്രണവും കൊണ്ടുണ്ടായ വ്യക്തിഹത്യയാണ് തനിക്കെതിരെ നടക്കുന്നതെന്നും ശ്രീരാമകൃഷ്‌ണൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടാണ് സ്വപ്‌ന അതിന് അന്ന് മറുപടി നല്‍കിയത്.
ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനും വാദങ്ങള്‍ക്കുമുള്ള വിനീതമായ മറുപടിയാണിതെന്നും ഇതൊരു ഓര്‍മപ്പെടുത്തലാണെന്നും ചിത്രങ്ങള്‍ക്കൊപ്പം സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് അദ്ദേഹത്തെ ഒന്നും ഓര്‍മിപ്പിക്കുന്നില്ലെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ഥിക്കുകയാണെന്നും ബാക്കി തെളിവുകളെല്ലാം താന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കാമെന്നും സ്വപ്‌ന പറഞ്ഞു.
ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യചിത്രങ്ങളും അദ്ദേഹത്തിനൊപ്പം സ്വപ്‌നയും സരിത്തും നില്‍ക്കുന്ന ചിത്രങ്ങളുമാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുള്ളത്. ഇതിനൊപ്പം മദ്യക്കുപ്പിയുടെ ഒരു ചിത്രവും ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും സ്വപ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വപ്ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും നിഷേധിച്ചിരുന്നു. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാത്ത ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാർട്ടിയോട് ആലോചിച്ച് സ്വപ്‌നക്കെതിരെ നിയമ നടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന തുറന്നടിച്ചിരുന്നു. 'ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല.
അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നുവെന്നും അവിടെവെച്ചും അപമര്യാദയായി പെരുമാറിയെന്നും സ്വപ്ന ആരോപിച്ചു.
സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാൻ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പറയുന്നത് ശരിയല്ലെന്നാണെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിക്കാൻ തയ്യാറാകട്ടെയെന്നും സ്വപ്ന വെല്ലുവിളിച്ചിരുന്നു.
കടകംപള്ളി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും പി. ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേയ്ക്ക് ഒറ്റയ്ക്ക് വരാനായി ആവശ്യപ്പെട്ടുവെന്നും തോമസ് ഐസക് തന്നെ മൂന്നാറിലേയ്ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞതായുമടക്കം ഗുരുതര ആരോപണങ്ങളായിരുന്നു സ്വപ്ന സുരേഷ് സിപിഎം നേതാക്കൾക്കെതിരെ ഉന്നയിച്ചത്
https://www.facebook.com/Malayalivartha


























