വിവാഹ വാഗ്ധാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരൻ പിടിയിൽ.

വിവാഹ വാഗ്ധാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരൻ പിടിയിൽ. ഏലൂർ കോഴിപ്പനാട്ട് പറമ്പിൽ നിസാം (24) നെയാണ് ആലുവ പൊലീസ് പിടികൂടിയത്. പൊലീസ് പറയുന്നത് അനുസരിച്ച് ബസിലെ യാത്രക്കാരിയായ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുമായി പ്രതി ചങ്ങാത്തം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുക ആയിരുന്നു.
സംഭവ ശേഷം ഒളിവിൽ പോയ പ്രതി കളമശേരി ഭാഗത്ത് ഒളിവിൽ താമസിക്കവേയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. എസ് എച്ച് ഒ എൽ അനിൽകുമാർ, എസ് ഐ മുഹ്സിൻ മുഹമ്മദ് , സി പി ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച് ഹാരിസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
https://www.facebook.com/Malayalivartha
























